Welcome to Ramanthali Vadakkumbad || Website is Updating Process... || Visit after one week || Thank You ||രാമന്തളി വടക്കുമ്പാടിലേക്ക് സ്വാഗതം ||നിങ്ങളുടെ അഭിപ്രായങ്ങള്‍ ramanthalivadakkumbad@gmail.com എന്ന വിലാസത്തില്‍ അയക്കുക ||

കമ്പ്യൂട്ടര്‍വല്‍ക്കരണം


തദ്ദേശഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുന്നത് ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍റെ സാങ്കേതിക സഹായത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരും  ജില്ലാതല സാങ്കേതിക സഹായം ഏകോപിപ്പിക്കുന്നതിനായി ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍മാരും പ്രവര്‍ത്തിക്കുന്നു. ഓരോ ബ്ളോക്കിലും വരുന്ന ഗ്രാമപഞ്ചായത്തുകളിലും ബ്ളോക്ക് പഞ്ചായത്തിലും സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനായി ബ്ളോക്ക് കേന്ദ്രീകരിച്ച്  ടെക്നിക്കല്‍ ഓഫീസര്‍മാരും  പ്രവര്‍ത്തിക്കുന്നുണ്ട്. വിപുലമായ സാങ്കേതിക സഹായത്തിനുള്ള സംവിധാനം നിലവിലുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇ-ഗവേണന്‍സ് നടപ്പാക്കുന്നതിനായി വികസിപ്പിച്ച   ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ ഇതിനകം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഗ്രാമപഞ്ചായത്തുകളിലും വിന്യസിച്ചു വരികയാണ്.
ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്റെ നേതൃത്വത്തിലുള്ള കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനം ഈ പഞ്ചായത്തിലും നടന്നു വരികയാണ്. ൭ കമ്പ്യൂട്ടറുകളും 2 പ്രിന്‍ററുകളും ഒരു ഫോട്ടോസ്റ്റാറ്റ് മെഷീനും പഞ്ചായത്തിന്റെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്‍റെ  ഭാഗമായി സ്ഥാപിച്ചു കഴിഞ്ഞു. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ വികസിപ്പിച്ചെടുത്ത സേവന സിവില്‍ രജിസ്ട്രേഷന്‍, സേവന പെന്‍ഷന്‍, സ്ഥാപന, സഞ്ചിത, സുഗമ, എന്നീ ആപ്ളിക്കേഷനുകള്‍ പഞ്ചായത്തില്‍ വിന്യസിച്ചു കഴിഞ്ഞു. പ്ളാന്‍ മോണിറ്ററിംഗിനുള്ള സുലേഖ, പെന്‍ഷന്‍ വിതരണത്തിനുള്ള സേവന പെന്‍ഷന്‍, സിവില്‍ രജിസ്ട്രേഷനുള്ള സേവന തുടങ്ങി പഞ്ചായത്തിന്റെ ദൈനംദിന ഔദ്യോഗിക പ്രവര്‍ത്തനങ്ങളെ കമ്പ്യൂട്ടര്‍വല്‍ക്കരിച്ച് ഇ-ഗവേണന്‍സ് പ്രവര്‍ത്തനം പുരോഗമിക്കുന്നു. സംവേദിത” പാക്കേജ് വഴി പഞ്ചായത്തിന് തനതായ ഒരു വെബ്സൈറ്റും നിലവില്‍ വന്നു.


വിവരാവകാശം


അറിയാനുള്ള അവകാശം

തദ്ദേശഭരണ സ്ഥാപനത്തില്‍ ഭരണപരമോ, വികസനപരമോ, നിയന്ത്രണപരമോ ആയ ചുമതലകള്‍ സംബന്ധിച്ച വിജ്ഞാനപ്രദ രേഖകള്‍ ഒഴികെ ഏതൊരു വിവരവും വസ്തുതയും, രേഖകളോ പ്രമാണങ്ങളോ അറിയാനും പകര്‍പ്പെടുക്കാനും   പൗരന്‍മാര്‍ക്കുള്ള അവകാശം, കേരള പഞ്ചായത്ത് രാജ് നിയമം (1999) അദ്ധ്യായം 25 എ, വകുപ്പുകള്‍ 271 എ, ബി, സി എന്നീ വകുപ്പുകളും അനുബന്ധ ചട്ടങ്ങളും പ്രകാരം പൌരന് ഈ അവകാശം ലഭിക്കുന്നു.

വിവരങ്ങള്‍ /രേഖകള്‍ ലഭിക്കുന്നതിന് ചെയ്യേണ്ടത്

വിവരങ്ങളോ രേഖകളോ ആവശ്യപ്പെടുന്ന അപേക്ഷ നിശ്ചിത ഫോറത്തില്‍ സെക്രട്ടറിക്ക് നല്‍കണം. കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങളില്‍ അപേക്ഷ ബന്ധപ്പെട്ട സ്ഥാപനത്തിലെ തലവന് നല്‍കണം. അപേക്ഷയോടൊപ്പം 2 രൂപ നിരക്കില്‍ അപേക്ഷാഫീസും ഒരുവര്‍ഷത്തിലേറെ പഴക്കമുള്ള രേഖകള്‍ക്ക് തെരച്ചില്‍ഫീസായി വര്‍ഷംപ്രതി രണ്ടുരൂപ വീതവും പകര്‍പ്പ് ആവശ്യപ്പെടുന്നുവെങ്കില്‍ ഏകദേശം 200 വാക്കിന് 2 രൂപ നിരക്കിലും ഫീസ് ഈടാക്കി രസീത് നല്‍കേണ്ടതാണ്. രേഖ പരിശോധനയ്ക്ക് ലഭിക്കുന്നതിനോ, പകര്‍പ്പ് എടുത്തു ഒത്ത്നോക്കി സാക്ഷ്യപ്പെടുത്തി നല്‍കുന്നതിനോ ഉള്ള ദിവസവും രസീതില്‍ രേഖപ്പെടുത്തണം. രഹസ്യാത്മക വിവരം എന്ന് വിജ്ഞാപനം ചെയ്യപ്പെട്ടതാണ് ആവശ്യപ്പെടുന്ന സംഗതിയെങ്കില്‍ സെക്രട്ടറിയ്ക്കോ, ഉദ്യോഗസ്ഥനോ ആ കാരണം രേഖാമൂലം പരാമര്‍ശിച്ച് അപേക്ഷ നിരസിക്കാം.

വിവരങ്ങള്‍ നല്‍കുന്നതിന് കാലതാമസം വരുത്തിയാല്‍

നിശ്ചിത ദിവസത്തിലേറെ കാലതാമസം വരുത്തിയാല്‍ വിവരം നല്‍കാന്‍ ചുമതലപ്പെട്ട വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് ദിനംപ്രതി 50 രൂപ നിരക്കില്‍ പിഴ തദ്ദേശഭരണ സ്ഥാപനത്തിന്റെ തനത് ഫീസിലേക്ക് ഈടാക്കാവുന്നതാണ്. മനപ്പൂര്‍വ്വമായോ ഉപേക്ഷ മൂലമോ വിവരം നല്‍കാന്‍ പരാജയപ്പെടുകയോ, തെറ്റായ വിവരം നല്‍കുകയോ ചെയ്താല്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നും 1000 രൂപയില്‍ ‍കുറയാത്ത പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.

രേഖകള്‍ ലഭ്യമല്ലെങ്കില്‍

യുക്തമായ തെരച്ചില്‍ നടത്തിയ ശേഷവും രേഖകള്‍  ‍കിട്ടാത്തതിനാലോ, രേഖയുടെ സംരക്ഷണ കാലാവധി കഴിഞ്ഞതിനാലോ, രേഖ നിലവില്‍ ഇല്ലാത്തതിനാലോ സാധുവായ കാരണം ബോധ്യപ്പെടുത്തി അപേക്ഷ പ്രകാരം വിവരം ലഭ്യമാക്കാനാകില്ലെന്നറിയിച്ച് തീര്‍പ്പ് നല്‍കണം. ഉത്തമ ബോധ്യത്തോടെ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്ക് നിയമ പരിരക്ഷ ലഭിക്കും. രേഖ ലഭ്യമാക്കുന്നില്ലെങ്കില്‍ ഈടാക്കിയ ഫീസ് അപേക്ഷകന് തിരികെ നല്‍കണം.

വികസന പദ്ധതികളുടെ വിവരങ്ങള്‍

വികസന പദ്ധതിയുടെ നിര്‍വ്വഹണം സംബന്ധിച്ച വിവരങ്ങള്‍ പദ്ധതി സ്ഥലത്ത് സുതാര്യമായും ലളിതമായും പരസ്യപ്പെടുത്തേണ്ടതുണ്ട്. സാങ്കേതികവും സാമ്പത്തികവുമായ വിവരങ്ങള്‍ ഭരണ നടപടികള്‍ക്കൊപ്പം പ്രസിദ്ധീകരിക്കേണ്ടതുണ്ട്. സുതാര്യത സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇതില്‍ പാലിച്ചിരിക്കണം. ഗ്രാമസഭ തദ്ദേശ സ്വയംഭരണ സ്ഥാപനം, കൈമാറിയ സ്ഥാപനങ്ങള്‍ ഇവയുടെ ഭരണപരമായ വിവരങ്ങളും യോഗനടപടിക്രമങ്ങളും പൊതുജനപ്രാപ്യമായ വിധം പ്രസിദ്ധീകരിക്കേണ്ടതാണ്.


രാമന്തളി 17 ശുഹദാ മഖാമില്‍ ദിക്റ് സ്വലാത്തും കൂട്ടു പ്രാര്‍ത്ഥനയും.


രാമന്തളി : രാമന്തളി മുസ്ലിം ജമാഅത്തിന്‍റെ ആഭിമുഖ്യത്തില്‍ മാസം തോറും 17 ശുഹദാ മഖാമില്‍ വെച്ച് നടത്താറുള്ള ദിക്റ് സലാത്തും കൂട്ടു പ്രാര്‍ത്ഥ്നയും 2010 ഡിസംബര്‍ 26 ഞായറാഴ്ച മഗ് രിബ് നിസ്കാരാനന്തരം നടത്തുന്നു. കൂട്ടി പ്രാര്‍ത്ഥനയ്ക്കും സ്വലാത്തിനും മുഹമ്മദ് അബ്ദുള്‍ ബാരി ഫൈസി തളിപ്പറമ്പ് നേതൃത്വം നല്‍കുന്നു


ഇസ്ലാമിക്‌ സെന്‍റര്‍ ജലീല്‍ രാമന്തളിയെ അനുമോദിച്ചു


അബുദാബി : യു.എ.ഇ. യുടെ  രാഷ്ട്ര പിതാവ് ശൈഖ് സായിദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ ജീവ ചരിത്രം ഇന്ത്യന്‍ ഭാഷ യില്‍ ആദ്യമായി എഴുതിയ  ജലീല്‍ രാമന്തളിയെ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍ അനുമോദിച്ചു.  സെന്‍റര്‍  സംഘടിപ്പിച്ച യു.എ.ഇ. യുടെ ദേശീയദിന ആഘോഷ പരിപാടികള്‍ക്കിടെ ആയിരുന്നു അനുമോദന ചടങ്ങ്.   ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ ഡപ്യൂട്ടി സ്‌പീക്കര്‍ അഹമദ് ശബീബ് അല്‍ ദാഹിരി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.പ്രസ്തുത പരിപാടിയില്‍ വെച്ച് ജലീല്‍ രാമന്തളിക്ക്  സെന്‍ററിന്‍റെ പുരസ്‌കാരം അഹമദ് ശബീബ് അല്‍ ദാഹിരി സമ്മാനിച്ചു.     
         പ്രമുഖ പത്ര പ്രവര്‍ത്തകനും, കോളമിസ്റ്റും, ഗ്രന്ഥകാരനുമാണ് ജലീല്‍ രാമന്തളി. തദവസരത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് വൈസ് ചെയര്‍മാന്‍ അഹമദ് ഖല്‍ഫാന്‍ അല്‍ കഅബി, അബുദാബി എന്‍വയോണ്‍മെന്‍റ് ഏജന്‍സി അസോസിയേറ്റ് ഹുസൈന്‍ അബ്ദുള്‍ റഹ്മാന്‍ മുഹമ്മദ്, എന്‍ജിനീയര്‍ മുഹമ്മദ് മുബാറക് അല്‍ മുര്‍റി, ഡോ. അബ്ദുല്‍ കരീം ഖലീല്‍, എം.എ. യൂസഫ് അലി ( എം.ഡി., എം.കെ.ഗ്രൂപ്പ്) , സുരേന്ദ്രനാഥ് (ട്രഷറര്‍. ഐ. എസ്.സി.), കെ.ബി.മുരളി (പ്രസിഡന്‍റ്. കെ. എസ്. സി.), യേശുശീലന്‍ (ജന.സെക്രട്ടറി.മലയാളീ സമാജം),  ജോനിയാ മാത്യു (പ്രസിഡന്‍റ്. ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ ) തുടങ്ങിയവര്‍ സംസാരിച്ചു. സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൊയ്തു ഹാജി കടന്നപ്പള്ളി സ്വാഗതവും സെക്രട്ടറി മായിന്‍കുട്ടി  നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടി കള്‍ അരങ്ങേറി.


ക്ഷേമ പ്രവര്‍ത്തനങ്ങള്‍


ക്ഷേമപദ്ധതികള്‍

ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ ക്ഷേമപദ്ധതികള്‍ പഞ്ചായത്ത് നടപ്പിലാക്കി വരുന്നു. കാലാകാലങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഈ പഞ്ചായത്തിലും ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നത്. ആശ്രയ പദ്ധതി വഴി അവശവിഭാഗത്തിന് ഭക്ഷണം, മരുന്ന്, പാര്‍പ്പിടം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സഹായം എത്തിക്കുന്നതോടൊപ്പം വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളും പഞ്ചായത്ത് വിതരണം ചെയ്യുന്നുണ്ട്. വാര്‍ദ്ധക്യകാല പെന്‍ഷന്‍, മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍, കര്‍ഷകതൊഴിവലാളി പെന്‍ഷന്‍, 50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, എന്നീ വിവിധ തരത്തിലുള്ള പെന്‍ഷന്‍ സ്കീമുകള്‍ വഴി പഞ്ചായത്ത് സാധുജനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കി വരുന്നു. കൂടാതെ അഭ്യസ്തവിദ്യരും തൊഴില്‍ രഹിതരുമായ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍രഹിതവേതനം നല്‍കി സഹായിക്കുന്നുണ്ട്. സാധുക്കളായ വിധവകളുടെ പെണ്‍ മക്കള്‍ക്കുള്ള വിവാഹധനസഹായവും പഞ്ചായത്ത് വിതരണം ചെയ്യുന്നു. 136 കുടുംബശ്രീ യൂണിറ്റുകളും, 2 അക്ഷയ കേന്ദ്രങ്ങളും രാമന്തളി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു.
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍
സ്വയം തൊഴിലും മറ്റ് തൊഴില്‍ പദ്ധതികളും പ്രോത്സാഹിപ്പിച്ച് ഗ്രാമങ്ങളിലെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സ്ഥായിയായ വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വാശ്രയ സംഘങ്ങളിലൂടെയാണ് ഇത് നടപ്പാക്കുക. സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരോസ്ഗര്‍ യോജന (എസ്.ജി.എസ്.വൈ) യെയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഗ്രാമീണ ഉപജീവന മിഷനാക്കി (നാഷണല്‍ ലൈവലിഹുഡ് മിഷന്‍ ‍- എന്‍ .ആര്‍ .എല്‍ .എം) മാറ്റുന്നത്.


രാമന്തളി ഗ്രാമപഞ്ചായത്ത് സേവനങ്ങള്‍


അപേക്ഷ ഫോമുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

APPLICATION FORM


1. ജനന രജിസ്ട്രേഷന്‍

അപേക്ഷിക്കേണ്ട വിധം >: പഞ്ചായത്തില്‍നിന്നും സൌജന്യമായി ലഭിക്കുന്ന നിശ്ചിത ഫോറത്തില്‍ ജനനം നടന്ന വീട്ടിലെ മുതിര്‍ന്ന അംഗം/സ്ഥാപനത്തിലെ മേധാവി 21 ദിവസത്തിനകം അപേക്ഷ നല്‍കണം.
നിബന്ധനകള്‍ *>:  പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന ജനനം മാത്രം.
അടക്കേണ്ട ഫീസ് >:  ജനനം കഴിഞ്ഞ് 21 ദിവസം വരെ സൌജന്യം. 30 ദിവസം വരെ രണ്ട് രൂപ ലേറ്റ് ഫീ.
സേവനം ലഭിക്കുന്ന സമയപരിധി**>:  അന്വേഷണത്തിന് വിധേയമായി 7 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ .

2. ജനന രജിസ്ററില്‍ പേരു ചേര്‍ക്കല്‍

അപേക്ഷിക്കേണ്ട വിധം >: അഞ്ചുരൂപയുടെ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച് നിര്‍ദ്ദിഷ്ട ഫോറത്തില്‍ , മാതാപിതാക്കള്‍ സംയുക്തമായി അപേക്ഷിക്കണം.
നിബന്ധനകള്‍ *>: ആറുവയസ്സ് കഴിഞ്ഞാല്‍ , താമസിക്കുന്ന സ്ഥലത്തെ രജിസ്ട്രാരുടെ ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
അടക്കേണ്ട ഫീസ് >: ഒരു വര്‍ഷം വരെ സൌജന്യം. തുടര്‍ന്ന് അഞ്ചു രൂപ ലേറ്റ് ഫീ.
സേവനം ലഭിക്കുന്ന സമയപരിധി**>: 7 പ്രവൃത്തി ദിവസം.

3. മരണ രജിസ്ട്രേഷന്‍

അപേക്ഷിക്കേണ്ട വിധം >: പഞ്ചായത്തില്‍നിന്നും സൌജന്യമായി ലഭിക്കുന്ന നിശ്ചിത ഫോറത്തില്‍ മരണം നടന്ന വീട്ടിലെ മുതിര്‍ന്ന അംഗം/സ്ഥാപനത്തിലെ മേധാവി 21 ദിവസത്തിനകം അപേക്ഷ നല്‍കണം.
നിബന്ധനകള്‍ * >: പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന മരണം മാത്രം.
അടക്കേണ്ട ഫീസ് >: മരണം കഴിഞ്ഞ് 21 ദിവസം വരെ സൌജന്യം. 30 ദിവസം വരെ രണ്ടു രൂപ ലേറ്റ് ഫീ.
സേവനം ലഭിക്കുന്ന സമയപരിധി** >: അന്വേഷണത്തിന് വിധേയമായി 7 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ .

4. ജനനം/മരണം താമസിച്ചു രജിസ്റര്‍ ചെയ്യല്‍

അപേക്ഷിക്കേണ്ട വിധം >: അഞ്ചു രൂപയുടെ കോര്‍ട്ട്ഫീ സ്റാമ്പ് പതിച്ച് നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷിക്കണം (3 കോപ്പികള്‍ ).
നിബന്ധനകള്‍ *>:  വൈകി രജിസ്റര്‍ ചെയ്യാനുള്ള കാരണം കാണിക്കുന്ന അപേക്ഷ, ഒരു ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം (2 കോപ്പികള്‍ ).
അടക്കേണ്ട ഫീസ് >: 30 ദിവസം മുതല്‍ 1 വര്‍ഷം വരെ അഞ്ചു രൂപ. ഒരു വര്‍ഷത്തിനു മുകളില്‍ 10 രൂപ.
സേവനം ലഭിക്കുന്ന സമയപരിധി**>: ജില്ലാ രജിസ്ട്രാര്‍ /റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ അനുവാദം തരുന്ന മുറയ്ക്ക്.

5. ജനന/മരണ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്

അപേക്ഷിക്കേണ്ട വിധം:- അഞ്ചു രൂപയുടെ കോര്‍ട്ട്ഫീ സ്റാമ്പ് പതിച്ച് അപേക്ഷിക്കണം.
നിബന്ധനകള്‍ *:- അപേക്ഷകന്റെ പേരില്‍ വാങ്ങിയ പത്തു രൂപയില്‍ കുറയാത്ത തുകയ്ക്കുള്ള മുദ്രപത്രം.
അടക്കേണ്ട ഫീസ്:- തെരച്ചില്‍ഫീസ് ഒരു വര്‍ഷത്തേക്ക് രണ്ട് രൂപ, പകര്‍ത്തല്‍ ഫീസ് അഞ്ചു രൂപ.
സേവനം ലഭിക്കുന്ന സമയപരിധി**:- മൂന്ന് പ്രവൃത്തി ദിവസം.

6. ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് (ജനനക്രമ സര്‍ട്ടിഫിക്കറ്റ്)

അപേക്ഷിക്കേണ്ട വിധം:- അഞ്ചു രൂപയുടെ കോര്‍ട്ട്ഫീ സ്റാമ്പ് പതിച്ച് അപേക്ഷിക്കണം. (ജനനം രജിസ്റര്‍ ചെയ്ത യൂണിറ്റിലെ രജിസ്ട്രാരുടെ കത്ത് സഹിതം)
നിബന്ധനകള്‍ *:- ജനന തീയതി, ജനന ക്രമം, ജനന സ്ഥലം, കുട്ടി ആണോ പെണ്ണോ, മാതാപിതാക്കളുടെ വിലാസം (പ്രസവ സമയത്തുള്ളതും ഇപ്പോഴത്തേതും) തുടങ്ങിയവ സംബന്ധിച്ച സത്യവാങ്മൂലം.
അടക്കേണ്ട ഫീസ്:- അഞ്ചു രൂപ
സേവനം ലഭിക്കുന്ന സമയപരിധി **:- ഏഴ് പ്രവൃത്തി ദിവസം

7. നോണ്‍ അവെയ്ലബിലിറ്റി സര്‍ട്ടിഫിക്കറ്റ്

അപേക്ഷിക്കേണ്ട വിധം:- അഞ്ചു രൂപയുടെ കോര്‍ട്ട്ഫീ സ്റാമ്പ് പതിച്ച് അപേക്ഷിക്കണം.
നിബന്ധനകള്‍ *:- ജനനം/മരണം രജിസ്റര്‍ ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം.
അടക്കേണ്ട ഫീസ്:- തെരച്ചില്‍ ഫീസ് ഒരു വര്‍ഷത്തേക്ക് രണ്ട് രൂപ, സര്‍ട്ടിഫിക്കറ്റ് അഞ്ചു രൂപ.
സേവനം ലഭിക്കുന്ന സമയപരിധി **:- മൂന്ന് പ്രവൃത്തി ദിവസം.

8. വിവാഹരജിസ്ട്രേഷന്‍ (ഹിന്ദു വിവാഹങ്ങള്‍ )

അപേക്ഷിക്കേണ്ട വിധം:- അഞ്ചു രൂപയുടെ കോര്‍ട്ട്ഫീ സ്റാമ്പ് പതിച്ച വെള്ളക്കടലാസിലെ അപേക്ഷ, നിശ്ചിത ഫോറത്തില്‍ റിപ്പോര്‍ട്ട്, വിവാഹിതരായി എന്നതിന് തെളിവ് (ക്ഷണക്കത്ത്, വിവാഹം നടത്തപ്പെട്ട സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രം) പ്രായം തെളിയിക്കുന്ന സാക്ഷ്യപത്രം.
നിബന്ധനകള്‍ *:- പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന വിവാഹം മാത്രം. വരന് 21 ഉം, വധുവിന് 18 ഉം വയസ്സ് വിവാഹ തീയതികളില്‍ പൂര്‍ത്തിയായിരിക്കണം (തെളിവ് ഹാജരാക്കണം). വിവാഹം നടന്ന് 15 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണം. മതിയായ കാരണങ്ങളുണ്ടെങ്കില്‍ 30 ദിവസത്തിനകവും രജിസ്റര്‍ ചെയ്യാം. അറിയപ്പെടുന്ന രണ്ടു സാക്ഷികള്‍ ഉണ്ടായിരിക്കണം. വരന്റെ/വധുവിന്റെ ആദ്യവിവാഹമല്ലെങ്കില്‍ മുന്‍വിവാഹം ഒഴിവായതിന്റെ/വേര്‍പിരിഞ്ഞതിന്റെ നിയമപരമായ രേഖകള്‍ ഹാജരാക്കണം.
അടക്കേണ്ട ഫീസ്:- പത്തു രൂപ.
സേവനം ലഭിക്കുന്ന സമയപരിധി **:- അന്ന ദിവസം (രജിസ്ട്രാര്‍ ഓഫീസിലുണ്ടെങ്കില്‍ ).

9. വിവാഹം താമസിച്ചു രജിസ്റര്‍ ചെയ്യല്‍

അപേക്ഷിക്കേണ്ട വിധം:- വൈകി രജിസ്റര്‍ ചെയ്യാനുള്ള കാരണം കാണിക്കുന്ന, 5 രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച അപേക്ഷ (രണ്ട് കോപ്പികള്‍ ) വിവാഹിതരായി എന്നുള്ളതിനുള്ള തെളിവ് (ക്ഷണക്കത്ത്, വിവാഹം നടത്തപ്പെട്ട സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രം) പ്രായം തെളിയിക്കുന്ന സാക്ഷ്യപത്രം.
നിബന്ധനകള്‍ *:- പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന വിവാഹം മാത്രം. വരന് 21 ഉം, വധുവിന് 18 ഉം വയസ്സ് വിവാഹ തീയതികളില്‍ പൂര്‍ത്തിയായിരിക്കണം (തെളിവ് ഹാജരാക്കണം).അറിയപ്പെടുന്ന രണ്ട് സാക്ഷികള്‍ ഉണ്ടായിരിക്കണം. വരന്റെ/വധുവിന്റെ ആദ്യവിവാഹമല്ലെങ്കില്‍ മുന്‍വിവാഹം ഒഴിവായതിന്റെ/ വേര്‍പിരിഞ്ഞതിന്റെ നിയമപരമായ രേഖകള്‍ ഹാജരാക്കണം. വധൂവരന്മാര്‍ ഒരുമിച്ചു താമസമാണെന്ന് രണ്ട് ഗസറ്റഡ് ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തണം.
അടക്കേണ്ട ഫീസ്:- പത്ത് രൂപ.
സേവനം ലഭിക്കുന്ന സമയപരിധി **:- ജില്ലാരജിസ്ട്രാര്‍ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ) അനുവാദം തരുന്ന മുറയ്ക്ക്.

10. വിവാഹ രജിസ്ട്രേഷന്‍ (പൊതുവിവാഹ ചട്ടപ്രകാരം)

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള മെമ്മോറണ്ടം (2 എണ്ണം) വെള്ള കടലാസിലുള്ള സംയുക്ത അപേക്ഷ (അഞ്ചൂരൂപയുടെ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ചത്) പാസ്പോര്‍ട്ട് സൈസ് ഫോട്ടോ-4 കോപ്പി. പ്രായം തെളിയിക്കുന്നതിനുള്ള രേഖ, വിവാഹം നടന്നതിന്റെ രേഖ, വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രം.
നിബന്ധനകള്‍ *:- പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന വിവാഹം മാത്രം. വരന് 21 ഉം, വധുവിന് 18 ഉം വയസ്സ് വിവാഹതീയതികളില്‍ പൂര്‍ത്തിയായിരിക്കണം (തെളിവ് ഹാജരാക്കണം). അറിയപ്പെടുന്ന രണ്ട് സാക്ഷികള്‍ ഉണ്ടായിരിക്കണം. വരന്റെ/വധുവിന്റെ ആദ്യ വിവാഹമല്ലെങ്കില്‍ മുന്‍വിവാഹം ഒഴിവായതിന്റെ/ വേര്‍പിരിഞ്ഞതിന്റെ നിയമപരമായ രേഖകള്‍ ഹാജരാക്കണം.
അടക്കേണ്ട ഫീസ്:- സര്‍ട്ടിഫിക്കറ്റിന് 5 രൂപ; ജിസ്ട്രേഷന്‍ ഫീസ് 10 രൂപ; 45 ദിവസത്തിനുശേഷം 100 രൂപ.
സേവനം ലഭിക്കുന്ന സമയപരിധി **:- 5 ദിവസം.

11. വിവാഹം താമസിച്ചു രജിസ്ട്രേഷന്‍ (പൊതുവിവാഹ ചട്ടപ്രകാരം)

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തില്‍ വധു വരന്മാരും രണ്ട് സാക്ഷികളും ഒപ്പിട്ട, ഫോട്ടോ പതിച്ച രണ്ട് മെമ്മോറണ്ടം (രണ്ട് ഫോട്ടോകള്‍ വെറെയും).
നിബന്ധനകള്‍ *:- പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന വിവാഹം മാത്രം. വരന് 21 ഉം, വധുവിന് 18 ഉം വയസ്സ് വിവാഹതീയതികളില്‍ പൂര്‍ത്തിയായിരിക്കണം (തെളിവ് ഹാജരാക്കണം). അറിയപ്പെടുന്ന രണ്ട് സാക്ഷികള്‍ ഉണ്ടായിരിക്കണം. വരന്റെ വധുവിന്റെ ആദ്യവിവാഹമല്ലെങ്കില്‍ മുന്‍വിവാഹം ഒഴിവായതിന്റെ/ വേര്‍പിരിഞ്ഞതിന്റെ നിയമപരമായ രേഖകള്‍ ഹാജരാക്കണം. ഫോറം 4-ല്‍ ഉള്ള എം.പി/എം.എല്‍ .എ പഞ്ചായത്തു മെമ്പര്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രം വേണം.
അടക്കേണ്ട ഫീസ്:- രജിസ്ട്രേഷന്‍ ഫീസ് 10 രൂപ, സര്‍ട്ടിഫിക്കറ്റിന് 5 രൂപ. 45 ദിവസത്തിനുശേഷം ഒരു വര്‍ഷം വരെ പിഴയായി 100 രൂപ.
സേവനം ലഭിക്കുന്ന സമയപരിധി **:- ജില്ലാ രജിസ്ട്രാറുടെ അംഗീകാരത്തിന് വിധേയം.

12. വാര്‍ദ്ധക്യകാല പെന്‍ഷന്‍

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ , പ്രായം തെളിയിക്കുന്നതിന് ജനനസര്‍ട്ടിഫിക്കറ്റ്/മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ കോപ്പി, ഭൂസ്വത്തിന്റെ വിവരങ്ങള്‍ .
നിബന്ധനകള്‍ *:- 65 വയസ്സിനുമുകളില്‍ പ്രായം. കുടുംബവാര്‍ഷിക വരുമാനം 11,000 രൂപയില്‍ കവിയരുത്. മറ്റു പെന്‍ഷനുകള്‍ വാങ്ങുന്നവരാകരുത്. മുന്നുവര്‍ഷമായി കേരളത്തില്‍ താമസിക്കുന്നവരാകണം. വൃദ്ധസദനത്തിലേയോ, ശരണാലയത്തിലേയോ അന്തേവാസിയായിരിക്കരുത്. യാചകവൃത്തി തൊഴിലായി സ്വീകരിച്ചവരാകരുത്. 20 വയസ്സിനു മുകളില്‍ പ്രായമുള്ള ആണ്‍മക്കളുള്ളവരാകരുത്.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- 30 ദിവസത്തിനകം അന്വേഷണം. ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണസമിതിയുടേയും തീരുമാനപ്രകാരം ജില്ലാകളക്ടര്‍ക്ക് അയയ്ക്കും. പാസ്സായിവരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്‍ഡറായി അയയ്ക്കുന്നു.

13. അഗതി പെന്‍ഷന്‍ (വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും)

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ടഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ , റേഷന്‍കാര്‍ഡിന്റെ കോപ്പി, ഭൂസ്വത്തിന്റെ വിവരങ്ങള്‍ , വരുമാനം തെളിയിക്കുന്ന രേഖ, ഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റ്/ഏഴു വര്‍ഷമായി ഭര്‍ത്താവിനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തവര്‍ അതു സംബന്ധിച്ച രേഖ/ വിവാഹമോചിതയാണെന്നു തെളിയിക്കുന്ന രേഖ എന്നിവ ഹാജരാക്കണം.
നിബന്ധനകള്‍ *:-കുടുംബവാര്‍ഷിക വരുമാനം 3,600 രൂപയില്‍ കവിയരുത്. മറ്റു പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ ആകരുത്. രണ്ടു വര്‍ഷമായി കേരളത്തില്‍ താമസിക്കുന്നവരാകണം. യാചകവൃത്തി തൊഴിലായി സ്വീകരിച്ചവരാകരുത്.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- 30 ദിവസത്തിനകം അന്വേഷണം. ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണസമിതിയുടേയും തീരുമാനപ്രകാരം ജില്ലാകളക്ടര്‍ക്ക് അയയ്ക്കും. പാസ്സായി വരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്‍ഡറായി അയയ്ക്കുന്നു.

14. വികലാംഗപെന്‍ഷന്‍ (വികലാംഗര്‍ ‍, അംഗവൈകല്യം സംവിച്ചവര്‍ ‍, ബുദ്ധിമാന്ദ്യം സംഭവിച്ചര്‍ ‍, ബധിരര്‍ ‍, മൂകര്‍ , അന്ധര്‍ തുടങ്ങിയവര്‍ക്ക്)

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ .
നിബന്ധനകള്‍ *:- 40 ശതമാനത്തില്‍ കുറയാത്ത വൈകല്യമുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് (ഓരോ വൈകല്യത്തിനും പ്രത്യേക ശതമാനമാവശ്യമാണ്) കുടുംബ വാര്‍ഷികവരുമാനം 6,000 രൂപയില്‍ കവിയരുത്.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- 30 ദിവസത്തിനകം അന്വേഷണം കഴിഞ്ഞ് അടുത്ത ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണ സമിതിയുടേയും തീരുമാന പ്രകാരം പാസ്സായി വരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്‍ഡറായി അയയ്ക്കുന്നു.

15. കര്‍ഷക തൊഴിലാളി പെന്‍ഷന്‍

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ (റേഷന്‍കാര്‍ഡിന്റെ കോപ്പി, ഭൂസ്വത്തിന്റെ വിവരങ്ങള്‍ , കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംഗമായിരുന്നതിന്റെ സാക്ഷ്യപത്രം, കേരളത്തില്‍ പത്തുവര്‍ഷമായി സ്ഥിര താമസമായിരിക്കണം, 60 വയസ്സ് തികഞ്ഞിരിക്കണം).
നിബന്ധനകള്‍ *:- പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (തിരിച്ചറിയല്‍ കാര്‍ഡ്/ജനന സര്‍ട്ടിഫിക്കറ്റ്/സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്/മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്) കുടുംബവാര്‍ഷിക വരുമാനം 5400/-രൂപയില്‍ കവിയരുത്.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി**:- 30 ദിവസത്തിനകം അന്വേഷണം കഴിഞ്ഞ് ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണ സമിതിയുടേയും തീരുമാന പ്രകാരം ജില്ലാലേബര്‍ ഓഫീസര്‍ക്ക് അയയ്ക്കും. പാസ്സായിവരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്‍ഡറായി അയയ്ക്കുന്നു.

16. 50 വയസ്സിനു മുകളില്‍ പ്രായമുള്ള അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ടഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ .
നിബന്ധനകള്‍ *:-പ്രായം, വരുമാനം, വിവാഹിതയല്ലെന്നുള്ളത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്. വാര്‍ഷികവരുമാനം 6,000-ത്തില്‍ കവിയരുത്. സംസ്ഥാനത്ത് സ്ഥിരതമാസമായിരിക്കണം.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- 30 ദിവസത്തിനകം അന്വേഷണം കഴിഞ്ഞ് ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണ സമിതിയുടേയും തീരുമാന പ്രകാരം പാസ്സായിവരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്‍ഡറായി അയയ്ക്കുന്നു.

17. തൊഴില്‍രഹിത വേതനം

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ (എസ്.എസ്.എല്‍ .സി ബുക്ക്, എംപ്ളോയ്മെന്റ് കാര്‍ഡ്, റേഷന്‍ കാര്‍ഡിന്റെ കോപ്പി, ടി.സി., വരുമാനസര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം).
നിബന്ധനകള്‍ *:- വാര്‍ഷികവരുമാനം 12,000-ല്‍ കവിയരുത്. അപേക്ഷകന് സ്വന്തമായി 100 രൂപയില്‍ കൂടുതല്‍ പ്രതിമാസ വരുമാനമുണ്ടാകരുത്. രജിസ്ട്രേഷന്‍ യഥാകാലം പുതുക്കിയിരിക്കണം. 18 വയസ്സിനുശേഷം തുടര്‍ച്ചയായി മൂന്ന് വര്‍ഷം രജിസ്ട്രേഷന്‍ , 35 വയസ്സ് കഴിയരുത്. വിദ്യാര്‍ത്ഥി ആയിരിക്കരുത്.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- 30 ദിവസത്തിനകം അന്വേഷണം. ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണസമിതിയുടേയും തീരുമാനപ്രകാരം ജില്ലാ എംപ്ളോയ്മെന്റ് ഓഫീസര്‍ക്ക് അയയ്ക്കും. പാസ്സായിവരുന്ന മുറയ്ക്ക് ഫണ്ടിന്റെ ലഭ്യതയനുസരിച്ച് പണമായി അയയ്ക്കുന്നു.

18. സാധുക്കളായ വിധവകളുടെ പെണ്‍മക്കളുടെ വിവാഹത്തിനുള്ള ധനസഹായം

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍ വിവാഹത്തിനു 30 ദിവസം മുമ്പ് നല്‍കണം. (അപേക്ഷകയുടെ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്, വിവാഹിതയാകുന്ന പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, വരന്റെ സാക്ഷ്യപത്രം തുടങ്ങിയവ സഹിതം).
നിബന്ധനകള്‍ *:- വാര്‍ഷിക വരുമാനം 10,000 രൂപയില്‍ കവിയരുത്. മൂന്നു വര്‍ഷമായി കേരളത്തില്‍ താമസിക്കുന്നവരാകണം.
അടക്കേണ്ട ഫീസ്:- ഫീസില്ല.
സേവനം ലഭിക്കുന്ന സമയപരിധി**:- 30 ദിവസത്തിനകം അന്വേഷണം. ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണസമിതിയുടേയും തീരുമാനപ്രകാരം പാസ്സായിവരുന്ന മുറയ്ക്ക് ഫണ്ടിന്റെ ലഭ്യതയനുസരിച്ച് പണമായി അയയ്ക്കുന്നു.

19. കെട്ടിടം/മതില്‍ /കിണര്‍ തുടങ്ങിയ നിര്‍മ്മാണ പ്രവൃത്തിക്കുള്ള പെര്‍മിറ്റുകള്‍

അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ടഫോറത്തില്‍ അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച് അപേക്ഷിക്കണം (വസ്തുവിന്റെ ആധാരപകര്‍പ്പ്, നികുതിശീട്ട് പകര്‍പ്പ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, നിര്‍മ്മാണ പ്രവൃത്തിയുടെ പ്ളാന്‍ (സൈറ്റ് പ്ളാനും മറ്റ് അനുബന്ധ പ്ളാനുകളും മൂന്ന് സെറ്റ് സഹിതം).
നിബന്ധനകള്‍ *:- വസ്തുവിന്റെ ആധാരം, നികുതി ശീട്ട്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുടെ അസ്സല്‍ പരിശോധനക്ക് ഹാജരാക്കണം. പ്ളാനുകള്‍ അംഗീകൃത ആര്‍ക്കിടെക്ട്/എന്‍ജീനിയര്‍ ‍/സൂപ്പര്‍വൈസര്‍ തയ്യാറാക്കി സാക്ഷ്യപ്പടുത്തിയതാകണം.
അടയ്ക്കേണ്ട ഫീസ്:- കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം.
സേവനം ലഭിക്കുന്ന സമയപരിധി**:- രേഖകള്‍ ശരിയെങ്കില്‍ , 150 ച.മീ. വരെയുള്ള വാസഗൃഹങ്ങള്‍ക്ക് 15 ദിവസങ്ങള്‍ക്കകം, മറ്റുള്ളവ 30 ദിവസം. 60 ച.മീ. വരെയുള്ള വീടുകള്‍ക്ക് അംഗീകൃത ആര്‍ക്കിടെക്ടിന്റെ പ്ളാന്‍ സമര്‍പ്പിക്കേണ്ടതില്ല. സ്വയം തയ്യാറാക്കിയ സര്‍വ്വേ പ്ളാന്‍ മതി. അതിരില്‍ നിന്നും കെട്ടിടത്തിലേക്കുള്ള അകലവും പ്ളോട്ടിലേക്കുള്ള വഴിയും വ്യക്തമായി കാണിച്ചിരിക്കണം. വഴി സ്വന്തം സ്ഥലത്തായിരിക്കണം. അല്ലാത്തപക്ഷം 50 രൂപ മുദ്രപത്രത്തിലുള്ള സ്ഥലമുടമയൂടെ സമ്മതപത്രം വേണം. 150 ച മീ.ന് താഴെയുള്ള ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ അന്നുതന്ന ‘വണ്‍ഡേ പെര്‍മിറ്റ്’ അനുവദിക്കും.

