രാമന്തളി യതീംഖാന, രാമന്തളി ജമാഅത്തിന്‍ കീഴില്‍ ആരംഭിച്ചത് 1994 മാര്‍ച്ചിലാണ്. ജുമാമസ്ജിദിനു മുന്നിലുള്ള ക്വാര്‍ട്ടേഴ്സില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.
ഇന്നും ജമാഅത്തിന്‍റെ കൈവശമുള്ള സ്ഥലത്താണ് യതീം ഖാന കെട്ടിടം സ്ഥിതിചെയ്യുന്നത്.ഭരണ സൗകാര്യത്തിന് വേണ്ടി പ്രത്യേകം നിയമാവലി നിര്‍മിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നു. ജമാഅത്തിന്‍റെ ഉടമസ്ഥാവകാശത്തിലും ഭരണമേധാവിത്വത്തിലുമാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. യതീംഖാനയുടെ 15 അംഗഭരണസമിതിയില്‍ 9 പേര്‍ ജമാഅത്ത് കമ്മിറ്റി നിര്‍ദേശിക്കുന്ന ജമാഅത്ത് പ്രസിഡണ്ടും സെക്രട്ടറിയും ഉള്‍പെടെയുള്ള ജമാഅത്ത് കമ്മിറ്റി അംഗങ്ങളായിരിക്കണമെന്ന് യതീംഖാന നിയമാവലിയില്‍ വ്യവസ്ഥയുണ്ട്.











0 Comments:
Post a Comment