Welcome to Ramanthali Vadakkumbad || Website is Updating Process... || Visit after one week || Thank You ||രാമന്തളി വടക്കുമ്പാടിലേക്ക് സ്വാഗതം ||നിങ്ങളുടെ അഭിപ്രായങ്ങള്‍ ramanthalivadakkumbad@gmail.com എന്ന വിലാസത്തില്‍ അയക്കുക ||

ദേശീയ ദിനാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


അബുദാബി : യു. എ. ഇ. യുടെ മുപ്പത്തൊമ്പതാമത് ദേശീയ ദിനാഘോഷത്തിന് വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. പ്രധാന വീഥികളും കെട്ടിടങ്ങളും പാര്‍ക്കുകളും ദീപാലങ്കാര ങ്ങളാലും ദേശീയ പതാകകള്‍ കൊണ്ടും അലങ്കരിച്ചു കഴിഞ്ഞു.
രാജ്യത്തെ ശ്രദ്ധിക്കപ്പെട്ട പല ടവറു കളിലും ഭരണാധി കാരികളുടെ ചിത്രങ്ങളും നാടിന്‍റെ വളര്‍ച്ചയുടെ വിവിധ ദൃശ്യങ്ങള്‍ അടങ്ങിയ ചിത്രങ്ങളും സ്ഥാനം പിടിച്ചു കഴിഞ്ഞു. യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍, പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വിവിധ എമിറേറ്റു കളിലെ ഭരണാധി കാരികളു ടെയും ചിത്രങ്ങള്‍ക്കും, ദേശീയ പതാക യുടെ ഡിസൈന്‍ ചെയ്ത ഷാളുകള്‍, വിവിധ വലിപ്പത്തിലുള്ള ദേശീയ പതാക കള്‍, കീചെയിന്‍, പല തരം സ്റ്റിക്കറുകള്‍, തൊപ്പികള്‍ തുടങ്ങിയവ വാങ്ങിക്കാനായി കടകളില്‍ നല്ല തിരക്ക്‌ അനുഭവപ്പെട്ടു തുടങ്ങി.
‘ദേശീയ ദിനാഘോഷത്തിന് വേണ്ടിയുള്ള പരമോന്നത സമിതി’ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ആഘോഷ പരിപാടി കളുടെ അവസാന വട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. സമിതി യുടെ ചെയര്‍മാനും സാംസ്‌കാരിക – യുവജന – സാമൂഹിക വികസന മന്ത്രി യുമായ അബ്ദുല്‍ റഹിമാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസിന്‍റെ അദ്ധ്യക്ഷത യിലാണ് യോഗം ചേര്‍ന്നത്. വിവിധ എമിറേറ്റു കളിലെ ഒരുക്കങ്ങള്‍ സമിതി പ്രത്യേകം പ്രത്യേകം വിലയിരുത്തി.
ദേശീയ ദിനാഘോഷ ത്തിന്‍റെ പേരില്‍ യു. എ. ഇ. യുടെ എംബ്ലം മുന്‍കൂര്‍ അനുമതി ഇല്ലാതെ ഉപയോഗിക്കരുത് എന്ന്‍ ‘സമിതി’ യുടെ നിര്‍ദ്ദേശം വന്നു കഴിഞ്ഞു. അതു പോലെ, ദേശീയ പതാക ഉപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം എന്നും പതാക യുടെ ഉന്നത മായ പദവി ക്കും മഹത്വ ത്തിനും കോട്ടമുണ്ടാകുന്ന വിധത്തില്‍ ഉപയോഗിക്കരുത് എന്നും നിര്‍ദ്ദേശമുണ്ട്.