20. പെര്‍മിറ്റ് കാലാവധി നീട്ടല്‍

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ അഞ്ചൂ രൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നിലവിലുള്ള പെര്‍മിറ്റും പ്ളാനും സഹിതം.
നിബന്ധനകള്‍ *:- പെര്‍മിറ്റ് കാലാവധി തീരുന്നതിനുമുമ്പ് അപേക്ഷിക്കണം. തന്നാണ്ടത്തെ ഭൂനികുതി അടച്ചതിന്റെ രസീത് ഹാജരാക്കണം.
അടക്കേണ്ട ഫീസ്:- പെര്‍മിറ്റ് ഫീസിന്റെ പത്തു ശതമാനം.
സേവനം ലഭിക്കുന്ന സമയപരിധി **:- 3 ദിവസം.

21. പെര്‍മിറ്റ് പുതുക്കല്‍

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ അഞ്ചൂരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നിലവിലുള്ള പെര്‍മിറ്റും പ്ളാനും സഹിതം.
നിബന്ധനകള്‍ *:- പെര്‍മിറ്റ് കാലാവധി തീര്‍ന്ന് ഒരു വര്‍ഷത്തിനകം അപേക്ഷിക്കണം. തന്നാണ്ടത്തെ ഭൂനികുതിയടച്ചതിന്റെ രസീത് ഹാജരാക്കണം.
അടക്കേണ്ട ഫീസ്:- പെര്‍മിറ്റ് ഫീസിന്റെ 50 ശതമാനം.
സേവനം ലഭിക്കുന്ന സമയപരിധി **:- 3 ദിവസം.

22. പുതിയ കെട്ടിടത്തിനു നമ്പര്‍ നല്‍കുന്നതിന്

അപേക്ഷിക്കേണ്ട വിധം:- അംഗീകൃത പ്ളാനിന്റേയും അനുമതിയുടെയും കോപ്പിയും കംപ്ളീഷന്‍ സര്‍ട്ടിഫിക്കറ്റും സഹിതം അപേക്ഷിക്കുക.
നിബന്ധനകള്‍ *:- കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി 15 ദിവസത്തിനകം (തൊട്ടടുത്ത കെട്ടിടത്തിന്റെ നമ്പര്‍ കാണിച്ചിരിക്കണം).
അടക്കേണ്ട ഫീസ്:- നിര്‍ണ്ണയിക്കുന്ന നികുതി.
സേവനം ലഭിക്കുന്ന സമയപരിധി **:- പതിനഞ്ച് ദിവസം.

23. കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്

അപേക്ഷിക്കേണ്ട വിധം:- അപേക്ഷയില്‍ അഞ്ചു രൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ചു നല്‍കുക.
നിബന്ധനകള്‍ *:- അസസ്മെന്റ് രജിസ്ററിലുണ്ടായിരിക്കണം. നികുതികുടിശ്ശിക ഉണ്ടായിരിക്കരുത്. ശരിയായ കെട്ടിടനമ്പര്‍ കാണിച്ചിരിക്കണം. സര്‍ട്ടിഫിക്കറ്റ് എന്താവശ്യത്തിനാണ് എന്ന് കാണിച്ചിരിക്കണം.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- രണ്ട് ദിവസം.

24. സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്

അപേക്ഷിക്കേണ്ടവിധം:- അസസ്മെന്റ് രജിസ്ററിന്റെ താമസ കോളത്തില്‍ പേരുണ്ടായിരിക്കണം.
നിബന്ധനകള്‍ *:- അപേക്ഷയില്‍ അഞ്ചൂരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ചിരിക്കണം. ശരിയായ കെട്ടിടനമ്പര്‍ കാണിച്ചിരിക്കണം.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- രണ്ട് ദിവസം.

25. സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് (അന്വേഷണം ആവശ്യമുള്ളവ)

അപേക്ഷിക്കേണ്ട വിധം:- അഞ്ചുരൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ്  പതിച്ച അപേക്ഷ.
നിബന്ധനകള്‍ *:- കെട്ടിട ഉടമയുടെ സമ്മതപത്രം, അപേക്ഷയില്‍ കെട്ടിട നമ്പര്‍ കാണിച്ചിരിക്കണം.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- ഏഴ് പ്രവൃത്തി ദിവസം.

26. കെട്ടിട ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യല്‍

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചു രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച്) നല്‍കുക. കൈമാറ്റം സംബന്ധിച്ച അസ്സല്‍ രേഖ/ആധാരം, (ഒറിജിനലും പകര്‍പ്പും), വസ്തു കൈവശക്കാരന്‍ മരണപ്പെട്ടെങ്കില്‍ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ്, മുന്‍ ഉടമയുടെ വിശ്വസനീയമായ സമ്മതപത്രം.
നിബന്ധനകള്‍ *:- കെട്ടിട നമ്പര്‍ അപേക്ഷയിലും ആധാരത്തിലും ഉണ്ടാകണം. ആധാരത്തില്‍ കെട്ടിട നമ്പര്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ , ടി നമ്പര്‍ ഭൂമിയില്‍ കെട്ടിടം സ്ഥിതി ചെയ്യുന്നു എന്ന വില്ലേജാഫീസറുടെ സാക്ഷ്യപത്രം, വില്ലേജില്‍ കരമൊടുക്കിയ രേഖ, കൈവശ സര്‍ട്ടിഫിക്കറ്റ്, കെട്ടിട നികുതി കുടിശ്ശിക പാടില്ല.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- മുപ്പത് ദിവസം.

27. ചുമത്തിയ കെട്ടിട നികുതിയിന്മേലുള്ള അപ്പീല്‍

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചു രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച്) നല്‍കുക.
നിബന്ധനകള്‍ *:- സെക്രട്ടറി ചുമത്തിയ നികുതി അധികമാണെന്നു പറയുന്നതിനുള്ള കാരണം കാണിച്ച്, ചുമത്തിയ നികുതി ഒടുക്കി, രസീതിന്റെ പകര്‍പ്പ് സഹിതം, 30 ദിവസത്തിനകം ധനകാര്യ സ്റാന്റിംഗ് കമ്മിറ്റിക്കു സമര്‍പ്പിക്കുക.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- ധനകാര്യ സ്റാന്റിംഗ്കമ്മറ്റി തീരുമാനത്തിന് വിധേയമായി മുപ്പത് ദിവസം.

28. കെട്ടിടനികുതി ഒഴിവാക്കല്‍

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചുരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നല്‍കുക).
നിബന്ധനകള്‍ *:- കെട്ടിടനികുതി തന്‍വര്‍ഷം വരെ ഉള്ളത് അടച്ചുതീര്‍ത്തിരിക്കണം. നികുതി ഒഴിവാക്കുന്നതിനുള്ള കാരണങ്ങള്‍ തെളിവു സഹിതം കാണിച്ചിരിക്കണം.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- ധനകാര്യ സ്റാന്റിംഗ് കമ്മറ്റി തീരുമാനത്തിന് വിധേയമായി മുപ്പത് ദിവസം.

29. പൊളിച്ചു മാറ്റിയ കെട്ടിടത്തിന്റെ നികുതി ഒഴിവാക്കല്‍

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചുരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നല്‍കുക)
നിബന്ധനകള്‍ *:- കെട്ടിട നമ്പര്‍ കാണിച്ചിരിക്കണം. കെട്ടിട നികുതി തന്‍വര്‍ഷം വരെയുള്ളത് അടച്ചുതീര്‍ത്തിരിക്കണം.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- ധനകാര്യ സ്റാന്റിംഗ് കമ്മറ്റി തീരുമാനത്തിന് വിധേയമായി മുപ്പത് ദിവസം.

30. ഒഴിഞ്ഞുകിടക്കുന്നതുമൂലം കെട്ടിട നികുതി ഇളവു ചെയ്യല്‍

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചുരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നല്‍കുക).
നിബന്ധനകള്‍ *:-  കെട്ടിട നമ്പര്‍ കാണിച്ചിരിക്കണം. കെട്ടിട നികുതി തന്‍വര്‍ഷം വരെയുള്ളത് അടച്ചു തീര്‍ത്തിരിക്കണം. അര്‍ദ്ധവര്‍ഷത്തിലോ, ഒരു പ്രത്യേക തീയതി മുതല്‍ കെട്ടിടം ഒഴിയുകയും വാടകയ്ക്ക് കൊടുക്കാതിരിക്കുകയും ചെയ്യുമെന്ന് സെക്രട്ടറിയ്ക്ക് മൂന്‍കൂട്ടി നോട്ടീസ് നല്‍കിയിരിക്കണം. നോട്ടീസിന്റെ കാലാവധി അതു കൊടുക്കുന്ന അര്‍ദ്ധവര്‍ഷത്തേക്ക് മാത്രമായിരിക്കും. ഒരു അര്‍ദ്ധവര്‍ഷത്തില്‍ ഒഴിഞ്ഞുകിടക്കുന്ന ദിവസത്തിന് ആനുപാതികമായി നികുതി ഗഡുവിന്റെ പകുതിയില്‍ കവിയാത്ത തുകയ്ക്കു മാത്രം ഇളവു ലഭിക്കും.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- ധനകാര്യ സ്റാന്റിംഗ് കമ്മറ്റി തീരുമാനത്തിന് വിധേയമായി മുപ്പത് ദിവസം.

31. കെട്ടിടത്തിന്‍റെ  ഏജ് സര്‍ട്ടിഫിക്കറ്റ്

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചുരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നല്‍കുക).
നിബന്ധനകള്‍ *:- കെട്ടിട നമ്പര്‍ കാണിച്ചിരിക്കണം. കെട്ടിട നികുതി തന്‍വര്‍ഷം വരെയുള്ളത് അടച്ചുതീര്‍ത്തിരിക്കണം. കെട്ടിട നിര്‍മ്മാണത്തിനു ലഭിച്ച അനുവാദപത്രിക, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തീയതി, നികുതി ചുമത്തിയ തീയതി, സാക്ഷ്യപത്രം എന്താവശ്യത്തിനാണെന്ന വിവരം മുതലായവ കാണിച്ചിരിക്കണം.
അടക്കേണ്ട ഫീസ്:- ചട്ടപ്രകാരം.
സേവനം ലഭിക്കുന്ന സമയപരിധി **:- ഏഴ് ദിവസം.

32. വാസയോഗ്യമായ വീടല്ല എന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചുരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നല്‍കുക).
നിബന്ധനകള്‍ *:- പേരും വീട്ടുപേരും സ്വന്തമായി വീടുണ്ടെങ്കില്‍ അതിന്റെ നമ്പറും രേഖപ്പെടുത്തിയിരിക്കണം.
അടക്കേണ്ട ഫീസ്:- ചട്ടപ്രകാരം.
സേവനം ലഭിക്കുന്ന സമയപരിധി **:- ഏഴ് ദിവസം.

33. ഫാക്ടറികള്‍ ‍, വ്യവസായ സ്ഥാപനങ്ങള്‍ ‍‍, വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയവ ആരംഭിക്കുന്നതിന് യന്ത്രസാമഗ്രികള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി

അപേക്ഷിക്കേണ്ട വിധം:- നിശ്ചിതഫോറത്തിലുള്ള ഉടമയുടെ അപേക്ഷ (അഞ്ചു രൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച്) (കെട്ടിടം വാടകക്കാണെങ്കില്‍ ഉടമയുടെ സമ്മതപത്രം).
നിബന്ധനകള്‍ *:- സ്ഥലത്തിന്റെ രേഖ (ഒറിജിനലും പകര്‍പ്പും), കെട്ടിടത്തിന്റെ പ്ളാന്‍ , സൈറ്റ് പ്ളാന്‍ , സമീപവാസികളുടെ സമ്മതപത്രം, മറ്റു സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കേണ്ടുന്ന നിരാക്ഷേപപത്രങ്ങള്‍ (ഉദാ:- പൊല്യൂഷന്‍ കണ്‍ട്രോള്‍ബോര്‍ഡ്, ആരോഗ്യവകുപ്പ്, വൈദ്യുതിവകുപ്പ്, ഫയര്‍ ഫോഴ്സ്).
അടക്കേണ്ട ഫീസ്:- ചട്ടപ്രകാരം.
സേവനം ലഭിക്കുന്ന സമയപരിധി **:- പഞ്ചായത്തു തീരുമാനത്തിന് വിധേയമായി 15 ദിവസം.

34. വ്യാപാര സ്ഥാപനത്തിനുള്ള ലൈസന്‍സിന്

അപേക്ഷിക്കേണ്ട വിധം:- നിശ്ചിത ഫോറത്തിലുള്ള ഉടമയുടെ അപേക്ഷ (അഞ്ചു രൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച്).
നിബന്ധനകള്‍ *:- പുതുതായി ആരംഭിക്കുവാന്‍ 30 ദിവസം മുമ്പ് അപേക്ഷ നല്‍കുക. കെട്ടിടം സംബന്ധിച്ച രേഖ (വാടക കെട്ടിടമാണെങ്കില്‍ സമ്മതപത്രം, വാടകചീട്ട്) ലൈസന്‍സ് പുതുക്കുന്നതിന് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് ഒരു മാസം മുമ്പ് പഴയ ലൈസന്‍സിന്റെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ. സ്ഥലനാമം ഇംഗ്ളീഷിലും മലയാളത്തിലും രേഖപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിക്കണം.
അടക്കേണ്ട ഫീസ്:- ചട്ടപ്രകാരം.
സേവനം ലഭിക്കുന്ന സമയപരിധി **:- ഏഴ് ദിവസം.

35. പന്നി, പട്ടി എന്നിവയെ വളര്‍ത്തുന്നതിനുള്ള ലൈസന്‍സ്

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചൂരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച്) നല്‍കുക.
നിബന്ധനകള്‍ *:- പ്രതിരോധ കുത്തിവെയ്പ് നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പമുണ്ടാകണം.
അടയ്ക്കേണ്ട ഫീസ്:- ചട്ടപ്രകാരം.
സേവനം ലഭിക്കുന്ന സമയപരിധി **:- ഏഴ് ദിവസം.

36. സ്വകാര്യ ആശുപത്രികള്‍ ‍,പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ / ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ രജിസ്ട്രേഷന്‍

അപേക്ഷിക്കേണ്ട വിധം:- നിശ്ചിതഫോറത്തില്‍ അഞ്ചു രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച്, സ്ഥാപനം ആരംഭിക്കുന്നതിന് 15 ദിവസം മുമ്പ് അപേക്ഷ നല്‍കുക.
നിബന്ധനകള്‍ *:- കെട്ടിടം സംബന്ധിച്ച രേഖ (വാടക കെട്ടിടമാണെങ്കില്‍ സമ്മതപത്രം, വാടകചീട്ട്) മുതലായവ ഉണ്ടായിരിക്കണം. രജിസ്ട്രേഷന്‍ പുതുക്കുന്നതിന് സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിന് ഒരു മാസം മുമ്പ് പഴയ ലൈസന്‍സിന്റെ പകര്‍പ്പ് സഹിതം നിശ്ചിതഫോറത്തില്‍ അപേക്ഷ നല്‍കണം.
അടക്കേണ്ട ഫീസ്:-
സേവനം ലഭിക്കുന്ന സമയപരിധി **:- ഏഴ് ദിവസം.
*യുക്തമായ സാഹചര്യങ്ങളില്‍ ഇതില്‍ പ്രതിപാദിക്കാത്ത രേഖകളോ വിശദാംശങ്ങളോ, സെക്രട്ടറിക്കോ, പഞ്ചായത്ത് ഭരണ സമിതിക്കോ ആവശ്യപ്പെടാവുന്നതാണ്.
** സാധാരണ സാഹചര്യങ്ങളില്‍ എല്ലാ രേഖകളും നിബന്ധനകളും പാലിക്കുന്നപക്ഷം സേവനം ലഭ്യമാകുന്ന സമയക്രമമാണ് കാണിച്ചിരിക്കുന്നത്. അല്ലാത്ത സാഹചര്യത്തിലും മേല്‍ ഓഫീസുകളില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലും മറ്റ് അടിയന്തിര ജോലികളുടെ നിര്‍വഹണഘട്ടത്തിലും സമയപരിധിയില്‍ മാറ്റം വരുന്നതാണ്.

പ്രസിഡണ്ട് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍


1. സ്വഭാവ സര്‍ട്ടിഫിക്കറ്റ്

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലെഴുതി നേരില്‍ സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലയാവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡുമെമ്പറുടെ ശുപാര്‍ശസഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി**:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം. അല്ലാത്തപക്ഷം രണ്ടു ദിവസം.

2. റേഷന്‍കാര്‍ഡില്‍ പേരു ചേര്‍ക്കുന്നതിനും പുതിയ കാര്‍ഡിന് അപേക്ഷിക്കുന്നതിനുമുള്ള സാക്ഷ്യപത്രം

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലെഴുതി നേരില്‍ സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലയാവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡ് മെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടയ്ക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി**:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം അല്ലാത്തപക്ഷം രണ്ടു ദിവസം.

3. തൊഴില്‍രഹിതന്‍ / രഹിത ആണെന്ന് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലെഴുതി നേരില്‍ സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലായവ കൊണ്ടുവരുന്നത്  സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡുമെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി**:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം അല്ലാത്തപക്ഷം രണ്ടു ദിവസം.

4. വ്യക്തിഗത തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ്

അപേക്ഷിക്കേണ്ട വിധം:- വെള്ളക്കടലാസിലെഴുതി നേരില്‍ സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലയാവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡുമെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി**:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം അല്ലാത്തപക്ഷം രണ്ടു ദിവസം.

5. വയസ്സു തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്

അപേക്ഷിക്കേണ്ട വിധം:- (കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് മാത്രം) വെള്ളക്കടലാസിലെഴുതി നേരില്‍ സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്, സ്കൂള്‍സര്‍ട്ടിഫിക്കറ്റ് മുതലായവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡുമെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി**:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം അല്ലാത്തപക്ഷം രണ്ടു ദിവസം.

6. പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം

അപേക്ഷിക്കേണ്ട വിധം:- (വെള്ളക്കടലാസിലെഴുതി നേരില്‍ സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലയാവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡ് മെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം അല്ലാത്തപക്ഷം രണ്ടു ദിവസം.

7. വിധവയാണെന്ന് തെളിയിക്കുന്ന ( ഭര്‍ത്താവ് ഉപേക്ഷിച്ച) സാക്ഷ്യപത്രം

അപേക്ഷിക്കേണ്ട വിധം:- (വെള്ളക്കടലാസിലെഴുതി നേരില്‍ സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലയാവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡുമെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം. അല്ലാത്തപക്ഷം രണ്ടു ദിവസം.

8. ടി.സി നഷ്ടപ്പെട്ടുവെന്നതിന്റെ സാക്ഷ്യപത്രം

അപേക്ഷിക്കേണ്ട വിധം:- (വെള്ളക്കടലാസിലെഴുതി നേരില്‍സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലയാവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡ് മെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം അല്ലാത്തപക്ഷം രണ്ടു ദിവസം.
*യുക്തമായ സാഹചര്യങ്ങളില്‍ ഇതില്‍ പ്രതിപാദിക്കാത്ത രേഖകളോ വിശദാംശങ്ങളോ, സെക്രട്ടറിക്കോ, പഞ്ചായത്ത് ഭരണ സമിതിക്കോ ആവശ്യപ്പെടാവുന്നതാണ്.
** സാധാരണ സാഹചര്യങ്ങളില്‍ എല്ലാ രേഖകളും നിബന്ധനകളും പാലിക്കുന്നപക്ഷം സേവനം ലഭ്യമാകുന്ന സമയ ക്രമമാണ് കാണിച്ചിരിക്കുന്നത്. അല്ലാത്ത സാഹചര്യത്തിലും മേല്‍ ഓഫീസുകളില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലും മറ്റ് അടിയന്തിര ജോലികളുടെ നിര്‍വഹണ ഘട്ടത്തിലും സമയ പരിധിയില്‍ മാറ്റം വരുന്നതാണ്.


