ഇന്നത്തെ ജുമുഅത്ത് പള്ളി നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഉണ്ട്. പറങ്കികളുമായി നാട്ടുകാര്‍ പോരാടിയത് പള്ളി സംരക്ഷണത്തിനു കൂടിയാണ്. ആ പോരാട്ടത്തിലാണ്,(എ ഡി 1524 ) പതിനേഴ് പേര്‍ രക്തസാക്ഷികളായതും 17 ശുഹദാ മഖാം ഉണ്ടായതും. തെക്കുമ്പാട് പള്ളിയില്‍ മൂന്ന് ശുഹദാക്കളുടെ ഖബറുകളുണ്ട്. ഇത് ജുമുഅത്ത് അടുത്തകാലത്താണ്. അവിടെ ഖബര്‍സ്ഥാന്‍ പണ്ടു കാലം മുതല്‍ക്കെയുണ്ട്. മുണ്ടക്കല്‍ തറവാട്ടുകാരുടെ കൈവശമാണ് പണ്ട് ഈ പള്ളിയുണ്ടായിരുന്നത്. പിന്നീട് ജമാഅത്തിനു കൈമാറി. പ്രസ്തുത തറവാട്ടിലെ മുഹമ്മദ്,അബ്ദുള്ള,കുഞ്ഞി മൊയ്തീന്‍,ഇബ്രാഹിം,അബ്ദുറഹ്മാന്‍,ആമദ് ഹാജി എന്നീ സഹോദരന്‍മാരുടെ കൈവശമാണ് പള്ളി ഉണ്ടായിരുന്നത്. ജമാഅത്തിന്‍റെ കീഴില്‍ നിര്‍മ്മിച്ച രണ്ടാമത്തെ പള്ളിയാണ് (ജുമുഅത്ത് പള്ളിക്ക് ശേഷം ) മുഹിയിദ്ദീന്‍ പള്ളി. ഇവിടെ ആദ്യം ഉണ്ടായത് സാംബ്രിയാണ്. ഇവിടെ പള്ളി നിര്‍മ്മിച്ചപ്പോള്‍ ആദ്യത്തെ ബാങ്ക് വിളിച്ചത് ഇ.എം.പി.അബ്ദുള്ള ഹാജിയാണ്. ഇതിനു സ്ഥലം നല്‍കിയത് തളിക്കാരന്‍ മുഹമ്മദ് എന്ന ആളാണ്. ഹൈദ്രോസ് പള്ളി നിര്‍മ്മിച്ചത് ചേനോത്ത് കുട്ട്യാലിയാണ്. ( തുരുത്തുമ്മല്‍,മാടത്തില്‍ എന്നീ താവഴികള്‍ ചേര്‍ന്ന തറവാട്ടുകാരാണവര്‍ ) സി.ടി.അബ്ദുറഹ്മാന്‍ മുസ്‌ല്യാരും നിര്‍മ്മാണത്തിനുണ്ടായിരുന്നു. ഇദ്ദേഹം ജുമുഅത്ത് പള്ളി നിര്‍മ്മാണത്തിലും, ( ഇരുപതാം നൂറ്റാണ്ടില്‍ ആദ്യത്തെ പുനര്‍ നിര്‍മ്മാണം ) മുഖ്യ പങ്കു വഹിച്ചിരുന്നു. ഹൈദ്രോസ് പള്ളിയോടനുബന്ധിച്ച് ഖബര്‍ സ്ഥാനമുണ്ട്. പുനര്‍ നിര്‍മ്മാണം നടത്തിയത് സി.ടി.അബ്ദുറഹ്മാന്‍ ഹാജിയാണ്. ശാദുലി പള്ളി ശാദുലി ത്വരീഖത്തുകാര്‍ നിര്‍മ്മിച്ചതാണ്. ഇതിന്‍റെ നിര്‍മ്മാണത്തിന് പി.വി.മൊയ്ദീന്‍ എന്ന ആള്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. പിന്നീട് ജമാഅത്തിന് ഏല്‍പ്പിച്ചു കൊടുത്തതാണ്. ഇതിനു സ്ഥലം അനുവദിച്ചത് കുട്ട്വം പീടികയില്‍ അസൈനാര്‍ സാഹിബ് (ഇന്നത്തെ പടിഞ്ഞാറേ അങ്ങാടിയിലെ ) എന്ന ആളാണ്. 2010-ല്‍ വീണ്ടും പുനര്‍നിര്‍മ്മാണം നടത്തി. പിന്നീട് സ്ഥാപിതമായ പള്ളിയാണ് 1950 ന് ശേഷം സ്ഥാപിച്ച ബദര്‍ പള്ളി. മടക്കാല്‍ അസ്സൈനാര്‍ ഹാജിയാണ് ഇത് നിമ്മിച്ചത്. പിന്നീട് ജമാഅത്തിന് കൈമാറി











0 Comments:
Post a Comment