ലോകത്തിലെ ഏറ്റവും ഉയരമേറിയ പാര്‍പ്പിട സമുച്ചയം ദുബായിയില്‍


ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാര്‍പ്പിട സമുച്ചയം ദുബായില്‍ ഉയരുന്നു. ദുബായ് മറീനയിലെ 107 നിലകളുള്ള സമുച്ചയം പണിതുയര്‍ത്തുന്നത്. കെട്ടിടത്തിന്റെ നിര്‍മ്മാണം 2011 അവസാനത്തോടെ പൂര്‍ത്തിയാവുമെന്നാണ് കരുതുന്നത്. പ്രിന്‍സസ് ടവര്‍ എന്ന പേരിലുള്ള ഈ ഫ്‌ളറ്റ് സമുച്ചയത്തിന് 414 മീറ്റര്‍ ഉയരമുണ്ടായിരിക്കും. പ്രിന്‍സസ് ടവറിനു പുറമെ, 381 മീറ്റര്‍ ഉയരവും 91 നിലകളുമുള്ള എലൈറ്റ് റസിഡന്‍സ് എന്ന ഫ്‌ളാറ്റ് സമുച്ചയവും 2011 അവസാനത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ, ആസ്‌ത്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലുള്ള ക്യു1 എന്ന പാര്‍പ്പിട സമുച്ചയത്തിന്റെ ഉയരത്തിലുള്ള ലോക റെക്കൊര്‍ഡാണ് പഴങ്കഥയാവുക. 78 നിലകളുള്ള ഈ കെട്ടിടത്തിന് 323 മീറ്റര്‍ ഉയരമാണുള്ളത്.


മുകേഷ് അംബാനിയുടെ വൈദ്യുതിബില്‍ 70 ലക്ഷം!!


മുംബൈ : റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഒരു മാസത്തെ വൈത്യുതി ബില്‍ 70 ലക്ഷം. മുംബയില്‍ പണിത ആന്‍റിലിയ എന്ന വീട്ടിലെ ആദ്യത്തെ വൈത്യുതി ബില്ലാണിത്. നേരത്തെ വലിപ്പത്തിന്‍റെയും സൗകര്യത്തിന്‍റെയും കാര്യത്തില്‍ വാര്‍ത്തകളില്‍ ഇടം നേടിയ മുകേഷിന്‍റെ വീട് വൈത്യുതി ബില്ലിന്‍റെ കാര്യത്തില്‍ വാര്‍ത്തകളില്‍ നിറയുകയാണ്. കൃത്യമായി പറഞ്ഞാല്‍ 70,69,488 രൂപയാണ് വൈത്യുതി ബില്‍.ഗാര്‍ഹിക ഇനത്തില്‍ ഏറ്റവും ഉയര്‍ന്ന ബില്ലാണ് ഇതെന്ന് വൈത്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
  6,37,240 യുണിറ്റ് വൈത്യുതിയാണ് സെപ്തംബര്‍ മാസം മുകേഷ് അംബാനിയും കുടുംബവും ചേര്‍ന്ന് ഉപയോഗിച്ചത്. ഏതാണ്ട് 7000 ഭവനങ്ങളില്‍ ഉപയോഗിക്കുന്നത്രയും വൈത്യുതിയാണ് മുകേഷ് അംബാനിയും കുടുംബവും ഒരു വീട്ടില്‍ ഉപയോഗിച്ചത്. കൃത്യമായി ബില്‍ അടക്കുന്നു എന്ന വകയില്‍ 48,354 രൂപ ഇളവും മുകേഷിന് അനുവദിച്ചിട്ടുണ്ട്. ഒക്ടോബര്‍ 28 നാണ് മുകേഷ് അംബാനിയും ഭാര്യ നിതയും മൂന്നു മക്കളുമടങ്ങുന്ന കുടുംബം 27 നിലകളുള്ള ആന്‍റിലിയയില്‍ താമസം തുടങ്ങിയത്.


ജനുവരി വരെ കാത്തിരിക്കൂ, Nokia E7 എത്തും


Nokia യുടെ പുത്തന്‍ മോഡലായ E7 അമേരിക്കയിലും യുറോപ്പിലും ഇക്കൊല്ലം ഡിസംബറില്‍ തന്നെ വില്‍പ്പന തുടങ്ങുമെങ്കിലും അടുത്ത വര്‍ഷം ജനുവരിയില്‍ മാത്രമേ ഇന്ത്യന്‍ വിപണികളില്‍ എത്തുകയുള്ളൂ. E-സീരീസ് സ്മാര്‍ട്ട് ഫോണിനെ ആശ്രയിച്ചുള്ള symbian *3 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിനെ പറ്റി ലോകം അമിത പ്രതീക്ഷയിലാണ്. ഈ ടെച്സ്ക്രീന്‍ സ്ലൈഡര്‍ഫോണ്‍ ജനുവരി അവസാനത്തോടെ ഇന്ത്യന്‍ മൊബൈല്‍ കടകളില്‍ ലഭ്യമാകും. ഏകദേശം മുപ്പതിനായിരം രൂപയായിരിക്കും ഇതിന്‍റെ വില.