രാമന്തളി ഗ്രാമപഞ്ചായത്ത്


 
കണ്ണൂര്‍ ജില്ലയിലെ തളിപറമ്പ് താലൂക്കില്‍ പയ്യന്നൂര്‍  ബ്ളോക്കിലാണ് രാമന്തളി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1935-36 കാലത്താണ് പഞ്ചായത്തെന്നനിലയില്‍ രാമന്തളി പഞ്ചായത്ത് രൂപം കൊണ്ടത്. നികുതി അടച്ച് ഭൂമി കൈവശമുള്ള 21 വയസ്സ് തികഞ്ഞവര്‍ക്ക് മാത്രമാണ് അന്ന് വോട്ടവകാശം ഉണ്ടായിരുന്നത്. 29.99 ച.കി.മീ. വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കവ്വായി പുഴയും കിഴക്ക് പുതിയ പുഴയും തെക്കും പടിഞ്ഞാറും അറബിക്കടലുമാണ്. 2001-ലെ സെന്‍സസ് അനുസരിച്ച് 21325  വരുന്ന ജനസംഖ്യയില്‍ 11244 പേര്‍ സ്ത്രീകളും 10081 പേര്‍ പുരുഷന്‍മാരുമാണ്. മൊത്തം ജനതയുടെ സാക്ഷരത 78.08 ശതമാനമാണ്. ഭൂപ്രകൃതിയനുസരിച്ച് തീരദേശ മേഖലയില്‍  പെടുന്ന രാമന്തളി പഞ്ചായത്തിനെ ഉയര്‍ന്ന സമതലം, ചരിവു പ്രദേശം, താഴ്വര, തീരസമതലം, തീരപ്രദേശം എന്നിങ്ങനെ അഞ്ചായി തരംതിരിക്കാം. എല്ലാ ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപാണ് രാമന്തളി. കടലിന്റെയും പുഴയുടെയും തീരത്തായി നീണ്ടുകിടക്കുന്നതാണ് ഈ പ്രദേശം. തെങ്ങ് തഴച്ചുവളരുന്നതിന് ഈ ഭൂപ്രകൃതി ഒരു പരിധിവരെ സഹായകമായിട്ടുണ്ട്. രാമന്തളി പഞ്ചായത്ത് പൊതുവേ ഒരു കാര്‍ഷിക മേഖലയാണ്. തെങ്ങ്, കവുങ്ങ്, നെല്ല്, പച്ചക്കറികള്‍ തുടങ്ങിയവയാണ് പഞ്ചായത്തില്‍ ചെയ്തു വരുന്ന പ്രധാന കൃഷികള്‍. പുന്നക്കടവ് പുഴ, ഏറന്‍പുഴ, പാലക്കോട്പുഴ, പുതിയപുഴ എന്നിവ പഞ്ചായത്തിലൂടെ ഒഴുകുന്നു. കവ്വായി കായല്‍, രാമന്തളി കായല്‍ എന്നിവ പഞ്ചായത്തിലുള്ള കായലുകളാണ്. 40 കുളങ്ങളും പഞ്ചായത്തില്‍ ജലസ്രോതസ്സുകളായുണ്ട്. പഞ്ചായത്തിലെ മുഖ്യ കുടിനീര്‍ സ്രോതസ്സ് കിണറുകളാണ്. 10 പൊതു കിണറുകള്‍ പഞ്ചായത്തിലുണ്ട്. 300 പൊതുകുടിവെള്ളടാപ്പുകളും ജനങ്ങള്‍ക്ക് ശുദ്ധജലത്തിനായി  പഞ്ചായത്ത് സ്ഥാപിച്ചിട്ടുണ്ട്. ഏഴിമല, എട്ടിക്കുളം മൊട്ടക്കുന്ന് എന്നിവയാണ് പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങള്‍. പഞ്ചായത്തില്‍ 1500 ഏക്കറോളം വനഭൂമിയും 2 ഏക്കര്‍ പ്രദേശം കണ്ടല്‍ക്കാടുകളുമാണ്. 1494 തെരുവു വിളക്കുകളാണ് രാത്രികാലങ്ങളില്‍ പഞ്ചായത്ത് വീഥികള്‍ സഞ്ചാരയോഗ്യമാക്കുന്നതിന് രാമന്തളി പഞ്ചായത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ചരിത്ര പ്രസിദ്ധമായ ഏഴിമല സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് രാമന്തളി.  ഏഴിമലയിലാണ് നാവിക അക്കാദമി സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് ഇന്ത്യയിലെ തന്നെ ശ്രദ്ധേയമായ പ്രദേശമാണ് ഇത്. 7 മലകളാല്‍ ചുറ്റപ്പെട്ട പ്രദേശമായ ഇവിടം തീരപ്രദേശത്തിന് സമീപമായതിനാല്‍ വളരെ ആകര്‍ഷകമാണ്. ഏഴിമലയുടെ ഏറ്റവും മുകളിലായി സ്ഥിതി ചെയ്യുന്ന ലൂര്‍ദ്ദ്മാതാ പള്ളിയും ഹനുമാന്‍ പ്രതിമയും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പരുത്തിക്കാട്, എട്ടിക്കുളംബീച്ച്, ഏഴിമല ലൈറ്റ്ഹൌസ് എന്നിവയും പഞ്ചായത്തിനെ ശ്രദ്ധേയമാക്കുന്നു. വിദേശയാത്രക്കായി പഞ്ചായത്തു നിവാസികള്‍ ആശ്രയിക്കുന്ന ഏറ്റവും അടുത്ത വിമാനത്താവളം കരിപ്പൂരാണ്. ഏഴിമല, പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനുകളാണ് പഞ്ചായത്തിന് അടുത്ത് സ്ഥിതിചെയ്യുന്നത്. തുറമുഖമെന്ന നിലയില്‍ എട്ടിക്കുളം നാവിക തുറമുഖം പഞ്ചായത്തിനോടടുത്ത് സ്ഥിതിചെയ്യുന്നു. രാമന്തളി, എട്ടിക്കുളം, ബസ്സ്റ്റാന്റുകളിലാണ് പഞ്ചായത്തിലെ ബസ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത്. രാമന്തളി പഞ്ചായത്തിന് മറ്റ് പ്രദേശങ്ങളുമായി ബന്ധപ്പെടാന്‍ ആദ്യകാലങ്ങളില്‍ കടവുകളും കടത്തു വള്ളങ്ങളും ബോട്ടുകളും നിലവിലുണ്ടായിരുന്നു. ചൂളക്കടവ്, കുറുംകടവ്, പുതിയപുഴ, മൂലക്കടവ്, മുട്ടംകടവ്, ഓലക്കല്‍ കടവ്, രണ്ട് തെങ്ങ് കടവ്, മൌവ്വനാല്‍ കടവ് എന്നിവയായിരുന്നു പ്രധാന കടവുകള്‍. കൊറ്റി-കവ്വായി ബോട്ടുജെട്ടി, പാലക്കോട് ബോട്ടുജെട്ടി, കുന്നരു-പുതിയപുഴ കടത്ത്, കുന്നരു-മൂലക്കടവ് കടത്ത് എന്നിവയാണ് പഞ്ചായത്തില്‍ ഇന്നുള്ള ജലഗതാഗതസൌകര്യങ്ങള്‍. നേവല്‍ അക്കാദമി റോഡാണ് പഞ്ചായത്തിലൂടെ കടന്നു പോകുന്ന പ്രധാന പാത. ഏഴിമല-വാഗമണ്ഡലം റോഡ്, രാമന്തളി-എട്ടിക്കുളം റോഡ്, പാലക്കോട്-എട്ടിക്കുളം റോഡ്, പാലക്കോട്-മുട്ടം റോഡ്, കുന്നരു റോഡ് തുടങ്ങിയവയാണ് പഞ്ചായത്തിലുള്ള മറ്റു പ്രധാന റോഡുകള്‍. രാമന്തളിയുടെ പുരോഗമന പാതയിലെ സുപ്രധാന നാഴിക കല്ലാണ് പുന്നക്കടവ് പാലം. മുട്ടം പാലം, ചെമ്പല്ലിക്കുണ്ട് പാലം, എന്നിവയാണ് പഞ്ചായത്തിലുള്ള മറ്റു രണ്ടു പാലങ്ങള്‍. പഞ്ചായത്തില്‍ വന്‍കിട വ്യവസായങ്ങളൊന്നുമില്ലെങ്കിലും ചെറുകിട പരമ്പരാഗത വ്യവസായങ്ങളുടെ ഒരു ഭൂതകാലം രാമന്തളിക്കുണ്ടായിരുന്നു. വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവയുടെ ഉത്പാദനം ചില മേഖലകള്‍ കേന്ദ്രീകരിച്ചു നടന്നിരുന്നു. ഏതാനും ചെറുകിട വ്യവസായ യൂണിറ്റുകളാണ് ഇന്ന് പഞ്ചായത്തില്‍ നിലവിലുള്ളത്. കയര്‍ വ്യവസായവും, ഖാദി യൂണിറ്റുകളുമാണ് ചെറുകിട വ്യവസായ രംഗത്തുള്ളത്. പായനെയ്ത്ത്, ബീഡി നിര്‍മ്മാണം, ഓലമെടയല്‍ തുടങ്ങിയ കുടില്‍ വ്യവസായങ്ങളും പഞ്ചായത്തില്‍ ഉണ്ട്. പൊതുവിതരണ മേഖലയില്‍ 8 റേഷന്‍കടകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. രണ്ട് നീതിസ്റ്റോറുകളും ഒരു മാവേലിസ്റ്റോറും പൊതുവിതരണരംഗത്തെ മറ്റു സംവിധാനങ്ങളാണ്. രാമന്തളി, വടക്കുമ്പാട്, കുന്നരു, പാലക്കോട്, എട്ടിക്കുളം, കയറുംന്തടവ്, പുന്നക്കടവ് എന്നിവിടങ്ങളിലാണ് പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രാമന്തളി, വടക്കുമ്പാട്, പുന്നക്കടവ്, കുന്നരു, എട്ടിക്കുളം എന്നിവിടങ്ങളില്‍ മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നു. ഹിന്ദു മുസ്ളീം ക്രൈസ്തവ മതവിശ്വാസികളാണ് രാമന്തളി പഞ്ചായത്തില്‍ അധിവസിക്കുന്നത്. ഇവരുടെ വിവിധ ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. രാമന്തളി ശ്രീ ശങ്കരനാരായണന്‍ ക്ഷേത്രം, നരയന്‍കണ്ണൂര്‍ ക്ഷേത്രം, എട്ടിക്കുളം പുതിയഭഗവതി ക്ഷേത്രം, മൊട്ടക്കുന്ന് പുതിയഭഗവതി ക്ഷേത്രം, താവുരിയാട്ട് ക്ഷേത്രം, പൂമാല ഭഗവതിക്ഷേത്രം എന്നിവ പ്രധാന ഹൈന്ദവ ആരാധനാലയങ്ങളാണ്. എട്ടിക്കുളം,  വടക്കുമ്പാട്, പാലക്കോട്, തെക്കുമ്പാട് ജുമാമസ്ജിദുകള്‍, ഏഴിപ്പള്ളി, കോട്ടയന്‍പള്ളി എന്നിവ പ്രധാന മുസ്ളീം  ആരാധനാലയങ്ങളാണ്. ലൂര്‍ദ്ദ്മാതാപള്ളിയാണ് പ്രധാന ക്രിസ്തീയ ദേവാലയം. എട്ടിക്കുളം കടലിലെ തുലാമാസത്തില്‍ നടക്കുന്ന വാവുകുളി, പൊങ്കല്‍, വിവിധ ക്ഷേത്രങ്ങളിലെ കളിയാട്ട മഹോത്സവം, ലൂര്‍ദ്ദ് മാതാ പള്ളിയിലെ തിരുനാള്‍ എന്നിവ പഞ്ചായത്തിലെ പ്രധാന ആഘോഷങ്ങളാണ്. ഉത്തര മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന പഞ്ചായത്തിലെ ആദ്യ പ്രസിഡന്റ് കൂടിയായ സി.എച്ച്.ഗോവിന്ദന്‍ നമ്പ്യാര്‍, സ്വാതന്ത്യസമര സേനാനിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഒ.കെ.കുഞ്ഞിക്കണ്ണന്‍, രാഷ്ട്രീയ പൊതുപ്രവര്‍ത്ത രംഗങ്ങളിലെ സാന്നിദ്ധ്യമായിരുന്ന വെള്ളാച്ചേരി ഗോവിന്ദന്‍, പി.സി.കുഞ്ഞിക്കണ്ണന്‍ മാഷ് എന്നിവര്‍ പഞ്ചായത്തിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളായിരുന്നു. രാഷ്ട്രീയ രംഗത്തെ എന്‍.വി.കോരന്‍ മാഷ്, കെ.പി.സി.നാരായണപൊതുവാള്‍, പൊതു പ്രവര്‍ത്തകന്‍ ടി.മാധവന്‍ എന്നിവര്‍ പഞ്ചായത്തിലെ പ്രമുഖ വ്യക്തികളാണ്. കലാ-കായിക സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സമിതികള്‍ പഞ്ചായത്തിലുണ്ട്. വടക്കുമ്പാട് യുവജന കലാസമിതി, കല്ലേറ്റുങ്കടവ് യുവജന കലാസമിതി, കക്കംപാറ യുവധാര ക്ളബ്ബ്, എട്ടിക്കുളം യുവജനവേദി എന്നിവയാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യപരിപാലനരംഗത്ത് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനങ്ങളാണ് എട്ടിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രവും, രാമന്തളി പ്രാഥമികാരോഗ്യ കേന്ദ്രവും. പഞ്ചായത്തിലെ ആരോഗ്യരംഗത്തുള്ള മറ്റൊരു സ്ഥാപനമാണ് കുന്നരുവിലുള്ള ആയുര്‍വ്വേദ ആശുപത്രി. മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ കുന്നത്തെരു മൃഗാശുപത്രി രാമന്തളി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. കുന്നത്തെരു മൃഗാശുപത്രിയുടെ ഉപകേന്ദ്രം കുന്നരുവില്‍ പ്രവര്‍ത്തിക്കുന്നു. 1924-ല്‍ സ്ഥാപിക്കപ്പെട്ട പാലക്കോട് എല്‍. പി. സ്കൂളാണ് പഞ്ചായത്തിലെ ആദ്യത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനം. ഇന്ന് പഞ്ചായത്തില്‍ ഹയര്‍ സെക്കണ്ടറി സ്കൂളും രണ്ട് ഹൈസ്കൂളുകളും 5 യു. പി. സ്കൂളുകളും 2 എല്‍. പി. സ്കൂളുകളും പ്രവര്‍ത്തിക്കുന്നു. സ്വകാര്യ മേഖലയില്‍ വടക്കുമ്പാട് ഒരു ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു. മറ്റു വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ മേഖലയിലാണ്. എട്ടിക്കുളത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതിചെയ്യുന്നു രാമന്തളിയിലും എട്ടിക്കുളത്തുമാണ് ഹൈസ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. എസ്. ബി. ടി.,  നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവയുടെ ശാഖകള്‍ രാമന്തളി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. നേവല്‍ അക്കാഡമി, രാമന്തളി, പുന്നാക്കടവ് എന്നിവിടങ്ങളിലാണ് ഇവ യഥാക്രമം പ്രവര്‍ത്തിക്കുന്നത്. സഹകരണ റൂറല്‍ ബാങ്ക്്, രാമന്തളി സഹകരമ ബാങ്ക്, കുന്നരു സര്‍വ്വീസ് സഹകരണ ബാങ്ക്, പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണബാങ്ക്, വനിത സഹകരണ സംഘം തുടങ്ങിയവ സഹകരണ മേഖലയില്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. കുന്നരു സര്‍വ്വീസ് സഹകരണ ബാങ്കിന് പാലക്കോട്ടും, എട്ടിക്കുളത്തും ശാഖകളുണ്ട്. രാമന്തളി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖയുല്‍പ്പെടെ രണ്ട് ശാഖകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിലെ സാംസ്കാരിക രംഗത്തെ സാന്നിദ്ധ്യമാണ് ഓണപ്പറമ്പ് വായനശാലയും ഗ്രന്ഥാലയവും. ടാഗോര്‍ സ്മാരക വായനശാലയും, ഗാന്ധി സ്മാരക വായനശാലയുമാണ് പഞ്ചായത്തിലുള്ള മറ്റു രണ്ടു വായനശാലകള്‍. രാമന്തളി പഞ്ചായത്തില്‍ ഒരു കല്യാണ മണ്ഡപം പ്രവര്‍ത്തിക്കുന്നു. കുന്നരുവിലാണ് കല്യാണമണ്ഡപം സ്ഥിതിചെയ്യുന്നത്. വൈദ്യൂതി ബോര്‍ഡിന്റെ സബ് ഡിവിഷന്‍ ഓഫീസ് രാമന്തളിയില്‍ പ്രവര്‍ത്തിക്കുന്നു. രാമന്തളിയിലാണ് വില്ലേജ് ഓഫീസ് സ്ഥിതിചെയ്യുന്നത്. കാര്‍ഷികരംഗത്തെ സേവനങ്ങള്‍ക്ക് കുന്നത്തെരു കൃഷിഭവന്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. രാമന്തളി പഞ്ചായത്തില്‍ 5 തപാല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. 4 ടെലിഫോണ്‍ എക്സ്ചേഞ്ചുകളും പഞ്ചായത്തിലുണ്ട്.


