ആരാണ് പ്രവാസികള്‍
കൂടെ പിറപ്പുകളുടെ കണ്ണീരൊപ്പാന്‍ അവര്‍ക്കു സ്വാന്തനമേകാന്‍ എന്നു ചുരുക്കി പറയാം. കൃത്യമായി ഒരു മെഴുകുതിരിയോട് ഉപമിക്കാം. മറ്റുള്ളവര്‍ക്കു വെളിച്ചമേകി സ്വയം ഉരുകി തീരുന്നവര്‍. രാമന്തളിയെ സംബന്ധിച്ചിടത്തോളം പ്രവാസികള്‍ ഇല്ലാത്ത കുടുംബങ്ങള്‍ വളരെ വിരളമാണ്, അല്ലെങ്കില്‍ ഇല്ലെന്നു തന്നെ പറയാം. അഭ്യസ്ഥ വിദ്യരായ ആള്‍ക്കാര്‍ മുതല്‍ വിദ്യാഭ്യാസം ഇല്ലാത്തവരും, ചെറുപ്പക്കാര്‍ മുതല്‍ പ്രായം ചെന്നവരും, അങ്ങനെ നിരവധി ആള്‍ക്കാര്‍ രാമന്തളി പ്രവാസികളിലുണ്ട്. അതുപോലെ അവരുടെ ജോലി ഘടനയിലും ശമ്പള വ്യവസ്ഥകളിലും മാറ്റങ്ങളുണ്ട്. ഓഫീസ് ജോലി മുതല്‍ പൊരിവെയിലത്ത് പണിയെടുക്കുന്നവര്‍ വരെയും 800 ദിര്‍ഹം മുതല്‍ മുകളിലോട്ട് എത്രയും മാസ വേതനമായി ലഭിക്കുന്നവരും, പിന്നെ കുടുംബത്തോടൊപ്പം താമസമാക്കിയവരും, എവിടെ താമസിക്കുന്നു എന്നു ചോദിച്ചാല്‍ കാണിച്ചു തരാന്‍ കൃത്യമായി സ്ഥലമില്ലാത്തവരും പ്രവാസി രാമന്തളിക്കാരിലും ഉണ്ട്.
ആദ്യ കാലങ്ങളില്‍ സിങ്കപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെക്കായിരുന്നു പ്രധാനമായും രാമന്തളിക്കാര്‍ പോയിരുന്നത്. ഇപ്പോള്‍ സിങ്കപ്പൂര്‍ മലേഷ്യ,യുഎഇ,സൗദിഅറേബ്യ,കുവൈത്ത്,ഒമാന്‍,ബഹ്‌റൈന്‍,ജപ്പാന്‍,അമേരിക്ക അങ്ങിനെ നിരവധി രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.











0 Comments:
Post a Comment