25 പൈസ നാണയവും ഇനി ചരിത്രത്തിലേക്ക്


മുംബൈ: 25 പൈസയ്ക്ക് ഒരു മിഠായി പോലും ഇന്ന് കിട്ടില്ല. എന്നാലും നമ്മുടെ പോക്കറ്റുകളില്‍ വല്ലപ്പോഴെങ്കിലും കുഞ്ഞന്‍ നാണയം വന്നെത്താറുണ്ട്. എന്നാല്‍ ഇത്തിരിക്കുഞ്ഞന് ഇനിയധികം ആയുസ്സുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്പാദന ചെലവേറുകയും ഡിമാന്റ് കുത്തനെ ഇടിയുകയും ചെയ്ത സാഹചര്യത്തില്‍ 25 പൈസ നാണയത്തിന്റെ ഉത്പാദനവും വിനിയോഗവും അവസാനിപ്പിയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിയ്ക്കുന്നത്. ഇതു സംബന്ധിച്ച ശുപാര്‍ശ  ധനകാര്യമന്ത്രാലയം കേന്ദ്ര കാബിനറ്റ് മുമ്പാകെ സമര്‍പ്പിച്ചിരിക്കുകയാണ്. 25 പൈസയുടെ നാണയം നിര്‍മിക്കാന്‍ അതിന്റെ മൂല്യത്തേക്കാള്‍ അധികം പണം ചെലവാകുന്നുണ്ടെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. വിപണിയില്‍ 25 പൈസയ്ക്കു മൂല്യം നഷ്ടപ്പെട്ടതും ആരുമിത് കൈകാര്യം ചെയ്യാന്‍ താത്പര്യപ്പെടാത്തതും നാണയം പിന്‍വലിയ്ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിയ്ക്കുന്നത്.
25 പൈസ പിന്‍വലിക്കുന്നതിനു പുറമേ  മറ്റു നാണയങ്ങളുടെ നിര്‍മ്മാണ ചെലവ് കുറയ്ക്കാനും ധനകാര്യ മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇതുപ്രകാരം 50 പൈസയുടെ വലിപ്പവും ഭാരവും 25 പൈസയുടെതിനു തുല്യമാക്കുക.അതുപോലെ ഒരു രൂപ, രണ്ട് രൂപ നാണയങ്ങളുടെ ആകൃതിയും ഭാരവും കുറയ്ക്കാനും ശുപാര്‍ശയിലുണ്ട്. ധനകാര്യ മന്ത്രാലയത്തിന്‍റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയാനെങ്കില്‍ 5, 10, 20, പൈസ നാണയങ്ങള്‍ക്ക് പിന്നാലെ 25 പൈസയും വിസ്മൃതിയിലാവും.  


വരുന്നു, സ്മാര്‍ട്ട്‌ കാര്‍ഡ്


കുവൈത്ത് സിറ്റി : രാജ്യത്തെ മുഴുവന്‍ വിദേശികള്‍ക്കും സ്മാര്‍ട്ട്‌ കാര്‍ഡ് നല്‍കാനുള്ള പദ്ധതി പരിഗണനയില്‍. കുവൈത്തിലുള്ള വിദേശികള്‍ക്ക് അവരുടെ മുഴുവന്‍ വിവരങ്ങളും  ഉള്‍ക്കൊള്ളുന്ന സ്മാര്‍ട്ട്‌ കാര്‍ഡ് നല്‍കുക വഴി ഇഖാമ നിയമലംഘകരുടെയുള്‍പ്പെടെ കുറച്ചു കൊണ്ടുവരാനാകുമെന്നും  നിലവിലുള്ള സംവിധാനങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയില്‍ കുറവുണ്ടാക്കാനാകുമെന്നാണ് കണക്കാക്കുന്നത്. സ്മാര്‍ട്ട് കാര്‍ഡ് സംബന്ധിച്ച് സമഗ്രപഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. താമസിയാതെ അംഗീകാരത്തിനായി ബന്ധപ്പെട്ട അധികൃതര്‍ക്കു സമര്‍പ്പിക്കും.
    സ്മാര്‍ട്ട് കാര്‍ഡ് നിലവില്‍ വന്നാല്‍ നിലവിലുള്ളത് പോലെ ഇഖാമ പുതുക്കുന്നതിനു കുടിയേറ്റ വകുപ്പിനെ സമീപിക്കേണ്ടി വരില്ല. ഇഖാമ പുതുക്കുന്നതും ഫീസ്‌ അടയ്ക്കുന്നതും വെബ്സൈറ്റ് വഴി നിര്‍വഹിക്കാനാകും. ഇഖാമ പുതുക്കുന്നതു പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ്‌ ചെയ്യേണ്ട ആവശ്യമുണ്ടാകില്ല. പകരം എല്ലാം സ്മാര്‍ട്ട്‌ കാര്‍ഡിലുണ്ടാകും. സുരക്ഷ പട്രോള്‍ സംഘത്തിനു പ്രത്യേക ഡിവൈസ് ഉപയോഗിച്ചു സ്മാര്‍ട്ട്‌ കാര്‍ഡിലെ വിവരങ്ങള്‍ മനസ്സിലാക്കാനും സാധിക്കും. രാജ്യത്തെ പൗരന്‍മാര്‍ക്കു വേണ്ടി ഏര്‍പ്പെടുത്തിയ സ്മാര്‍ട്ട്‌ കാര്‍ഡിന് പിന്നാലെയാണു വിദേശികള്‍ക്കും സ്മാര്‍ട്ട്‌ കാര്‍ഡ് എന്ന തീരുമാനം.