രാമന്തളി


രാമന്തളി ഗ്രാമ പഞ്ചായത്ത് 

ജില്ല : കണ്ണൂര്‍
ബ്ലോക്ക് : പയ്യന്നൂര്‍
വിസ്തീര്‍ണ്ണം : 29.99 ച.കി.മീ
വാര്‍ഡുകളുടെ എണ്ണം : 15
ജനസംഖ്യ : 21325
പുരുഷന്‍മാര്‍ : 10081
സ്ത്രീകള്‍ : 11244
ജനസാന്ദ്രത : 711
സ്ത്രീ : പുരുഷ അനുപാതം : 1115
മൊത്തം സാക്ഷരത : 87.72
സാക്ഷരത (പുരുഷന്‍മാര്‍ ) : 93.47
സാക്ഷരത (സ്ത്രീകള്‍ ) : 82.64
Source : Census data 2001


കണ്ണൂര്‍ ജില്ലയില്‍, തളിപ്പറമ്പ് താലൂക്കില്‍, പയ്യന്നൂര്‍ ബ്ളോക്കിലാണ് രാമന്തളി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. രാമന്തളി വില്ലേജുപരിധിയിലുള്‍പ്പെടുന്ന രാമന്തളി ഗ്രാമപഞ്ചായത്തിനു 29.99 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 15 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കവ്വായി പുഴയും, പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് പുതിയ പുഴയും, പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയും, കുഞ്ഞിമംഗലം, ചെറുതാഴം, മാടായി പഞ്ചായത്തുകളും, തെക്കും, പടിഞ്ഞാറും ഭാഗങ്ങളില്‍ അറബിക്കടലുമാണ്. 1935-1936 കാലത്താണ് രാമന്തളി പഞ്ചായത്ത് രൂപംകൊണ്ടത്. ഉത്തര മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വനിരയിലുണ്ടായിരുന്ന സി.എച്ച്.ഗോവിന്ദനായിരുന്നു രാമന്തളി പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റ്. ചരിത്രപ്രസിദ്ധവും തന്ത്രപ്രധാനവുമായ ഏഴിമല പ്രദേശം സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് രാമന്തളി. ചേര, ചോള, മൂഷിക, ചാലൂക്യരാജവംശങ്ങളിലൂടെ ഒടുവില്‍ കോലത്തിരിയിലെത്തുന്നതാണ് ഏഴിമലയിലെ ആധിപത്യങ്ങളുടെ ചരിത്രം. സംഘകാല കൃതികളിലാണ് ഏഴിമലയുടെ പഴയ ചരിത്രം അനാവരണം ചെയ്തുകാണുന്നത്. പാഴിയുദ്ധത്തില്‍ ചേരസേനാ നായകനെ പ്രസിദ്ധ വില്ലാളിവീരനും രാജാവുമായ നന്ദന്‍ പരാജയപ്പെടുത്തിയതോടെ ഏഴിമലയുടെ പ്രതാപൈശ്വര്യങ്ങള്‍ ലോകമറിഞ്ഞുതുടങ്ങി. നന്ദഭരണകാലത്തെ സവിശേഷതകള്‍ പല കവികളും പാടിപുകഴ്ത്തുന്നുണ്ട്. ഏഴിമലയുടെ ചരിത്രത്തിനു പിന്നീട് ജീവന്‍ വെക്കുന്നത് മൂഷികരാജവംശം ഭരണം കൈയേല്‍ക്കുന്നതോടുകൂടിയാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ മാര്‍ക്കോപോളോ എഴുതിയ സഞ്ചാരക്കുറിപ്പുകളില്‍ നിന്നും ഏഴിമലയുടെ പുരാതനചിത്രം വ്യക്തമാകുന്നുണ്ട്. പണ്ടുകാലത്ത് അറബിക്കടലിലൂടെ കടന്നുപോയ ചരക്കുമഞ്ചുകളും പായക്കപ്പലുകളും ചരക്കുകയറ്റുന്നതിനായും മറ്റും വലിയ കടപ്പുറം, ഏട്ടിക്കുളം എന്നിവിടങ്ങളില്‍ എത്തിച്ചേരുമായിരുന്നു. മഞ്ചുകളും പായക്കപ്പലുകളും സ്വന്തമായിട്ടുള്ള മുതലാളിമാരും വിദഗ്ധതൊഴിലാളികളും പഴയകാലത്ത് ഇവിടെ ഉണ്ടായിട്ടുണ്ട്. പോര്‍ച്ചുഗീസുകാര്‍ ഏഴിമലയില്‍ ഒരു കോട്ട പണിതതിനു തെളിവുകളുണ്ട്. രാമന്തളി പഞ്ചായത്തിന്റെ ചില ഭാഗങ്ങളില്‍ കാണുന്ന ശിലാലിഖിതങ്ങളും പഴയക്ഷേത്രങ്ങളും ഗതകാലചരിത്രത്തിന്റെ ശേഷിപ്പുകളാണ്.
കേരളത്തിലെ കണ്ണൂര്‍ ജില്ലയിലുള്ള ഒരു തീരദേശ ഗ്രാമമാണ് രാമന്തളി. അടുത്ത ചെറിയ പട്ടണം 7 കിലോമീറ്റര്‍ ദൂരത്തായുള്ള പയ്യന്നൂര്‍ ആണ്. പ്രസിദ്ധമായ ഏഴിമല മലനിരകള്‍ ഇതിനടുത്താണ്.

പേരിനു പിന്നില്‍
മലബാറിലെ ക്ഷേത്രങ്ങള്‍ തളി എന്നാണറിയപ്പെടുന്നത്

ചരിത്രം 
 ചരിത്രപ്രസിദ്ധവും തന്ത്രപ്രധാനവുമായ ഏഴിമല പ്രദേശം സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് രാമന്തളി. ചേര, ചോള, മൂഷിക, ചാലൂക്യരാജവംശങ്ങളിലൂടെ ഒടുവില്‍ കോലത്തിരിയിലെത്തുന്നതാണ് ഏഴിമലയിലെ ആധിപത്യങ്ങളുടെ ചരിത്രം. സംഘകാല കൃതികളിലാണ് ഏഴിമലയുടെ പഴയ ചരിത്രം അനാവരണം ചെയ്തുകാണുന്നത്. പാഴിയുദ്ധത്തില്‍ ചേരസേനാ നായകനെ പ്രസിദ്ധ വില്ലാളിവീരനും രാജാവുമായ നന്ദന്‍ പരാജയപ്പെടുത്തിയതോടെ ഏഴിമലയുടെ പ്രതാപൈശ്വര്യങ്ങള്‍ ലോകമറിഞ്ഞുതുടങ്ങി. നന്ദഭരണകാലത്തെ സവിശേഷതകള്‍ പല കവികളും പാടിപുകഴ്ത്തുന്നുണ്ട്. പ്രസിദ്ധമായ വാകൈ-പെരുന്തുറൈ യുദ്ധത്തോടുകൂടിയാണ് നന്ദനെ തോല്‍പിച്ച് ഏഴിമലയും പൂഴിനാടും ചേരര്‍ വീണ്ടും കൈയടക്കിയത്. ഏഴിമലയുടെ ചരിത്രത്തിനു പിന്നീട് ജീവന്‍ വെക്കുന്നത് മൂഷികരാജവംശം ഭരണം കൈയേല്‍ക്കുന്നതോടുകൂടിയാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ മാര്‍ക്കോപോളോ എഴുതിയ സഞ്ചാരക്കുറിപ്പുകളില്‍ നിന്നും ഏഴിമലയുടെ പുരാതനചിത്രം വ്യക്തമാകുന്നുണ്ട്. പണ്ടുകാലത്ത് അറബിക്കടലിലൂടെ കടന്നുപോയ ചരക്കുമഞ്ചുകളും പായക്കപ്പലുകളും ചരക്കുകയറ്റുന്നതിനായും മറ്റും വലിയ കടപ്പുറം, ഏട്ടിക്കുളം എന്നിവിടങ്ങളില്‍ എത്തിച്ചേരുമായിരുന്നു. മഞ്ചുകളും പായക്കപ്പലുകളും സ്വന്തമായിട്ടുള്ള മുതലാളിമാരും വിദഗ്ധതൊഴിലാളികളും പഴയകാലത്ത് ഇവിടെ ഉണ്ടായിട്ടുണ്ട്. പോര്‍ച്ചുഗീസുകാര്‍ ഏഴിമലയില്‍ ഒരു കോട്ട പണിതതിനു തെളിവുകളുണ്ട്. രാമന്തളി പഞ്ചായത്തിന്റെ ചില ഭാഗങ്ങളില്‍ കാണുന്ന ശിലാലിഖിതങ്ങളും പഴയക്ഷേത്രങ്ങളും ഗതകാലചരിത്രത്തിന്റെ ശേഷിപ്പുകളാണ്. പുരാതനകാലം മുതല്‍ അറബിക്കടലിന്‍റെ പുറംഭാഗങ്ങളിലൂടെ പാഞ്ഞുപോകുന്ന കപ്പലുകള്‍ക്കു ദിക്കറിയുവാന്‍ ഏഴിമലയുടെ ശിഖരങ്ങള്‍ ഉപകരിച്ചിരുന്നുവെന്നതിനു ചരിത്രസൂചനകളുണ്ട്. ഏട്ടിക്കുളത്തിന്‍റെ നാവികപ്രാധാന്യവും കപ്പല്‍സഞ്ചാരികള്‍ തിരിച്ചറിഞ്ഞു. പയ്യന്നൂര്‍പാട്ടിന്‍റെ  വെളിച്ചത്തില്‍ കച്ചില്‍പട്ടണവും ചെട്ടിക്കുളവും മികച്ച വാണിജ്യ കേന്ദ്രങ്ങളായിരുന്നുവെന്നു കണക്കുകൂട്ടാം. ഏഴിമലയുടെ അറബിക്കടലിലേക്കു ചാഞ്ഞുള്ള കിടപ്പും അതേസമയം സമുദ്രനിരപ്പില്‍നിന്നുള്ള ഉയരവും ഈ പ്രദേശത്തിന്റെ തന്ത്രപ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഏഷ്യയിലെ ഏറ്റവും വലിയ നാവികത്താവളം ഇവിടെ പണിയുന്നതിനായി ഭാരതസര്‍ക്കാര്‍ തുടക്കമിട്ടു. ദേശീയപ്രസ്ഥാനം കേരളത്തിലുടനീളം ശക്തിപ്രാപിച്ചു വന്നപ്പോള്‍ തദനുസാരിയായി രാമന്തളി പഞ്ചായത്തിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. പൂച്ചാല്‍ കടപ്പുറത്തു നടന്ന ഉപ്പു സത്യാഗ്രഹത്തില്‍ പയ്യന്നൂരില്‍ നിന്നത്തിയ സമരവാളണ്ടിയര്‍മാരോടൊത്ത് രാമന്തളിയിലെ പരങ്ങന്‍ ഗോപാലന്‍, കോടിയത്ത് കിഴക്കേവീട്ടില്‍ കൃഷ്ണപൊതുവാള്‍, പി.ടി.കുഞ്ഞിക്കണ്ണപൊതുവാള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കള്ളുഷാപ്പ് പിക്കറ്റിംഗും നടന്നു. ഉത്തരകേരളത്തിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച സി.എച്ച്.ഗോവിന്ദന്‍ നമ്പ്യാര്‍ തന്നെയായിരുന്നു രാമന്തളിയിലെ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത്. രണ്ടാംലോകമഹായുദ്ധത്തിന്റെ അവസാനത്തില്‍ അജ്ഞാതരായ രണ്ടു വിദേശികള്‍ കടല്‍മാര്‍ഗ്ഗം രാമന്തളി കടപ്പുറത്തെത്തുകയുണ്ടായി. പിന്നീടവരെ ഒലവക്കോട് റെയില്‍വെ സ്റ്റേഷനില്‍ വെച്ച് അറസ്റ്റു ചെയ്തതോടുകൂടിയാണ് ജപ്പാന്‍ ചാരന്മാരായിരുന്നുവെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. 1942-ല്‍ നടന്ന ക്വിറ്റിന്ത്യാസമരത്തില്‍ വളമ്പത്ത് വളപ്പില്‍ കൃഷ്ണന്‍, പി.എം.ഈശ്വരന്‍നമ്പീശന്‍, ഒ.കെ.കുഞ്ഞിക്കണ്ണന്‍, പി.കെ.കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ നേതൃനിരയില്‍ നിന്നു പ്രവര്‍ത്തിക്കുകയുണ്ടായി. ദേശീയരാഷ്ട്രീയത്തിലുണ്ടായ മാറ്റത്തിനനുസരിച്ച് ഇവിടേയും രാഷ്ട്രീയ ചേരിതിരിവുകള്‍ ദൃശ്യമായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്നു തന്നെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുണ്ടായി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും, സോഷ്യലിസ്റ്റ് പാര്‍ട്ടിയും രൂപംകൊണ്ടു. തുടര്‍ന്നാണ് ഇവിടെ കര്‍ഷകപ്രസ്ഥാനങ്ങള്‍ക്കു വേരോട്ടമുണ്ടാകുന്നത്. ജന്മിമാരില്‍ നിന്നുള്ള അക്രമപ്പിരിവ് അവസാനിപ്പിക്കുന്നതിനു വേണ്ടി കര്‍ഷകരുടെ ഒരു കൂട്ടായ്മ ഉടലെടുത്തു. അങ്ങനെയാണ് കര്‍ഷക സംഘമുണ്ടാവുന്നത്. കര്‍ഷകരുടെ ദൈനംദിന പ്രശ്നങ്ങളില്‍ ഇടപെടാനും സാമൂഹ്യ-രാഷ്ട്രീയ സ്ഥിതിഗതികള്‍ പഠിക്കുവാനും കര്‍ഷകസംഘം അവസരമൊരുക്കി. പുരമേയാനുള്ള പുല്ല് പറിക്കുന്നതിനും പച്ചിലകള്‍ വളത്തിനുവേണ്ടി അരിഞ്ഞെടുക്കുന്നതിനുമെതിരെ ജന്മിമാര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെയാണ് കര്‍ഷകസംഘം ആദ്യമായി പോരാട്ടത്തിന്റെ പാതയിലേക്കിറങ്ങിയത്. പുല്ല് പറിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി കുന്നരുവിലെ കൃഷിക്കാര്‍ നടത്തിയ സമരത്തെ കമ്മ്യൂണിസ്റ്റാക്രമണമെന്ന് മുദ്രകുത്തി എം.എസ്.പി.ക്കാരെ കൊണ്ട് അറസ്റ്റു ചെയ്യിക്കുകയുണ്ടായി. കിസാന്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പുനവാരം നികുതിയിരട്ടി മാത്രമായിരിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് പ്രക്ഷോഭം സംഘടിപ്പിക്കുകയുണ്ടായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, പ്രജാപാര്‍ട്ടി, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടി, ജനസംഘം, മുസ്ളീംലീഗ് തുടങ്ങിയ രാഷട്രീയ പ്രസ്ഥാനങ്ങള്‍ രാമന്തളിയില്‍ സജീവമായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. പോര്‍ച്ചുഗീസുകാരോട് പൊരുതി വീരമൃത്യു വരിച്ച 17 ശുഹദാക്കളെ അടക്കം ചെയ്തിരിക്കുന്നതും ഇവിടെയാണ്‌.

ഭൂമിശാസ്ത്രം
രാമന്തളി നാലു  വശവും വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്നു. മൂന്നു വശം അറേബ്യന്‍ കടലും ഒരു വശം കവ്വായി കായലും. പ്രസിദ്ധമായ ഏഴിമല നേവല്‍ അക്കാദമി രാമന്തളി പഞ്ചായത്തിലാണ്. ഇതു കൂടാതെ ഒരു ലൈറ്റ്ഹൗസും ഇവിടെയുണ്ട്.

സാംസ്കാരികം 
ഈ സ്ഥലത്ത് അനേകം മുസ്ലിം പള്ളികളും, ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നു. ക്ഷേത്രങ്ങളില്‍ മിക്കവയും സ്വകാര്യ ക്ഷേത്രങ്ങളാണ്. ഇവിടെ മലബാറിന്‍റെ തനതു കലാ രൂപമായ തെയ്യം,ഉത്സവ കാലത്ത് കെട്ടിയാടുന്നു. പുരാതനവും പ്രസിദ്ധവുമായ ശ്രീ ശങ്കര നാരായണ ക്ഷേത്രം രാമന്തളിയിലാണ്.ഉത്തരകേരളത്തിന്റെ സാംസ്കാരികത്തനിമ കാത്തുസൂക്ഷിക്കുന്നതില്‍ രാമന്തളി പഞ്ചായത്ത് എന്നും മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. കോല്‍ക്കളി, പൂരക്കളി, ഓട്ടന്‍തുള്ളല്‍, സംഗീതനാടകങ്ങള്‍ തുടങ്ങിയ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്ന വ്യക്തികളും, ട്രൂപ്പുകളും ഇവിടെയുണ്ടായിരുന്നു. ഇവിടത്തെ പഴയചരിത്രത്തില്‍ ലോകരെ കളരിക്ക് നിര്‍ണായകമായ സ്ഥാനമുണ്ട്. നാരായണമംഗലത്തെ കഥകളി സംഘവും പാലക്കോട്, രാമന്തളി എന്നിവിടങ്ങളിലെ ദഫുസംഘവും ഇവിടെ സജീവമായി നിലനിന്നിരുന്നു. ഏറെ ക്ഷേത്രങ്ങളും അമ്പലങ്ങളുമുള്ള ഈ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് ശങ്കരനാരായണ ക്ഷേത്രം. ശിവന്റേയും വിഷ്ണുവിന്റേയും നാമം സമന്വയിപ്പിച്ചുകൊണ്ടുള്ള ആരാധനാകേന്ദ്രങ്ങള്‍ കേരളത്തില്‍ വിരളമാണ്. പുരാതനമായൊരു സംസ്കാരചരിത്രത്തിന്റെ അടിവേരുകള്‍ കണ്ടെത്തുവാനുള്ള സൂചകങ്ങളായിപോലും ഇവയെ ഗണിക്കാവുന്നതാണ്. ഈ ക്ഷേത്രത്തിനോട് തൊട്ടു സ്ഥിതിചെയ്യുന്ന മൂലസ്ഥാനമാണത്രെ ശങ്കരനാരായണ ക്ഷേത്രത്തിന്റെ ആരൂഢം. ആരാധനാ സൌകര്യത്തിനുവേണ്ടിയോ മറ്റോ ഇന്നു കാണുന്നയിടത്തേക്ക് മാറിയതാകാനും സാധ്യതയുണ്ട്. ഏഴിമലയുടെ പഴയ ചരിത്രവുമായി കുഴഞ്ഞുകിടക്കുന്ന മറ്റൊരു ക്ഷേത്രമാണ് നരയന്‍കണ്ണൂര്‍. ഇതിന്റെ നിര്‍മ്മിതി വ്യത്താകൃതിയിലാണ്. പഴയകാലത്ത് ഇതൊരു ബുദ്ധവിഹാരമായിരുന്നുവെന്ന് സൂചനകളുണ്ട്. ഇതിന്റെ മുറ്റത്തും സമീപപ്രദേശങ്ങളിലും കാണുന്ന ശിലാലിഖിതങ്ങള്‍ ബുദ്ധമതവുമായി ബന്ധപ്പെട്ടതാണെന്നു കരുതപ്പെടുന്നു. കുറുവന്തട്ട, താവുരിയാട്, മുച്ചിലോട്, കണ്ണങ്ങാട്, ദുര്‍ഗ്ഗാക്ഷേത്രം, മൂകാംബിക ക്ഷേത്രം, പ്രമാഞ്ചരിക്കാവ്, കന്നിക്കരക്കാവ്, ഏട്ടിക്കുളം ഭഗവതിക്ഷേത്രം, ശാസ്താംകോട്ടം, തിരുവില്വാംകുന്ന്, വീരചാമുണ്ഡി ക്ഷേത്രം, പാറോക്കാവ്, കുഞ്ഞണീക്കര, പഴുത്തേടസ്ഥാനം, പന്നിയാംകാവ്, ഹരിജന്‍ കോട്ടം തുടങ്ങിയവയാണ് രാമന്തളിയിലെ പ്രധാനപ്പെട്ട ഹൈന്ദവ ആരാധനാ കേന്ദ്രങ്ങള്‍. വടക്കുമ്പാട് ജമാഅത്ത് പളളിയും കുറുവന്തട്ട ക്ഷേത്രവും തൊട്ടുതൊട്ടാണ് സ്ഥിതി ചെയ്യുന്നത്. പഴയകാലത്ത് പളളിക്കര അമ്പലവും പള്ളിക്കരപളളിയും ഇതേപോലെതന്നെയായിരുന്നു. ഹിന്ദുക്കളും മുസ്ളീങ്ങളും രണ്ട് ആരാധനാലയങ്ങളിലേക്കും കാണിക്കകള്‍ നേര്‍ച്ചയായി കൊടുത്തുവന്നിരുന്നു. ഒരു പരിധിവരെ ഇന്നും തുടരുന്ന ഈ പ്രക്രിയ മതസൌഹാര്‍ദ്ദത്തിനു ഉത്തമോദാഹരണമാണ്. വടക്കുമ്പാട് ജമാഅത്ത് പള്ളി, കോട്ടയില്‍ പളളി, ഓലക്കാല്‍ പള്ളി മഖാം, പാലക്കോട് ജുമാമസ്ജിദ് മഖാം, ഏഴുപള്ളി, തെക്കുമ്പാട് പളളി, തലക്കാല്‍ പള്ളി, പള്ളിക്കര പള്ളി, ഏട്ടിക്കുളം ജമാഅത്ത് പള്ളി എന്നിവയാണ് രാമന്തളിയിലെ പ്രധാനപ്പെട്ട മുസ്ളീം ആരാധനാ കേന്ദ്രങ്ങള്‍. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഏഴിമലയില്‍ മതപ്രചരണത്തിനെത്തിയ റവ.ഫാദര്‍ മന്തനാരി എസ്.ജെ.യാണ് ഒരു ക്രിസ്ത്യന്‍ പള്ളിക്ക് രാമന്തളിയില്‍ രൂപം കൊടുക്കുന്നത്. അദ്ദേഹത്തിന്റെ അധ്വാനത്തിന്റെയും ശില്പവൈദഗ്ദ്ധ്യത്തിന്റെയും സമന്വയമാണ് ഈ പള്ളിയുടെ നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കിയത്. ഈ പള്ളി ഏഴിമലയുടെ വടക്കേ ശിഖരത്തില്‍ സ്ഥിതിചെയ്യുന്നു. ആയിരത്തി തൊള്ളായിരത്തി അറുപതുകളില്‍ രാമന്തളിയിലെത്തിയ സ്വാമി നടരാജഗുരുവിന്റെ ഒരു ശിഷ്യയാണ് പൂച്ചാല്‍ഭാഗത്ത് ഒരു ഗുരുകുലം (ആശ്രമം) സ്ഥാപിച്ചത്. വിദേശിയായ ആ വനിത ഈ സ്ഥാപനം പിന്നീട് നടരാജഗുരുവിനു സമര്‍പ്പിച്ചു. ഭൂമിശാസ്ത്രപരമായ സവിശേഷത കൊണ്ട് മറ്റ് പ്രദേശങ്ങളില്‍ നിന്ന് ഈ നാട് വേറിട്ടുനില്‍ക്കുന്നു. അതിനാല്‍ പുരാതനകാലം മുതല്‍ തനതും, സ്വതസിദ്ധവുമായ ഒരു സാംസ്കാരികാടിത്തറ ഈ ഗ്രാമത്തിനു സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വിദേശീയവും തദ്ദേശീയവുമായ സംസ്കാരങ്ങളെ അടുത്തറിയാന്‍ അവസരം കിട്ടിയതിനാല്‍ അന്യസംസ്കാരങ്ങളെ സ്വാംശീകരിക്കാനും ഇവിടുത്തുകാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഉയര്‍ന്ന മതസൌഹാര്‍ദ്ദം പണ്ടുമുതലേ വെച്ചുപുലര്‍ത്തുന്നതിന്റെ മികച്ച ഉദാഹരണങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. അതില്‍ എടുത്തുപറയത്തക്കതാണ് വടക്കുമ്പാടുള്ള 17 ശുഹദാക്കളുടെ മഖാമും തൊട്ടടുത്ത കുറുവന്തട്ട ഭഗവതിക്ഷേത്രവും. പാലക്കോട്, ഏട്ടിക്കുളം, വടക്കുമ്പാട്, പുതിയ പുഴക്കര, ഓലക്കാല്‍ മഖാം എന്നിവിടങ്ങളിലും മുസ്ളീം ദേവാലയങ്ങളുണ്ട്. അതുപോലെ ഫാദര്‍ ജെയിംസ് മന്തനാരി സ്ഥാപിച്ച ലൂര്‍ദ്ദ്മാതാ ക്രിസ്ത്യന്‍ പള്ളിക്ക് അധികം കാലപ്പഴക്കം ഇല്ലെങ്കിലും അവിടം നല്ലൊരു തീര്‍ത്ഥാടന കേന്ദ്രമാണ്. സ്വാമി നടരാജഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടെ പൂച്ചാല്‍ പ്രദേശത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന ഗുരുകുലം എന്ന സന്യാസിമഠം ദേശീയ അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ആത്മീയകേന്ദ്രമായിരുന്നു. വര്‍ഷം തോറും പത്തുദിവസം നീണ്ടുനില്‍ക്കുന്ന ലോകസമാധാന സമ്മേളനങ്ങള്‍ വിവിധ കലാസാംസ്കാരിക പരിപാടികളോടെ ഈ ആശ്രമത്തിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചിരുന്നു. വിദേശസന്യാസിമാരുള്‍പ്പെടെ നിരവധി വ്യക്തികളെ ഇവിടം ആകര്‍ഷിച്ചിരുന്നു. കലാസാംസ്കാരിക സംഘടനകള്‍ക്കു നല്ല വേരോട്ടമുണ്ടായിട്ടുള്ള മണ്ണാണിത്. രാമന്തളി ഗ്രാമോദയ കലാസമിതി, കൈരളി കലാസമിതി, നവയുഗകലാസമിതി, കുന്നരുവിലെ അരുണോദയം കലാസമിതി എന്നിവ ഈ പഞ്ചായത്തിലെ പ്രധാന കലാസാംസ്കാരികകേന്ദ്രങ്ങളാണ്. നൈഷധം, രുഗ്മാംഗദചരിതം, ദേവയാനി ചരിതം തുടങ്ങിയ പുരാണ സംഗീതനാടകങ്ങള്‍ അവതരിപ്പിച്ചിരുന്ന ഒരു സ്ഥിരം നാടകവേദി മുന്‍കാലത്ത് ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ പൂരക്കളി, കോല്‍ക്കളി, ദഫ്മുട്ട്, കോതാന്മൂരിയാട്ടം, കഥകളിയോഗം, കളരിപയറ്റ് തുടങ്ങിയ നാടന്‍ കലകളുടെ ഈറ്റില്ലമായിരുന്നു ഈ പ്രദേശം. തെയ്യംകല ഈ പ്രദേശത്തെ ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട അനുഷ്ഠാനകലയാണ്. പ്രഗല്‍ഭരായ തെയ്യം കലാകാരന്മാരെ സംഭാവന ചെയ്യാന്‍ ഈ പ്രദേശത്തിനു കഴിഞ്ഞിട്ടുണ്ട്.


