Welcome to Ramanthali Vadakkumbad || Website is Updating Process... || Visit after one week || Thank You ||രാമന്തളി വടക്കുമ്പാടിലേക്ക് സ്വാഗതം ||നിങ്ങളുടെ അഭിപ്രായങ്ങള്‍ ramanthalivadakkumbad@gmail.com എന്ന വിലാസത്തില്‍ അയക്കുക ||

പ്രവാസി ജീവിതം


ജോലി ഘടനയ്ക്കനുസരിച്ച് ജീവിത രീതിയിലും വ്യത്യസ്ഥത പുലര്‍ത്തുന്ന ജീവിതമാണ് പ്രവാസികളുടെത്. സ്വന്തം കുടുംബത്തോടൊപ്പം സന്തോഷകരമായി കഴിയുന്നവര്‍, സ്വന്തം കുടുംബത്തോടൊപ്പമല്ലെങ്കിലും സന്തോഷമായി തന്നെ കുടുംബത്തിന്‍റെ ഓരോ സ്പന്ദനങ്ങള്‍ അറിഞ്ഞു കൊണ്ട് കഴിഞ്ഞു കൂടുന്നവര്‍,കുടുംബം സന്തുഷ്ടരാണ് എന്ന് ആശ്വസിച്ച് കഷ്ടതകളിലും മനസ്സിനെ സന്തോഷിപ്പിച്ച് കഴിഞ്ഞു കൂടുന്നവര്‍ ഇങ്ങനെ നിരവധി ആള്‍ക്കാര്‍. കൂടുതല്‍ പേരും മാസ വാടക കൊടുത്ത് നിരവധി പേരുള്ള റൂമില്‍ താമസിക്കുന്നവരാണ്. ജോലി സ്ഥലത്തു നിന്നും കിട്ടുന്ന റൂമില്‍,തനിയെ കഴിയുന്നവര്‍,കുടുംബത്തോടൊപ്പം ഫ്ലാറ്റുകളില്‍ കഴിയുന്നവര്‍,അങ്ങനെ പോകുന്നു പ്രവാസികളുടെ ജീവിതം. എന്തായാലും,നാട്ടില്‍ എങ്ങനെയാണോ അവര്‍ ജീവിക്കേണ്ടത്,അതില്‍ നിന്നും വ്യത്യസ്ഥമായി ജോലികള്‍ക്കു പുറമേ സ്വന്തം ഭക്ഷണം പാകം ചെയ്യാന്‍,തുണി അലക്കാന്‍,മറ്റു കാര്യങ്ങള്‍ എന്നിവ കഴിയുമ്പോഴേക്കും വിശ്രമിക്കാന്‍ സമയം കിട്ടാത്തവരാണ് കൂടുതല്‍ പേരും.

Stumble
Delicious
Technorati
Twitter
Facebook

0 Comments:

Post a Comment

 

RAMANTHALI VADAKKUMBAD Copyright © 2010