അപേക്ഷിച്ച് മൂന്നാംദിവസം പാസ്‌പോര്‍ട്ട്: കേരളത്തില്‍ 13 കേന്ദ്രങ്ങള്‍


അപേക്ഷ നല്‍കി മൂന്നാംദിവസം പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്ന 13 കേന്ദ്രങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്വകാര്യസംരഭകരുടെ കൂടി സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. പാസ്‌പോര്‍ട്ട് സേവനകേന്ദ്രങ്ങള്‍ എന്നറിയപ്പെടുന്ന സംവിധാനം കേരളത്തിലെ 13 കേന്ദ്രങ്ങളിലാണ് തയ്യാറാകുന്നത്. ടാറ്റാ കണ്‍സള്‍ട്ടന്‍സിയുമായി സര്‍ക്കാരുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം. ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളില്‍ ഇത്തരം 77 കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ 13 കേന്ദ്രങ്ങളില്‍ ഒരെണ്ണം കോട്ടയത്താണ്. മൂന്നെണ്ണം കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിനു കീഴിലാണ്. ഇതില്‍ ഒന്ന് കണ്ണൂരും മറ്റ് രണ്ടെണ്ണം വടകര, കോഴിക്കോട് വെസ്റ്റ് ഹില്‍ എന്നിവിടങ്ങളുലുമായിരിക്കും. അടുത്തവര്‍ഷം മാര്‍ച്ചോടെ കേന്ദ്രം പ്രവര്‍ത്തിച്ച്തുടങ്ങും. പുറം കരാര്‍ അടിസ്ഥാനത്തിലാണ് സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഫ്രണ്ട് ഓഫീസ് സംവിധാനം ടാറ്റ കണ്‍സള്‍ട്ടന്‍സി നേരിട്ട് നടത്തും. അപേക്ഷകളില്‍ നടപടി സ്വീകരിക്കുന്നതിനായി അസിസ്റ്റന്റ് പാസ്‌പോര്‍ട്ട് ഓഫിസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാകും സേവാകേന്ദ്രങ്ങളില്‍ ഉണ്ടാകും. അപേക്ഷകളില്‍ പോലീസ് അന്വേഷണം വേഗത്തിലാക്കാന്‍ എസ്.പി. ഓഫീസുമായി ഓണ്‍ ലൈന്‍ ബന്ധമുണ്ടാകും. മൂന്നു ദിവസത്തിനുള്ളില്‍ അപേക്ഷകന് പാസ്‌പോര്‍ട്ട് ലഭിക്കും
ഇത് നിലവില്‍ വന്നാല്‍ പാസ്പോര്‍ട്ട്‌ അച്ചടി, ലാമിനേഷന്‍, ഒപ്പുരേഖപ്പെടുത്തല്‍ എന്നീ ജോലികള്‍ മാത്രമാകും പാസ്പോര്‍ട്ട്‌ ഓഫീസില്‍ നടക്കുക. അപേക്ഷകന്‍റെ ഫോട്ടോയെടുക്കല്‍, വിരലടയാളം പതിക്കല്‍ തുടങ്ങിയ ജോലികള്‍ സേവ കേന്ദ്രങ്ങളില്‍ നടക്കും. ഓരോ അപേക്ഷകനും സേവാകേന്ദ്രങ്ങളില്‍ ഹാജരാകണമെന്നത് നിര്‍ബന്ധമാണ്.  അത്കൊണ്ട് പാസ്പോര്‍ട്ട് ഏര്‍പ്പാടാക്കി നല്‍കുന്ന ട്രാവല്‍ ഏജന്‍സികളുടെ ഇടപെടല്‍ ഇതോടെ ഇല്ലാതാകും. പുതിയ സംവിധാനം നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാനുള്ള  നടപടി തുടങ്ങി. ബാംഗ്ലൂര്‍, ചണ്ടിഗഡ് എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം തുടങ്ങിയിട്ടുണ്ട്.