17 ശുഹദാ മഖാം ഉറൂസും സ്വലാത്ത് മജിലിസും


17 ശുഹദാ മഖാം ഉറൂസ് 1963 ല്‍ ആരംഭിച്ചതാണ്. സയ്യിദ് മുത്തുക്കോയ തങ്ങളാണ്, ആ കാലത്തെ മഖാം പുനര്‍ നിര്‍മ്മാണത്തിനെന്നപോലെ ഉറൂസ് നടത്തിപ്പിനും നേതൃത്വം നല്‍കിയത്. ഉറൂസ് ഉദ്ഘാടനം പാണക്കാട് സാദാത്തുക്കളും സമാപനം ശംസുല്‍ ഉലമയും ആയിരുന്നു പതിവ്.
     പതിനേഴ്‌ ശുഹദാ മഖാമില്‍ മാസം തോറും സംഘടിപ്പിച്ചു വരാറുള്ള സ്വലാത്ത് മജ്‌ലിസ് 2005 മെയ് മാസം ആരംഭിച്ചതാണ്. ജമാഅത്ത് തീരുമാന പ്രകാരമാണിത്. പിന്നീട് സ്വലാത്ത് പുസ്തകരൂപത്തില്‍ ക്രോഡീകരിച്ചതും അപ്രകാരം നേതൃത്വം നല്കിയതും സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളാണ്. രാമന്തളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഒരു യോഗത്തില്‍ വെച്ചാണ് സ്വലാത്ത് ആരംഭിക്കാന്‍ തീരുമാനിച്ചത്. മാസം തോറും നടക്കുന്ന ഈ സ്വലാത്ത് മജിലിസില്‍ വിശ്വാസികളുടെ പങ്കാളിത്തം ആയിരക്കണക്കില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. മാസം തോറും ഇത് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. മലബാറില്‍ ഏറ്റവും അധികം വിശ്വാസികള്‍ പങ്കെടുക്കുന്ന മാസാന്തര സ്വലാത്ത് മജിലിസാണിത്. കമ്മിറ്റിക്ക് പുറത്തുള്ള ആളാണ്‌ സ്വലാത്ത് തുടങ്ങിയതെന്ന പ്രചാരണം ശരിയല്ല. എന്നാല്‍ സ്വലാത്ത് മജിലിസിന്‍റെ വമ്പിച്ച വിജയത്തിന് അത്തരം ചിലരുടെ സംഭാവന വലുതായിരുന്നു.


പള്ളികള്‍


ഇന്നത്തെ ജുമുഅത്ത് പള്ളി നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഉണ്ട്. പറങ്കികളുമായി നാട്ടുകാര്‍ പോരാടിയത് പള്ളി സംരക്ഷണത്തിനു കൂടിയാണ്. ആ പോരാട്ടത്തിലാണ്,(എ ഡി 1524 ) പതിനേഴ്‌ പേര്‍ രക്തസാക്ഷികളായതും 17 ശുഹദാ മഖാം ഉണ്ടായതും. തെക്കുമ്പാട് പള്ളിയില്‍ മൂന്ന് ശുഹദാക്കളുടെ ഖബറുകളുണ്ട്. ഇത് ജുമുഅത്ത് അടുത്തകാലത്താണ്. അവിടെ ഖബര്‍സ്ഥാന്‍ പണ്ടു കാലം മുതല്‍ക്കെയുണ്ട്. മുണ്ടക്കല്‍ തറവാട്ടുകാരുടെ കൈവശമാണ് പണ്ട് ഈ പള്ളിയുണ്ടായിരുന്നത്. പിന്നീട് ജമാഅത്തിനു കൈമാറി. പ്രസ്തുത തറവാട്ടിലെ മുഹമ്മദ്‌,അബ്ദുള്ള,കുഞ്ഞി മൊയ്തീന്‍,ഇബ്രാഹിം,അബ്ദുറഹ്മാന്‍,ആമദ് ഹാജി എന്നീ സഹോദരന്‍മാരുടെ കൈവശമാണ് പള്ളി ഉണ്ടായിരുന്നത്. ജമാഅത്തിന്‍റെ കീഴില്‍ നിര്‍മ്മിച്ച രണ്ടാമത്തെ പള്ളിയാണ് (ജുമുഅത്ത് പള്ളിക്ക് ശേഷം ) മുഹിയിദ്ദീന്‍ പള്ളി. ഇവിടെ ആദ്യം ഉണ്ടായത് സാംബ്രിയാണ്. ഇവിടെ പള്ളി നിര്‍മ്മിച്ചപ്പോള്‍ ആദ്യത്തെ ബാങ്ക് വിളിച്ചത് ഇ.എം.പി.അബ്ദുള്ള ഹാജിയാണ്. ഇതിനു സ്ഥലം നല്‍കിയത് തളിക്കാരന്‍ മുഹമ്മദ്‌ എന്ന ആളാണ്‌. ഹൈദ്രോസ് പള്ളി നിര്‍മ്മിച്ചത് ചേനോത്ത് കുട്ട്യാലിയാണ്. ( തുരുത്തുമ്മല്‍,മാടത്തില്‍ എന്നീ താവഴികള്‍ ചേര്‍ന്ന തറവാട്ടുകാരാണവര്‍ ) സി.ടി.അബ്ദുറഹ്മാന്‍ മുസ്‌ല്യാരും നിര്‍മ്മാണത്തിനുണ്ടായിരുന്നു. ഇദ്ദേഹം ജുമുഅത്ത് പള്ളി നിര്‍മ്മാണത്തിലും, ( ഇരുപതാം നൂറ്റാണ്ടില്‍ ആദ്യത്തെ പുനര്‍ നിര്‍മ്മാണം ) മുഖ്യ പങ്കു വഹിച്ചിരുന്നു. ഹൈദ്രോസ് പള്ളിയോടനുബന്ധിച്ച് ഖബര്‍ സ്ഥാനമുണ്ട്. പുനര്‍ നിര്‍മ്മാണം നടത്തിയത് സി.ടി.അബ്ദുറഹ്മാന്‍ ഹാജിയാണ്. ശാദുലി പള്ളി ശാദുലി ത്വരീഖത്തുകാര്‍ നിര്‍മ്മിച്ചതാണ്. ഇതിന്‍റെ നിര്‍മ്മാണത്തിന് പി.വി.മൊയ്ദീന്‍ എന്ന ആള്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. പിന്നീട് ജമാഅത്തിന് ഏല്‍പ്പിച്ചു കൊടുത്തതാണ്. ഇതിനു സ്ഥലം അനുവദിച്ചത് കുട്ട്വം പീടികയില്‍ അസൈനാര്‍ സാഹിബ് (ഇന്നത്തെ പടിഞ്ഞാറേ അങ്ങാടിയിലെ ) എന്ന ആളാണ്‌. 2010-ല്‍ വീണ്ടും പുനര്‍നിര്‍മ്മാണം നടത്തി. പിന്നീട് സ്ഥാപിതമായ പള്ളിയാണ് 1950 ന് ശേഷം സ്ഥാപിച്ച ബദര്‍ പള്ളി. മടക്കാല്‍ അസ്സൈനാര്‍ ഹാജിയാണ് ഇത് നിമ്മിച്ചത്. പിന്നീട് ജമാഅത്തിന് കൈമാറി 


ഏഴിമല നാവിക അക്കാദമിയില്‍ പാസ്സിങ് ഔട്ട് പരേഡ് നടന്നു


ഏഴിമല : ഏഴിമല നാവിക അക്കാദമിയില്‍ തിങ്കളാഴ്ച രാവിലെ പാസ്സിങ് ഔട്ട് പരേഡ് നടന്നു. പരേഡില്‍ 222 കാഡറ്റുകള്‍ അണിനിരന്നു. ദക്ഷിണ മേഖലാ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ കെ.എന്‍. സുശീല്‍ കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പരേഡ്. അദ്ദേഹം മെഡലുകളും ബഹുമതികളും വിതരണം ചെയ്തു. നാവികസേന ഉദ്യോഗസ്ഥരും ഉന്നതാധികാരികളും കാഡറ്റുകളുടെ കുടുംബാംഗങ്ങളും അടങ്ങുന്ന പ്രൗഢമായ സദസ്സ് പരേഡിന് അഭിമാനപൂര്‍വ്വം സാക്ഷികളായി. പരേഡിന് മുന്നോടിയായി ഞായറാഴ്ച വൈകിട്ട് രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ക്ഷണിക്കപ്പെട്ട സദസ്സിനുമുന്നില്‍ കാഡറ്റുകള്‍ സാഹസിക പ്രകടനങ്ങള്‍ നടത്തി. കാഡറ്റുകളുടെ മാര്‍ച്ച് പാസ്റ്റും നേവി ബാന്റും ചുവടുവച്ചു. പാസ്സിങ് ഔട്ട് പരേഡിനായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി കാഡറ്റുകളുടെ ബന്ധുക്കള്‍ നേരത്തെതന്നെ ഏഴിമല നാവിക അക്കാദമിയില്‍ എത്തിയിരുന്നു. 57 കോസ്റ്റ് ഗാര്‍ഡുകളും 30 വനിതാ കാഡറ്റുകളും തിങ്കളാഴ്ച നടന്ന പരേഡില്‍ അണിനിരന്നു.


പ്രവാസികള്‍ക്കായുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍


പ്രവാസികള്‍ക്കായി ഗവണ്‍മെന്‍റ് ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. അതിലുള്ള അറിവില്ലായ്മയും സമയബദ്ധിതമായി അതു നടപ്പാക്കാന്‍ കഴിയാത്തതും അതിന്‍റെ പരിമിതികളാണ്. പ്രവാസികളുടെ മുറവിളിക്ക് പരിഹാരമായി ഇപ്പോള്‍ പ്രവാസികള്‍ക്കും വോട്ടവകാശം ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ ആരംഭിച്ചിട്ടുണ്ട്.
          എന്തൊക്കെ ആയാലും രാമന്തളി ഇന്ന് കാണുന്ന സകല സൗഭാഗ്യങ്ങളും രാമന്തളിക്ക് തന്നത് പ്രവാസികളാണ്. ഇവിടെ എടുത്തു പറയേണ്ട മറ്റൊന്ന് അവരുടെ നാട്ടിലെത്തുന്ന വിദേശികളെ സ്വീകരിക്കുന്ന ഗള്‍ഫിലെ നല്ലവരായ സ്വദേശികള്‍, അത് ഇന്ത്യക്ക് പ്രത്യേകിച്ച് കേരളത്തിന്‌ നല്ലൊരു മാതൃകയാണ്.


പ്രവാസി നഷ്ടങ്ങള്‍


1 - കുടുംബത്തിന്‍റെ കൂടെയുള്ള ജീവിതം 
         വര്‍ഷത്തില്‍ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ പ്രവാസ ജീവിതം നയിച്ച് എണ്ണിച്ചുട്ട അപ്പം പോലെ 30 ദിവസമോ അല്ലെങ്കില്‍ അതില്‍ കുറവോ ലീവുമായി വരേണ്ട ഗതികേടാണ് മിക്ക പ്രവാസികള്‍ക്കും. നല്ല സമയത്ത് കുടുംബവുമൊത്ത് ജീവിക്കാനുള്ള അവന്‍റെ ആഗ്രഹം അവന്‍ എന്നും ഉള്ളിലൊതുക്കി വിധി എന്നു കരുതി സമാധാനിക്കുന്നു.

2 - നാട്ടിലുള്ളവരുടെ ആഡംബര ജീവിതം
        പ്രവാസികള്‍ എങ്ങനെ,എവിടെ കഴിഞ്ഞു കൂടുന്നു എന്ന് പലപ്പോഴും നാട്ടിലുള്ളവര്‍ (ബന്ധുക്കളായാലും) ചിന്തിക്കാറില്ല. കൃത്യമായി പണം ലഭിക്കുന്നില്ലെങ്കില്‍ മാത്രം അന്വേഷിക്കുന്നു. പ്രവാസികള്‍ ചോര നീരാക്കി അയക്കുന്ന പണം നാട്ടില്‍ അനാവശ്യമായി ധൂര്‍ത്തടിക്കുന്ന ഒരു സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്.

3 - വഴി തെറ്റിയ യുവതലമുറ
           പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ ഒരു സമൂഹം വിശപ്പടക്കാനുള്ള വഴി തേടി പ്രവാസികളായപ്പോള്‍ ഇന്നത്തെ നമ്മുടെ സമൂഹം പ്രവാസികളുടെ പണമുപയോഗിച്ച് മദ്യവും,ലഹരിയും,പിന്നെ പറയാന്‍ പറ്റാത്ത വിധം അരാജകത്വത്തിലേക്ക് കൂപ്പുകുത്തി. മുന്‍പുള്ളതില്‍ നിന്നും വ്യത്യസ്ഥമായി അണുകുടുംബം വ്യവസ്ഥിതി നിലവില്‍ വന്നതോടെ ഓരോ വീടിലും ആണുങ്ങള്‍ ഇല്ലാതാവുകയും, അത്യാധുനിക സൗകര്യങ്ങള്‍ ലഭ്യമാവുകയും ആവശ്യത്തിലധികം പോക്കറ്റ്മണി കിട്ടുകയും ചെയ്തപ്പോള്‍ നമ്മുടെ കുട്ടികള്‍ നാം അറിയാതെ ചതിക്കുഴികളില്‍ വീണു.
            ഇതെല്ലാം എല്ലാവരുടെയും പ്രശ്നങ്ങളല്ല. ഇനി അഥവാ ആയാല്‍ തന്നെ ആരും അറിഞ്ഞുകൊണ്ടു ചെയ്യുന്നവരല്ല. എല്ലാവരും ഒന്ന് ശ്രദ്ധിച്ചാല്‍ പരിഹരിക്കാന്‍ പറ്റുന്ന പ്രശ്നങ്ങളാണിതൊക്കെ ........   


രാമന്തളി പ്രദേശത്തെപ്പറ്റി അല്‍പം


രാമന്തളി വില്ലേജിലെ സ്ഥല വിസ്തൃതിയില്‍ മൂന്നിലൊന്ന് പ്രദേശവും എഴിമലയാണ്. ഇത്രയും സ്ഥലം മരങ്ങളും കാടുകളും നിറഞ്ഞ മലനിരകളും കുന്നുകളുമാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനം നാവിക അക്കാദമി സ്ഥാപിക്കുന്നത് വരെയും സ്ഥിതി ഇതു തന്നെയായിരുന്നു. പദ്ധതി പ്രദേശത്ത് ഇപ്പോഴും വളരെ ഉയരമുള്ള കൊടുമുടിയും മലമടക്കുകളും നിലനില്‍ക്കുന്നു. അക്കാദമിക്കാവശ്യമായ കെട്ടിടങ്ങളും റോഡുകളും നിര്‍മ്മിക്കുന്ന സ്ഥലങ്ങളില്‍ മാത്രം കാടുകള്‍ നീക്കിയും ചെറിയ കുന്നുകള്‍ ഇടിച്ചു നിരത്തിയും വന്‍ കുഴികള്‍ മണ്ണിട്ട്‌ നികത്തി ഉയര്‍ത്തിയും നിരപ്പാക്കിയിട്ടുന്ടെന്നതൊഴിച്ചാല്‍ ഏഴിമല പൂര്‍വ്വ സ്ഥിതിയില്‍ തന്നെ കിടക്കുന്നു. കൊടുമുടിയോ മലനിരകളോ ഇനിയും ഇടിച്ചു നിരത്തി രൂപഭേദം വരുത്തുവാന്‍ ഇടയില്ലെന്നാണ് കരുതപ്പെടുന്നത്.
        വന്യജീവികളും അപൂര്‍വ്വയിനം പക്ഷികളും ജന്തുക്കളും വിഹരിക്കുന്ന പ്രദേശമാണ് ഏഴിമലയെന്ന് ഇവിടം സന്ദര്‍ശിച്ച പ്രശസ്തരായ സഞ്ചാരികളും ചരിത്രകാരന്‍മാരും രേഖപ്പെടുത്തിയിട്ടുണ്ട്. എഴിമലയില്‍ കേന്ദ്രീകരിച്ച പുരാതനകാലത്തെ ഭരണചരിത്രം രാമന്തളിയുടെതാണെന്ന് വ്യക്തമാക്കുന്നുണ്ട്. എഴിമലയും രാമന്തളിയും ഒരു പ്രദേശമാണെന്ന തിരിച്ചറിവ് വ്യക്തമാക്കാന്‍ പില്‍ക്കാല ചരിത്രകാരന്‍മാര്‍ ശ്രമിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മുന്‍കാലത്തെ ചരിത്രകാരന്‍മാര്‍ക്കോ,സന്ചാരികള്‍ക്കോ എഴിമലയും രാമന്തളിയും ഒന്നുതന്നെയാണെന്ന് പറയേണ്ട കാര്യം ആവശ്യമില്ലായിരുന്നു. കാരണം ആ കാലത്ത് എഴിമലയെന്ന പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എ.ഡി.ആറാം നൂറ്റാണ്ടില്‍, കേരളത്തില്‍ എത്തിയ ഹസ്രത്ത് മാലിക് ബിന്‍ ദീനാറും സംഘവും സ്ഥാപിച്ച പത്ത്‌ പള്ളികളില്‍ രണ്ടാമത്തെതായി സ്ഥാപിച്ച പള്ളി എഴിമാലയിലാണെന്നാണ് ചരിത്രം. 
        രാമന്തളിയിലെ മുന്‍കാല ജനവാസ കേന്ദ്രങ്ങള്‍ പ്രധാനമായും മലയുടെ വടക്കേ താഴ്വരയാണ്. മലയുടെ തെക്ക് ഭാഗത്ത് ഇടുങ്ങിയ താഴ്വരയും കടല്‍തീരവുമായ എട്ടിക്കുളത്താണ് പഴയകാലത്തെ മറ്റൊരു ജനവാസകേന്ദ്രം. രാമന്തളിയുടെ വടക്കേ അതിരിലുള്ള ഇന്നത്തെ വടക്കുമ്പാട് പ്രദേശത്തും, എട്ടിക്കുളത്തുമാണ് മുസ്ലിംകള്‍ മുന്‍കാലത്തെ പോലെ ഇപ്പോഴും കൂടുതലായും അധിവസിക്കുന്നത്. കുന്നരു അംശത്തില്‍ പെടുന്ന പാലക്കോടും മുസ്ലിംകള്‍ ഏറെ കാലം മുമ്പേ അധിവാസം ആരംഭിച്ചിരുന്നു.  


മദ്യപാനം: രോഗവും ചികിത്സയും


മദ്യപാനത്തെ ദുഃസ്വഭാവമായിട്ടാണ് സമൂഹം കാണുന്നത്. അതുകൊണ്ടുതന്നെ ഒരു രോഗിക്കു കിട്ടേണ്ട പരിഗണനയും കാരുണ്യവും ഇവരോടു കാട്ടാന്‍ നമ്മള്‍ പലപ്പോഴും വിമുഖരാകുന്നു. എന്നാല്‍ യാഥാര്‍ഥ്യം മറിച്ചാണ്. മദ്യം ജീവിതത്തിന്റെ ഭാഗമായിത്തിരുക, ഈ ശീലം ഉപേക്ഷിക്കാന്‍ കഴിയാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നയാള്‍ക്ക് മദ്യാസക്തി എന്ന മനോവ്യാധി ബാധിച്ചതായി മനസ്സിലാക്കാം. ഈ ശീലം എപ്പോള്‍ വേണമെങ്കിലും നിര്‍ത്താനാകും എന്ന് ഇവര്‍ വീമ്പിളക്കാറുണ്ടെങ്കിലും ഏതെങ്കിലും കാരണവശാല്‍ ഒരു ദിവസം മദ്യസേവ നടത്താതെയിരുന്നാല്‍ അസ്വസ്ഥതകള്‍ ആരംഭിക്കുകയായി.

പെട്ടെന്നു വികാരം കൊള്ളുന്ന തരക്കാരെയാണ് ഈ രോഗം വേഗത്തില്‍ ആക്രമിക്കുക. നിത്യജീവിതത്തില്‍ ഉണ്ടാകുന്ന മാനസികസംഘര്‍ഷം ഒഴിവാക്കാനായി ഇവര്‍ മദ്യത്തെ കൂട്ടുപിടിക്കുന്നു. മദ്യസേവയുടെ ആദ്യഘട്ടങ്ങളില്‍ ലൈംഗികാനുഭൂതി ഉയരുമെങ്കിലും വൈകാതെ ഇതു കുറയുന്നതായി കാണാം. സന്തോഷം പങ്കുവെക്കാനും സങ്കടങ്ങളെ മുക്കിക്കൊല്ലാനും ആളുകള്‍ പലപ്പോഴും ഓടുന്നത് മദ്യശാലയിലേക്കാണ്. ഒരു നേരം പോക്കായി മദ്യം ഉപയോഗിച്ചുതുടങ്ങുന്നവരില്‍ മൂന്നില്‍ ഒരാള്‍ മദ്യപാനരോഗിയായിത്തീരുന്നു എന്നാണ് കണക്ക്. സൗഹൃദവേളകള്‍ക്കു നിറംപകരാനോ വിരസതയകറ്റാനോ ആയി ആരംഭിക്കുന്ന ശീലം പിന്നീട് സ്വഭാവത്തിന്റെ ഭാഗമായിത്തീരുന്നു. ഈ മാറ്റം ഘട്ടങ്ങളായാണ് സംഭവിക്കുന്നത്. ഒടുവില്‍, പ്രഭാതത്തില്‍ മദ്യം അകത്തുചെല്ലാതിരുന്നാല്‍ വിറയലും അസ്വസ്ഥതയും അനുഭവപ്പെടുന്ന അവസ്ഥയില്‍ എത്തിനില്ക്കുന്നു. ഇതിനിടെ, സ്വന്തം പ്രവൃത്തികളെ ന്യായീകരിക്കാനായി ഭാര്യയെയും കുടുംബാംഗങ്ങളെയും കുറ്റം പറയുക, അന്യരുടെ മുമ്പില്‍ സഹതാപം തേടുക തുടങ്ങിയ വഴികളും മദ്യപര്‍ അവലംബിക്കാറുണ്ട്.

മദ്യാസക്തി ഒരു രോഗംതന്നെയാണ്. എന്നാലിതു ശരീരത്തെയും മനസ്സിനെയും ബാധിച്ച് ഗുരുതരമായ അവസ്ഥയിലേക്കു വീഴുമ്പോള്‍ മാത്രമാണ് ചികിത്സയ്ക്കായി എത്താറുള്ളത്. മരുന്നും മനഃശാസ്ത്രചികിത്സയും ഒരു പോലെ രോഗിക്ക് ആവശ്യമായിത്തീരുന്നു. എന്നാല്‍ മദ്യമോചന ചികിത്സയെപ്പറ്റി ധാരാളം തെറ്റിദ്ധാരണകള്‍ പ്രചാരത്തിലുണ്ട്. മനസ്സില്ലാമനസ്സോടെ ചികിത്സ തേടി പരാജയമടഞ്ഞവരാണ് ഇത്തരം അബദ്ധങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നു ശ്രദ്ധിച്ചാല്‍ മനസ്സിലാകും. മദ്യം ഉയര്‍ന്ന അളവില്‍ ഉപയോഗിച്ചിരുന്ന ഒരാള്‍ പെട്ടെന്നൊരുനാള്‍ നിര്‍ത്തുമ്പോള്‍ പലവിധ പ്രശ്‌നങ്ങളും ഉദയം ചെയ്യാം.

ഉറക്കക്കുറവ്, വിറയല്‍, സ്ഥലകാലവിഭ്രാന്തി മുതലായവയാണ് കൂട്ടത്തില്‍ പ്രധാനം. ഇതുവരെയില്ലാതിരുന്ന പ്രശ്‌നങ്ങള്‍ മദ്യം നിര്‍ത്തിയതോടെ ആരംഭിച്ചല്ലോയെന്നു വ്യക്തി സംശയിക്കുക സ്വാഭാവികം മാത്രം. എന്നാല്‍ ശാസ്ത്രീയമായ കാഴ്ചപ്പാടുകള്‍ക്കനുസരിച്ചാണ് ദുഃശീലങ്ങള്‍ നിര്‍ത്താന്‍ ചികിത്സകന്‍ ആവശ്യപ്പെടുന്നത്. മദ്യം കാണുമ്പോള്‍ എല്ലാ നിയന്ത്രണവും വിട്ടു പിന്നാലെ പായുന്ന ആള്‍ക്ക് മദ്യത്തിന്റെ അളവു ക്രമേണ കുറയ്ക്കാന്‍ ഒരിക്കലും കഴിയുകയില്ല. മദ്യത്തിന്റെ അളവു കുറയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ഉറക്കക്കുറവ്, ഭീതി മുതലായ അസ്വസ്ഥതകള്‍ പരിഹരിക്കാനായി രോഗി കൂടുതല്‍ മദ്യം കഴിക്കുകയും അങ്ങനെ ശീലം തുടരുകയും ചെയ്യും.

ഹോംവര്‍ക്ക് ചെയ്യാതെ വന്ന കുട്ടിയെ പ്രൈമറി അധ്യാപകന്‍ ഗുണദോഷിക്കുന്ന ലാഘവത്തോടെ മദ്യപാനിയെ ഉപദേശിച്ചു സുഖപ്പെടുത്താം എന്നാശിക്കുന്നതും വങ്കത്തമാണ്. മദ്യമോചനചികിത്സ ശ്രമകരമായ ഒന്നാണ്. ഇതിന് എളുപ്പവഴികളോ പൊടിക്കൈകളോ ഇല്ലതന്നെ. മര്‍ദിക്കുക, ഛര്‍ദിപ്പിക്കുക തുടങ്ങിയ പ്രാകൃതരീതികള്‍ ഒട്ടും ഫലപ്രദമല്ല. മദ്യം കിട്ടാതെ വരുമ്പോള്‍ ഉണ്ടാകുന്ന പിന്‍മാറ്റ അസ്വസ്ഥതകള്‍ ചികിത്സിക്കാനായി ഫിസിഷ്യനും രോഗിയുടെ സങ്കീര്‍ണ മനോവ്യാപാരങ്ങള്‍ അപഗ്രഥിക്കാനായി മനഃശാസ്ത്രജ്ഞനും ഈ ചികിത്സയുടെ ഒഴിവാക്കാനാവാത്ത ഘടകങ്ങളാണ്. ചികിത്സ കഴിഞ്ഞ രോഗിയുടെ പുനരധിവാസം മുന്‍നിര്‍ത്തിയുള്ള ഫാമിലി കൗണ്‍സലിങ്ങും അത്യാവശ്യമാണ്.

മദ്യപാന രോഗികളുടെ ആഗോളകൂട്ടായ്മയായ ആല്‍ക്കഹോളിക് അനോനിമസിനു പ്രത്യേക പ്രാധാന്യമുണ്ട്. വീണ്ടും മദ്യത്തിലേക്കു വീഴാതിരിക്കാന്‍ ഇതു സഹായിക്കുന്നു. സാമൂഹികക്ഷേമ വകുപ്പു നടത്തുന്ന ലഹരിമോചനകേന്ദ്രങ്ങളില്‍ ചികിത്സ സൗജന്യമാണ്. മനഃശാസ്ത്രവിഭാഗം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആസ്​പത്രികളെയും ശാസ്ത്രീയമായ ലഹരിമോചന ചികിത്സയ്ക്കായി സമീപിക്കാവുന്നതാണ്. രോഗിയും ഡോക്ടറും ബന്ധുക്കളും ക്ഷമയോടെ പ്രവര്‍ത്തിക്കുന്നപക്ഷം മദ്യപാനരോഗത്തിന്റെ ഏതവസ്ഥയിലുള്ള രോഗിയെയും സുഖപ്പെടുത്തി സാധാരണ ജീവിതത്തിലേക്കു കൊണ്ടുവരാനാകും.


മദ്യാസക്തി - ആദ്യം ഒരു രസത്തിന്, പിന്നെ...പിന്നെ..


ഒരു തമാശയ്ക്കാണ് പലരും അത് തുടങ്ങുന്നത്. ആദ്യം ഒരു രസത്തിനൊന്ന് രുചിച്ചു നോക്കും. ചിലപ്പോള്‍ അടുത്ത സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയൊരു ചിയേഴ്‌സായിരിക്കുമത്. അല്ലെങ്കില്‍ പാര്‍ട്ടിയിലോ സൂഹൃത്തിന്റെ വിവാഹ രാത്രിയിലോ തന്റെ ആണത്തത്തിനൊരു കുറച്ചിലാവണ്ട എന്നുകരുതിയാവും. കയ്ച്ച്, ചവര്‍പ്പ് നിറച്ച് എരിഞ്ഞ് കത്തിയൊരു പിടുത്തം. ജീവിതത്തിലൊരിക്കലും താനിത് കൈ കൊണ്ട് തൊടില്ലെന്ന് അപ്പോള്‍ കരുതും. പിന്നെ പതിയെ ഒരു ലാഘവം തോന്നിത്തുടങ്ങും. ഭാരമില്ലാതെ അപ്പൂപ്പന്‍ താടിപോലെ ഒഴുകി നടക്കുന്ന ഫീലിങ്. എപ്പോള്‍ ഉറങ്ങിയെന്ന് പോലും അറിയില്ല. എഴുന്നേല്‍ക്കുമ്പോള്‍ ചെറിയൊരു ഹാങ്ഓവര്‍. വേണ്ടായിരുന്നെന്ന് തോന്നും. പിന്നെ എേപ്പാഴെങ്കിലും ആരെങ്കിലും വൈകിട്ടെന്താ പരിപാടിയെന്ന് ചോദിക്കുമ്പോള്‍ ആ പഴയ അപ്പൂപ്പന്‍ താടി ഓര്‍മ്മ വരും. പിന്നെപ്പിന്നെക്കരുതും കുടിച്ചാലെന്താ തനിക്കിതെപ്പോഴും നിറുത്താനാവുമല്ലോ എന്ന്. നിറുത്താനാവില്ലെങ്കിലും ആ കരുതലൊരു ധൈര്യം തരും, എന്നും അപ്പൂപ്പന്‍ താടിയാകാന്‍. പക്ഷേ പാമ്പായിത്തുടങ്ങിയാലും ആത്മവിശ്വാസത്തിന് തൊണ്ണൂറ് കാരറ്റ് മാറ്റായിരിക്കും. പക്ഷേ അപ്പോഴേക്കും രസം രോഗമായി മാറിയിരിക്കും.

മദ്യാസക്തി വെറും ദുശ്ശീലമല്ല. രോഗമാണ്. ചികില്‍സിച്ചു മാറ്റേണ്ട രോഗം. വ്യക്തിയുടെ ശാരീരിക, മാനസിക ആരോഗ്യത്തെയും കുടുംബ, സാമുഹിക ബന്ധങ്ങളെയും ജോലിയുടെ ഉത്തരവാദിത്തങ്ങളെയും ബാധിച്ചു തുടങ്ങുമ്പേഴാണ് കുടി വെറും കുടിയല്ലാതായി മാറുന്നത്. അത് മദ്യാസക്തിയെന്ന രോഗമാണ്.


ലോകകപ്പ് ചൂടുപിടിക്കുമ്പോള്‍


സൂറിച്ചില്‍ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍, ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ പൊട്ടിച്ച കവറുകള്‍ രണ്ടു രാജ്യങ്ങളെ മാത്രമാണ് സന്തോഷിപ്പിച്ചത്. റഷ്യയെയും ഖത്തറിനെയും. 2018-ലെ ലോകകപ്പ് റഷ്യയ്ക്കും 2022-ലെ ലോകകപ്പ് ഖത്തറിനും അനുവദിച്ചപ്പോള്‍, നിരാശരായത് അമേരിക്കയെയും ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയെയും സ്‌പെയിനെയും ജപ്പാനെയും ദക്ഷിണ കൊറിയയെയും പോലുള്ള വമ്പന്മാരായിരുന്നു. വമ്പന്മാര്‍ക്കുണ്ടായ നിരാശ, വളരെപ്പെട്ടെന്ന് ഖത്തറിന് ലോകകപ്പ് അനുവദിച്ചതിലുള്ള അമര്‍ഷമായി മാറി. അവിടത്തെ കാലാവസ്ഥ, ജനസംഖ്യ, രാജ്യത്തിന്റെ വലിപ്പക്കുറവ്...ആയിരമായിരം ന്യായങ്ങളാണ് ഫിഫയുടെ തീരുമാനത്തിനെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ഉയര്‍ത്തുന്നത്. ഈ വിമര്‍ശനങ്ങള്‍ 2022 വരെ തുടരുമെന്നുറപ്പാണ്.

വെറും 16 ലക്ഷം മാത്രം ജനസംഖ്യയുള്ള രാജ്യമാണ് ഖത്തര്‍. വലിപ്പത്തില്‍ കേരളത്തിന്റെ മൂന്നിലൊന്നുപോലും വരില്ല. 11,437 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഖത്തറിന് ലോകകപ്പ് കൊടുത്തതിന് ഫിഫ പറയുന്ന ന്യായം ടൂര്‍ണമെന്റ് പുതിയ ലോകങ്ങളിലേക്ക് വ്യാപിക്കണമെന്നതാണ്. പക്ഷേ, പാശ്ചാത്യര്‍ക്ക് അതത്ര പിടിച്ച മട്ടില്ല. ഫുട്‌ബോളില്‍ 113-റാങ്കിലുള്ള, ഇതേവരെ ലോകകപ്പ് കളിച്ചിട്ടില്ലാത്ത, ലോകകപ്പിന് അനുയോജ്യമായ ഒരു സ്റ്റേഡിയം പോലും നിലവില്ലാത്ത രാജ്യം. ലോകകപ്പ് നടക്കുന്ന ജൂണ്‍-ജൂലായ് മാസങ്ങളില്‍ ചുട്ടുപൊള്ളുന്ന വേനലാണ് ഖത്തറിലെന്നതാണ് മറ്റൊരാരോപണം. കളിക്കാര്‍ക്ക് ഖത്തറിലെ കടുത്ത ചൂട് താങ്ങാനാവില്ലെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.

ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ തീരുമാനമാണ് ഖത്തറിന് ലോകകപ്പ് നല്‍കിയതെന്നാണ് ഫുട്‌ബോള്‍ കോളമിസ്റ്റായ ജെറമി വില്‍സണ്‍ അഭിപ്രായപ്പെടുന്നത്. എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ഉറവിടമായ ഖത്തര്‍ പണക്കൊഴുപ്പിലൂടെ സംഘടിപ്പിച്ചതാണ് ഇതെന്നും ആരോപണമുയര്‍ന്നുകഴിഞ്ഞു. പക്ഷേ, ലോകകപ്പിന് ആതിഥേയത്വം വഹിക്കാമെന്ന് അവകാശപ്പെടുന്നിടത്തോളം നിശ്ചയദാര്‍ഢ്യം ഖത്തറിന്റെ ഭരണാധികാരികള്‍ക്കുണ്ടെന്ന് വിമര്‍ശകര്‍ മറന്നുപോകുന്നു. പണം കായികമേഖലയില്‍ എങ്ങനെ ശരിയായി വിനിയോഗിക്കാമെന്നതിന്റെ തെളിവാകും ഖത്തര്‍ ലോകകപ്പെന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രകൃതി കനിഞ്ഞുനല്‍കിയ സമ്പത്തിലൂടെ, ലോകത്തിനുമുന്നില്‍ മേഖലയെ ഉയര്‍ത്തിക്കാട്ടാനുള്ള അറബ് ലോകത്തിന്റെ അഭിവാഞ്ചയാണ് ഖത്തറിന്റെ ലോകകപ്പ് നേട്ടം.