ഖുര്‍ആന്‍ മന:പാഠമാക്കിയവര്‍ക്ക് തടവ് ശിക്ഷയില്‍ ഇളവ്


ദുബായ് : ദുബായില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയവര്‍ക്ക് തടവ് ശിക്ഷയില്‍ ഇളവ്. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്‍റെ നിര്‍ദേശ പ്രകാരമാണ് ഖുര്‍ആന്‍ പഠിച്ചവര്‍ക്ക് ജയില്‍ മോചനത്തിന് സാധ്യത തെളിഞ്ഞത്. ഇതനുസരിച്ച് ഖുര്‍ആന്‍ മന:പാഠമാക്കിയ 1447 പേര്‍ക്ക് ശിക്ഷയില്‍ ഇളവ് ലഭിച്ചു. ദുബായ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജയിലുകളില്‍ ഖുര്‍ആന്‍ മന:പാഠ പദ്ധതിക്ക് രൂപം നല്‍കിയത്. 


മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറുടെ സഹോദരി ഇസ്ലാം മതം സ്വീകരിച്ചു


ലണ്ടന്‍: മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ഭാര്യാസഹോദരി ലോറന്‍ ബൂത്ത് ഇസ്‌ലാമിലേക്ക് മതംമാറി. ആറാഴ്ച മുന്‍പ് ഇറാന്‍ സന്ദര്‍ശനകാലത്തുണ്ടായ വിശുദ്ധ അനുഭവങ്ങളാണ് ലോറന്‍ ബൂത്തിനെ മതംമാറാന്‍ പ്രേരിപ്പിച്ചത്. ചെറി ബ്ലെയറുടെ അര്‍ദ്ധ സഹോദരിയാണ് 43കാരിയായ ലോറന്‍ ബൂത്ത്. ബ്രോഡ്കാസ്റ്ററും ജേര്‍ണലിസ്റ്റുമായ ലോറന്‍ ഇപ്പോള്‍ ഹിജാബ് ധരിച്ചാണ് നടക്കുന്നത്. ദിവസവും അഞ്ചു നേരം നിസ്‌കരിക്കുന്ന ലോറന്‍ സൗകര്യം കിട്ടുമ്പോഴൊക്കെ അടുത്തുള്ള പള്ളിയില്‍ നിസ്‌കരിക്കാനും പോകുന്നു. ആറാഴ്ച മുന്‍പ് ലോറന്‍ ഇറാനിയിന്‍ പട്ടണമായ ഖൂമില്‍ ഫാത്തിമ അല്‍ മസുമേയുടെ പള്ളി സന്ദര്‍ശിച്ചിരുന്നു. ആ സന്ദര്‍ശനകാലത്തുണ്ടായ വിശുദ്ധ അനുഭവങ്ങളാണ് തന്നെ മതംമാറാന്‍ പ്രേരിപ്പിച്ചതെന്ന് ലോറന്‍ പറയുന്നു.
          ഒരു ചൊവ്വാഴ്ചയാണ് ഞാന്‍ ദേവാലയം സന്ദര്‍ശിക്കാന്‍ പോയത്. ആ സന്ദര്‍ശനം പകര്‍ന്ന ആത്മീയ സുഖം വിവരണാതീതമാണ്. തിരിച്ചു വന്ന ഞാന്‍ പന്നിയിറച്ചി ഉപേക്ഷിച്ചു. നിത്യവും ഖുര്‍ആന്‍ വായിക്കാന്‍ തുടങ്ങി. 45 ദിവസമായി ഞാന്‍ മദ്യം തൊടുന്നില്ല. എന്‍റെ ഓര്‍മ്മയില്‍ ഇത്രയും  ദീര്‍ഘനാള്‍ മദ്യം ഉപേക്ഷിച്ച അനുഭവം ഇതിനുമുമ്പ്  ഉണ്ടായിട്ടില്ല. എന്നും കുറഞ്ഞത് 2 ഗ്ലാസ് വൈനെങ്കിലും അകത്താക്കിയിരുന്ന എനിക്ക് അതിനോടും താല്പര്യം തോന്നുന്നില്ല. ബുര്‍ഖ ധരിക്കാത്തതെന്തെന്ന ചോദ്യത്തിന്, ആരറിഞ്ഞു നാളെ ഞാന്‍,ബുര്‍ഖ ധരിച്ചു നടന്നാല്‍ എന്ന്‍ അല്‍പ്പം ആധ്യാത്മികത കലര്‍ന്ന മറുപടിയാണ് ലോറനില്‍നിന്നു വന്നത്. ഇറാനില്‍ പോകുന്നതിനു മുമ്പ് ഫലസ്തീനിലും പോയിട്ടുണ്ട് ലോറന്‍. അവിടെയുണ്ടായ അനുഭവങ്ങളും കാഴ്ചകളും തന്നെ മതം മാറാന്‍ പ്രേരിപ്പിച്ചുവെന്നും അവര്‍ പറയുന്നു. ഇറാനില്‍ നിന്നുള്ള ഒരു ഇംഗ്ലീഷ് ന്യുസ് ചാനലിന്‍റെ റിപ്പോര്‍ട്ടറായ ലോറന്‍ ബൂത്ത്‌ ഇറാഖില്‍ അമേരിക്ക നടത്തിയ അധിനിവേശത്തെ ശക്തമായി എതിര്‍ക്കുന്നയാളാണ്.


സ്വയം ഡ്രൈവ് ചെയ്യുന്ന കാറുമായി ഗൂഗിള്‍


ലണ്ടന്‍ : ഇന്‍റര്‍നെറ്റ് സെര്‍ച്ചിംഗ് രംഗത്തെ അതികായരായ ഗൂഗിള്‍ കൈ വെയ്ക്കാത മേഖലകളില്ല. ഇപ്പോഴിതാ സ്വയം ഡ്രൈവ് ചെയ്യുന്ന കാര്‍ നിരത്തിലിറക്കിയാണ് ഗൂഗിള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. കാറിന്‍റെ മുകളില്‍ സ്ഥാപിച്ച റഡാര്‍ സംവിധാനം ഉപയോഗിച്ച് വഴി മനസ്സിലാക്കിയാണ് കാര്‍ അപകടരഹിതമായി ഡ്രൈവിംഗ് നടത്തിയത്. സാന്‍ഫ്രാന്‍സിസ്കോ റോഡിലൂടെയായിരുന്നു കാറിന്‍റെ യാത്ര. റഡാര്‍ സംവിധാനം നിയന്ത്രിക്കാനായി ഒരാള്‍ മാത്രമേ കാറിലുണ്ടായിരിന്നുള്ളൂ. വിവിധ രാജ്യങ്ങളില്‍ ടെസ്റ്റ്‌ ഡ്രൈവിംഗ് നടത്തി കാര്‍ 140,000 മൈല്‍ പിന്നിട്ടു കഴിഞ്ഞു.


രാമന്തളി യതീംഖാന


രാമന്തളി യതീംഖാന, രാമന്തളി ജമാഅത്തിന്‍ കീഴില്‍ ആരംഭിച്ചത് 1994 മാര്‍ച്ചിലാണ്. ജുമാമസ്ജിദിനു മുന്നിലുള്ള ക്വാര്‍ട്ടേഴ്സില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.
      ഇന്നും ജമാഅത്തിന്‍റെ കൈവശമുള്ള സ്ഥലത്താണ് യതീം ഖാന കെട്ടിടം സ്ഥിതിചെയ്യുന്നത്.ഭരണ സൗകാര്യത്തിന് വേണ്ടി പ്രത്യേകം നിയമാവലി നിര്‍മിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നു. ജമാഅത്തിന്‍റെ ഉടമസ്ഥാവകാശത്തിലും ഭരണമേധാവിത്വത്തിലുമാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. യതീംഖാനയുടെ 15 അംഗഭരണസമിതിയില്‍ 9 പേര്‍ ജമാഅത്ത് കമ്മിറ്റി നിര്‍ദേശിക്കുന്ന ജമാഅത്ത് പ്രസിഡണ്ടും സെക്രട്ടറിയും ഉള്‍പെടെയുള്ള ജമാഅത്ത് കമ്മിറ്റി അംഗങ്ങളായിരിക്കണമെന്ന് യതീംഖാന  നിയമാവലിയില്‍ വ്യവസ്ഥയുണ്ട്.