ഖത്തറില്‍ ലോകകപ്പെത്തുമ്പോള്‍, ചരിത്രത്തില്‍ അതിനൊരു സ്ഥാനമുണ്ടാകും. വലിപ്പവും ജനസംഖ്യയുമല്ല കാര്യമെന്നതാണ് അത്. പ്രഥമ ലോകകപ്പിന്റെ (1930) സംഘാടകരായ ഉറുഗ്വായ് കഴിഞ്ഞാല്‍ ലോകകപ്പ് സംഘടിപ്പിക്കുന്ന ഏറ്റവും ചെറിയ രാജ്യമാകും ഖത്തര്‍. ലോകകപ്പിനെത്തുന്ന ആരാധകര്‍ക്കും കളിക്കാര്‍ക്കും യാത്ര ഖത്തറില്‍ ഒരു പ്രശ്‌നമേ ആകില്ല. വെറും 30 കിേേലാമീറ്റര്‍ ചുറ്റളവിനുള്ളിലാകും ഖത്തറിലെ ലോകകപ്പ് വേദികളെല്ലാം. ഫൈനലിന് വേദിയാകുന്ന ലുസൈല്‍ നാഷണല്‍ സ്റ്റേഡിയം ലോകത്തെ വിസ്മയങ്ങളിലൊന്നാകുമെന്നാണ് ഖത്തര്‍ അധികൃതര്‍ ഇപ്പോള്‍ത്തന്നെ അവകാശപ്പെടുന്നത്. 86,000 പേര്‍ക്ക് കളികാണാവുന്ന സ്റ്റേഡിയം അക്ഷരാര്‍ഥത്തില്‍ ഒരു ദ്വീപായിരിക്കും. ചുറ്റും വെള്ളം. വിസ്മയങ്ങള്‍ക്കായി കാത്തിരിക്കാന്‍ ഖത്തര്‍ ആരാധകരോട് ആവശ്യപ്പെടുന്നു.
    


ഗൂഗിള്‍ എര്‍ത്തില്‍ മരങ്ങളും !!!


മരങ്ങള്‍ക്ക് ഇന്റര്‍നെറ്റിലെന്ത് കാര്യം. പുതിയ ഗൂഗിള്‍ എര്‍ത്ത് ഉപയോഗിച്ചാല്‍ അക്കാര്യം മനസ്സിലാകും. ലോകത്തെ അതേപോലെ ഇന്റര്‍നെറ്റില്‍ പുനരവതരിപ്പിക്കുക എന്ന ശ്രമകരമായ ജോലി ഏറ്റെടുത്ത ഗൂഗിള്‍ എര്‍ത്ത് പുതിയ അത്ഭുതങ്ങളുമായി വീണ്ടും എത്തിയിരിക്കുകയാണ്. ആദ്യം ഭൂമിയുടെ മൊത്തത്തിലുള്ള ചിത്രവും പിന്നീട് പാതയോരങ്ങളും സൃഷ്ടിച്ച ഗൂഗിള്‍ ഇത്തവണ അതാതു സ്ഥലങ്ങളിലെ മരങ്ങളെ അതേപോലെ ത്രീഡി ചിത്രങ്ങളായി പുനസൃഷ്ടിച്ചിരിക്കുന്നു. അതോടെ ഇത്രയും കാലം കെട്ടിടങ്ങളുടേയും പാതകളുടേയും അരികത്ത് വെറുതെ നിന്ന മരങ്ങള്‍ക്കും ഗൂഗിള്‍ എര്‍ത്ത് മോക്ഷം നല്‍കി. നമ്മള്‍ നടന്നുപോകുന്ന വഴി കാണുന്ന മരങ്ങള്‍ അതേപോലെ ഇനി ഗൂഗിള്‍ എര്‍ത്തിലും കണ്ടെടുക്കാമെന്നു സാരം.

ഭൂമിയിലുള്ള ഏതാണ്ട് എട്ടുകോടി മരങ്ങളുമായാണ് ഗൂഗിള്‍ എര്‍ത്തിന്റെ ആറാം പതിപ്പിന്റെ വരവ്. ആതന്‍സ്, ബെര്‍ലിന്‍, ഷിക്കാഗോ, ന്യൂയോര്‍ക്ക്, സാന്‍ഫ്രാന്‍സിസ്‌കോ, ടോക്യോ എന്നിവിടങ്ങളിലെ മരങ്ങളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ മരങ്ങള്‍ക്ക് തല്‍ക്കാലം അതിനുള്ള ഭാഗ്യമില്ല. ആമസോണ്‍ കണ്‍സര്‍വേഷന്‍ ടീമിന്റേയും, ഗ്രീന്‍ബെല്‍റ്റ് മൂവ്‌മെന്റിന്റെയും, കോണിബയോ തുടങ്ങിയ സംഘടനകളുടേയും സഹായത്തോടെയാണ് ഗൂഗിള്‍ ഈ പദ്ധതി തയ്യാറാക്കിയത്.

യാത്രക്കുള്ള മുന്നൊരുക്കങ്ങളിലും ഏതെങ്കിലും ഒരു സ്ഥലത്തിന്റെ ഭൂമിശാസ്ത്രം മനസ്സിലാക്കാനുമൊക്കെ ഇന്ന് നിരവധിപേര്‍ ഉപയോഗിക്കുന്ന സര്‍വീസ് ആണ് ഗൂഗിള്‍ എര്‍ത്ത്. അതിന്റെ 6.0 പതിപ്പില്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ മുഴുവനായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റേതൊ ഒരു ലോകത്തുനിന്ന് ഭൂമിയിലെ ഒരു നഗരത്തിലെത്തി സ്ഥലങ്ങള്‍ ചുറ്റി നടന്ന് കാണുന്ന പ്രതീതിയായിരുന്നു സ്ട്രീറ്റ് വ്യൂ അവതരിപ്പിച്ചപ്പോള്‍ മുതല്‍ നമ്മള്‍ അനുഭവിച്ചു പോന്നത്.



അതേ അമാനുഷിക അനുഭവം ഗൂഗിള്‍ എര്‍ത്തിന്റെ പുതിയ പതിപ്പില്‍ അവതരിക്കുന്നതോടെ ഗൂഗിള്‍ എര്‍ത്ത് കൂടുതല്‍ ആകര്‍ഷകമാകുമെന്നാണ് കരുതപ്പെടുന്നത്. സ്‌ക്രീനിന്റെ വലത്തു ഭാഗത്തുനിന്നും പെഗ്മാന്‍ (LINK : http://google-latlong.blogspot.com/2008/11/happier-travels-through-street-view.html) എടുത്ത് നീലനിറത്തില്‍ ഹൈലൈറ്റ് ചെയ്ത സ്ട്രീറ്റിലെവിടെയെങ്കിലും വച്ചാല്‍ മതി നമ്മള്‍ പറക്കും തളികയിലെന്ന പോലെ അവിടെയെത്തിച്ചേരും. പിന്നീട് മൗസ് പോയിന്ററും സ്‌ക്രോള്‍ വീലുമുപയോഗിച്ച് നഗരപ്രദക്ഷിണമാകാം.

ഹിസ്റ്റോറിക്കല്‍ ഇമേജറി എന്ന സംവിധാനം കൂടുതല്‍ ലളിതമാക്കിയിട്ടുമുണ്ട് ഈ പതിപ്പില്‍. 1945 ലെ ലണ്ടന്‍ നഗരമോ ന്യൂയോര്‍ക്കോ ആസ്വദിക്കണമെങ്കില്‍ സ്റ്റാറ്റസ് ബാറിലെ സ്‌കെയിലില്‍ ആവശ്യമുള്ള വര്‍ഷം തിരഞ്ഞെടുത്താല്‍ എളുപ്പത്തില്‍ അന്നത്തെ ചിത്രം ലഭിക്കുന്ന തരത്തിലാണ് ഇത് ആവിഷ്‌കരിച്ചിരിക്കുന്നത്.

ഇന്റര്‍നെറ്റ് ചരിത്രത്തിലെ മഹാത്ഭുതമായ ഗൂഗിള്‍ എര്‍ത്തിന് ഒരു സാധാരണ ഇന്റര്‍നെറ്റ് ഉപയോക്താവിന്റെ ജീവിതത്തില്‍ അത്ര ചെറുതല്ലാത്ത സ്ഥാനമുണ്ട്. നമുക്ക് ഉപയോഗപ്രദമായ രീതിയില്‍ ഒരു വെര്‍ച്വല്‍ ലോകം തന്നെ സൃഷ്ടിച്ച ഗൂഗിള്‍ പരിസ്ഥിതിക്കുകൂടി പ്രാധാന്യം നല്‍കി അതിനെ യാഥാര്‍ത്ഥ ലോകത്തോട് കൂടുതല്‍ അടുപ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവിടെ 'അരയാലും ആല്‍ത്തറയുമായി'. ഇനി പുഴകളും കാട്ടരുവികളുമൊക്കെ വരാനായി കാത്തിരിക്കാം.


ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ടിവിയുമായി തോഷിബ




വൈദ്യുതി ഇല്ലെങ്കിലും ഇനി പ്രശ്‌നമില്ല, ബാറ്ററിയുപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനാവുന്ന ടെലിവിഷനുകള്‍ എത്തുന്നു. തോഷിബയാണ് ഇത്തരം ടെലിവിഷന്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇത് സാധ്യമായാല്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ വലിയ സ്‌ക്രീന്‍ ടെലിവിഷനാകുമത്.
വൈദ്യുതി വിതരണം കാര്യക്ഷമമല്ലാത്തതും വൈദ്യുതിക്ഷാമം നേരിടുന്നതുമായ ഇടങ്ങളെ ഉദ്ദേശിച്ചാണ് തോഷിബ ഇത്തരമൊരു ടി വി. പുറത്തിറക്കാന്‍ ശ്രമിക്കുന്നത്. പി സി 1 നിലവാരത്തിലുള്ള മോണിട്ടറുകളായിരിക്കും തോഷിബ വികസിപ്പിക്കുക. 24, 32 ഇഞ്ച് മോണിട്ടറുകളായിരിക്കുമിത്. രണ്ടുമണിക്കൂറോളം ബാറ്ററി ബാക്കപ്പ് കിട്ടുന്നവയായിരിക്കുമിതെന്ന് തോഷിബ ചൂണ്ടിക്കാട്ടുന്നു.
സിഗ്നല്‍ശക്തി കുറവുമൂലം ടി വി പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാനായി ടി വിയില്‍ ഒരു സിഗ്നല്‍ ബൂസ്റ്ററുമുണ്ടാകും. അതുപോലെ പ്രകാശ വ്യതിയാനത്തിനനുസരിച്ച് ഡിസ്‌പ്ലെയില്‍ മാറ്റം വരുത്താനുതകുന്ന ' ഓട്ടോ വ്യൂ ' സംവിധാനവും തോഷിബയുടെ പുതിയ ടി വി യിലുണ്ടാകും.
ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായേക്കാവുന്ന ഈ ടി വിയുടെ വിലയെന്തായിരിക്കുമെന്ന് തോഷിബ വെളിപ്പെടുത്തിയിട്ടില്ല.


മുകേഷിന്റെ വീടിനെ വെല്ലാന്‍ അനില്‍ അംബാനി


മുംബൈ: ലോകത്തെ തന്നെ ഏറ്റവും ആഡംബര ഭവനം പണിത് ലോകമാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഇതു കണ്ട് അനുജന്‍ അനില്‍ അംബാനി ചുമ്മാതിരിക്കുമെന്ന് കരുതിയെങ്കില്‍ തെറ്റി!

മുകേഷിന്റെ മുംബൈയിലെ പുതിയ ഭവനമായ ആന്റിലയെ വെല്ലുന്ന വീടൊരുക്കുകയാണ് റിലയന്‍സ് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി. മുംബൈയിലെ ബാന്ദ്ര പാലി ഹില്‍സില്‍ നര്‍ഗീസ് ദത്ത് റോഡില്‍ അനില്‍ വീട് പണി തുടങ്ങിക്കഴിഞ്ഞതായി 'മുംബൈ മിറര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

66 മീറ്റര്‍ നീളത്തിലുള്ള വീടാണ് പണിയുന്നത്. ഇത് 150 മീറ്ററായി ഉയര്‍ത്താന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. ഇത്ര പടുകൂറ്റന്‍ വീട് വരുന്നതിനെതിരെ പാലി ഹില്‍സ് റെസിഡന്റ്‌സ് അസോസിയേഷന്‍ രംഗത്തുവന്നിരിക്കുകയാണ്. മുകേഷ് അംബാനിയുടെ പുതിയ ഭവനത്തിന്റെ നീളം 170 മീറ്ററാണ്.

1537 ചതുരശ്ര മീറ്റര്‍ പ്ലോട്ടിലാണ് അനില്‍ വീട് പണിയുന്നത്. ഇവിടെ നേരത്തെ ബോംബെ സബ് അര്‍ബന്‍ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയുടെ ചെയര്‍മാന്റെ ബംഗ്ലാവായിരുന്നു. ഈ കമ്പനി 2000ത്തില്‍ റിലയന്‍സ് ഏറ്റെടുത്തിരുന്നു. 2005ല്‍ റിലയന്‍സ് സാമ്രാജ്യം വിഭജിച്ചപ്പോള്‍ ഊര്‍ജ മേഖല അനിലിന് ലഭിച്ചു. അങ്ങനെയാണ് ഈ പ്ലോട്ട് അനിലിന് സ്വന്തമായത്.

അനില്‍, ഭാര്യയും മുന്‍കാല ഹിന്ദി നടിയുമായ ടിനയും മക്കള്‍ക്കുമൊപ്പം കഫേ പരേഡിലെ സീ വിന്‍ഡ് ബില്‍ഡിങ്ങിലാണ് ഇപ്പോള്‍ താമസിക്കുന്നത്. അമ്മ കോകിലാ ബെന്നും ഇവര്‍ക്കൊപ്പമാണ് കഴിയുന്നത്. മുകേഷ് അംബാനിയും ഒന്നര മാസം മുമ്പ് വരെ അവിടെയായിരുന്നു താമസിച്ചിരുന്നത്.

പുതിയ വീടിനായി അനില്‍ എത്ര കോടിയാണ് പൊടിക്കാന്‍ പോകുന്നതെന്ന് അറിവായിട്ടില്ല. മുകേഷ് അംബാനി ഏതാണ്ട് 4,500 കോടി രൂപ ചെലവിലാണ് വീട് പണിതത്.


ആകാശത്തിന് അതിരായി മുകേഷ് അംബാനിയുടെ വീട്


മുംബൈ: മുകേഷ് അംബാനി അഹ്ലാദത്തിലാണ്, ആകാശം കീഴടക്കിയ സന്തോഷത്തില്‍. അന്റിലയെന്ന പേരില്‍ ദക്ഷിണ മുംബൈയില്‍ നിര്‍മിച്ചിരിക്കുന്ന അത്യാഢംബര ഭവനത്തിലേക്ക് ഒക്ടോബര്‍ 28ന് താമസം മാറാനിരിക്കയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനി. ഏഴു വര്‍ഷത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായ മുകേഷും കുടുംബവും അന്റിലയിലേക്ക് താമസം മാറുന്നത്. അറ്റ്‌ലാന്റിക്ക് സമുദ്രത്തിലെ മനോഹരമായ ദ്വീപിന്റെ പേരാണ് അന്റില.

27 നിലകളുള്ള വീട്ടില്‍ സ്വിമ്മിങ് പൂള്‍, ഹെല്‍ത്ത് ക്ലബ്, മിനി തീയേറ്റര്‍ എന്നീ സൗകര്യങ്ങളുണ്ട്. വീടിന് മുകളില്‍ മുന്ന് ഹെലിപാഡുകളുമുണ്ട്. ആന്റിലയെന്ന് പേരിട്ടിട്ടുള്ള ഈ വീടിന്റെ പാര്‍ക്കിങ് ലോട്ട് മാത്രം ആറ് നിലകളിലായാണ്. ഇതില്‍ 160 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. പാര്‍ക്കിങ് ലോട്ടിന് മുകളിലെ നിലയില്‍ സ്ഥിതി ചെയ്യുന്ന ലോബിയില്‍ ഒമ്പത് എലവേറ്ററുകളാണുള്ളത്. ലോകത്തെ ആഢംബര വീടുകളില്‍ പ്രഥമസ്ഥാനത്താണ് 570 അടി ഉയരമുള്ള ഈ കെട്ടിടം.

വീടിന്റെ രുപകല്‍പനയും ഡിസൈനിങ്ങും മുകേഷിന്റെ ഭാര്യ നിതയുടെ മേല്‍നോട്ടത്തിലായിരുന്നു. മുംബൈയിലെ ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ മാനേജ്‌മെന്റും മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്‍ ടീം മാനേജ്‌മെന്റും നിതയുടെ നേതൃത്വത്തിലാണ്. രാജ്യാന്തര ആര്‍കിടെക്ക്ചറല്‍ കമ്പനികളായ ഹിഷ്‌ബെഡ്‌നര്‍ അസോസിയേറ്റ്‌സും പെര്‍ക്കിന്‍ വില്ലുമാണ് വീട് ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ 28ന് നടക്കുന്ന ചടങ്ങിലേക്ക് വ്യവസായ,സാംസ്‌ക്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രശസ്ത വ്യക്തികളെ ക്ഷണിച്ചിട്ടുണ്ട്.

ദക്ഷിണ മുംബൈയില്‍ സീവിന്‍ഡിലുള്ള കഫ് പരേഡ് മേഖലയിലെ വസതിയിലായിരുന്ന മുകേഷ് അംബാനി നേരത്തെ താമസിച്ചിരുന്നത്. പുതിയ വീട്ടിലേക്ക് താമസം മാറുന്നതോട് കൂടി പ്രമുഖ വ്യവസായി കുമാര്‍ മംഗളം ബിര്‍ള മുകേഷ് അംബാനിക്ക് അയല്‍വാസിയാവും.


ബ്ലാക്ക് ബറി പോക്കറ്റിലിടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നം


ന്യൂയോര്‍ക്ക്: ബ്ലാക്ക്‌ബെറി സ്മാര്‍ട്ട് ഫോണുകള്‍ പോക്കറ്റിലിട്ടു നടക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കും. ബ്ലാക്ക്‌ബെറി തന്നെയാണ് ഇക്കാര്യ വെളിപ്പെടുത്തിയത്. ബ്ലാക്ക്‌ബെറി ടോര്‍ച്ചിന്‍റെ യൂസര്‍ ഗൈഡിലാണ് ഈ വിവരങ്ങളുള്ളത്. ബെല്‍റ്റ്‌ ക്ലിപ്പോടുകൂടിയ ഹോള്‍സ്റ്റര്‍ ഉപയോഗിക്കാനാണ് ഉപയോക്താക്കള്‍ക്ക് കമ്പനി നല്‍കുന്ന നിര്‍ദേശം. അല്ലെങ്കില്‍ ഫോണും ശരീരവും തമ്മില്‍ 25 മില്ലീമീറ്റര്‍ അകല്‍ം ഉണ്ടാവത്തക്ക രീതിയില്‍ ഇത് വയ്ക്കണം. ബെല്‍റ്റ് ക്ലിപ്പോടുകൂടിയ ആര്‍‌ഐ‌എം-അംഗീകൃത ഹോള്‍സറ്റര്‍ ഉപയോഗിക്കാതെ സ്മാര്‍ട്ട്‌ഫോണുകള്‍ ശരീരത്തോട് ചേര്‍ന്ന് സൂക്ഷിക്കുന്നത് റേഡിയോ ഫ്രീക്വന്‍സി എക്സ്പോഷര്‍ നിരക്ക് ഉയരാന്‍ ഇടയാക്കും. ഇത് കൂടുതല്‍ കാലം തുടര്‍ന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് യൂസര്‍ ഗൈഡില്‍ മുന്നറിയിപ്പ് നല്‍കുന്നു


 

RAMANTHALI VADAKKUMBAD Copyright © 2010