രാമന്തളി ജുമാമസ്ജിദ്


ഇന്ന് കാണുന്ന ജുമാമസ്ജിദ് കെട്ടിടം 2002 ഒക്ടോബറിലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.70 ലക്ഷം രൂപയോളം ഇതിനു ചെലവായിട്ടുണ്ട്. പഴയ പള്ളിയുടെ വിലപിടിപ്പുള്ള മരങ്ങളും മറ്റും ഇതുനു ഉപയോഗിച്ചിരുന്നു. അതിന്‍റെ വില കൂടി ചേര്‍ന്നാല്‍ ഒരു കോടിയോളം രൂപ ചെലവ് വരും.ഗള്‍ഫിലുള്ള മഹല്ലു നിവാസികളുടെതടക്കമുള്ള സാമ്പത്തിക സഹായമൊഴിച്ചാല്‍ നിര്‍മ്മാണത്തിന്‍റെ മുഴുവന്‍ ധനവും നാട്ടുകാരില്‍  നിന്ന് മാത്രമാണ് ശേഖരിച്ചത്. 1997 ല്‍ പുനര്‍നിര്‍മ്മാണം ആരംഭിച്ചെങ്കിലും പൂര്‍ത്തിയായത് 2002 ലാണ്. മുസ്‌ലിം കേരളത്തിന്‍റെ അനിഷേധ്യ നേതാവായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് 2002 ഒക്ടോബര്‍ 11ന് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷം വഹിച്ചത് എന്‍.പി.സയ്യിദ് മുഹമ്മദ്‌ കോയ തങ്ങള്‍ അല്‍ബുഖാരിയാണ്‌. കട്ടില വെക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചതും ഇദ്ദേഹം തന്നെയാണ്.
                   പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ തുടക്കമെന്ന നിലയില്‍ പഴയ പള്ളിയുടെ പൊളിച്ചുമാറ്റല്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തത് അന്നത്തെ ഖതീബും, മദ്റസ സദര്‍മുഅല്ലിമുമായ ടി.പി.അലിഫൈസി കിഴിശ്ശേരിയാണ്.


ശുഹദാക്കളുടെ പേരുകള്‍


പടനായകനായ ഹസ്രത്ത് പോക്കര്‍ മൂപ്പര്‍, പരി, ഖലന്തര്‍, പരി, കുഞ്ഞിപ്പരി, കമ്പര്‍, അബൂബക്കര്‍, അഹമദ്, ബാക്കിരിഹസന്‍,ചെറിക്കാക്ക(റ) എന്നീ 10 ശുഹദാക്കളുടെ പേരുകള്‍ മാത്രമേ ഇപ്പോള്‍ അറിയപ്പെടുന്നുള്ളൂ. 7 ശുഹദാക്കളുടെ പേരുകള്‍ പില്‍ക്കാലത്ത് വിസ്മൃതിയിലായി. പടത്തലവനായത് കൊണ്ടായിരിക്കാം ഹസ്രത്ത് പോക്കര്‍ക്ക് മൂപ്പര്‍ എന്ന സ്ഥാനപ്പേര് വന്നതെന്ന് കരുതപ്പെടുന്നു. ഈ മഹാന്മാരായ 17 ശുഹദാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന മഖ്ബറയാണ് രാമന്തളി ജുമാ മസ്ജിദിന് മുന്നില്‍ സ്ഥിതിചെയ്യുന്നത്. രാമന്തളിയില്‍ ജനിച്ചുവളര്‍ന്ന ഇവരുടെ കുടുംബ പരമ്പരയില്‍പ്പെട്ടവരാണ് ഇന്നത്തെ രാമന്തളി നിവാസികളില്‍ ഭൂരിഭാഗവും. രാമന്തളിയിലെ മുസ്‌ലിം തറവാടുകളില്‍ ഒന്നാം തറവാട് എന്ന് ഇപ്പോഴും അറിയപ്പെടുന്ന കുട്ട്വന്‍ പീടിക തറവാട്ടിലെ അംഗമായിരുന്നു പടനായകനായ പോക്കര്‍ മൂപ്പര്‍(റ). ശുഹദാക്കളുടെ ഭൗതികശരീരങ്ങള്‍ കണ്ടെത്തിയ കിണറ്റില്‍ നിന്നും പ്രവഹിച്ച പ്രകാശത്തിന്‍റെ വിവരം അറിയിച്ച  ഹിന്ദുസമുദായത്തില്‍പ്പെട്ട ചെത്തുകാരനായ യുവാവിന്‍റെ കുടുംബപരമ്പരയില്‍പ്പെട്ടവര്‍ ഇപ്പോഴും രാമന്തളി വടക്കുമ്പാട് പ്രദേശത്ത് താമസിക്കുന്നുണ്ട്.


രാമന്തളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി


1932 Dec 18 ന് ചേര്‍ന്ന പ്രധാനികളുടെ യോഗത്തില്‍ വെച്ച് രാമന്തളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി രൂപീകരിച്ചുവെങ്കിലും അതിനു അധിക കാലം നിലനില്‍പുണ്ടായില്ല. ജമാഅത്ത് ഭരണമല്ല, കേവലം സാമൂഹ്യപ്രവര്‍ത്തനം മാത്രമായിരുന്നു ഉദ്ദേശ്യലകഷ്യങ്ങള്‍. ഇതിന്‍റെ ഭാരവാഹികള്‍ സി.ടി.അസൈനാര്‍ ( പ്രസിഡണ്ട്‌ ),ഇ. അബ്ദുറഹ്മാന്‍ മാസ്റ്റര്‍ (സെക്രട്ടറി), കെ.മമ്മുമാസ്റ്റര്‍ (ഖജാന്‍ജി) എന്നിവരടങ്ങിയതായിരുന്നു . ഈ കമ്മിറ്റി ഇല്ലാതായി 20 ഓളം വര്‍ഷങ്ങള്‍ കഴിഞ്ഞ് 1951ല്‍ ജമാഅതിനെ പൂര്‍ണമായി പ്രധിനിധീകരിച്ചുകൊണ്ട് രാമന്തളി ഇസ്ലാഹുല്‍ മുസ്ലിമീന്‍ കമ്മിറ്റി നിലവില്‍ വന്നു . 1973ല്‍ ഈ കമ്മിറ്റിയുടെ പേര് രാമന്തളി ഇസ്ലാഹുല്‍ മുസ്ലിമീന്‍ ജമാഅത്ത് കമ്മിറ്റി എന്നാക്കി മാറ്റി.1976ല്‍ ഇത് രാമന്തളി മുസ്‌ലിംജമാഅത്ത് കമ്മിറ്റി എന്ന പേരിലേക്ക് മാറ്റി. 51ലെ ഇസ്ലാഹുല്‍മുസ്ലിമീന്‍ കമ്മിറ്റി ( ജമാഅത്ത് കമ്മിറ്റി ) പ്രസിഡന്റ്‌ ഇറയത്ത്‌ അബ്ദുറഹ്മാന്‍ മാസ്റ്റര്‍ ആയിരുന്നു .

ഇതുവരെയുള്ള പ്രസിഡണ്ടുമാര്‍ 

സി.ടി.അസൈനാര്‍ (1932 ല്‍), ഇ അബ്ദുറഹ്മാന്‍ മാസ്റ്റര്‍ (1951 ല്‍  ), സി.പി.ഇബ്രാഹിം കുട്ടി, വി.വി.മുഹമ്മദ്‌ , ഇ.എം.പി.അബ്ദുള്ള ഹാജി , സി.എ.അബൂബക്കര്‍ , പി.സി.റജബ് ഹാജി , കെ.സി.അബ്ദുറഹ്മാന്‍ ഹാജി, മുണ്ടക്കാല്‍ മമ്മു , ഇ.ഹുസൈനാര്‍‍, എം.എം.മമ്മു ഹാജി, സി.എ.സി.മമ്മു, കെ.പി.കുഞ്ഞാമദ്, പി.പി.അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍, കെ.പി.സി.അസൈനാര്‍ ഹാജി, യു.വി.സി.മുഹമ്മദ്‌ ഹാജി, സി.എം.ടി.അബൂബക്കര്‍, കെ.വി.അബ്ദുറഹ്മാന്‍ ഹാജി, എം.മഹ്മൂദ് മൗലവി, സി.കെ അഹമ്മദ് ഹാജി, കെ.കെ.അസൈനാര്‍ മാസ്റ്റര്‍‍, കെ.പി അഹമ്മദ് ഹാജി.
                 ഇതില്‍ സി.ടി.അസൈനാര്‍ മുന്‍കാലത്ത് രൂപീകരിച്ച് അല്‍പകാലത്തിനുശേഷം പിരിഞ്ഞുപോയ ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡണ്ടായിരുന്നു. ആധുനിക ജമാഅത്ത് കമ്മിറ്റിയുടെ ആദ്യത്തെ പ്രസിഡണ്ട് ഇ.അബ്ദുറഹ്മാന്‍ മാസ്റ്റര്‍ ആയിരുന്നു. ഇദ്ദേഹം ശക്തനായ പ്രസിഡണ്ടും മഹല്ല്ശില്‍പിയുമായിരുന്നു. പക്വമതിയും പ്രഗല്‍ഭനുമായ സെക്രട്ടറിയായിരുന്നു സി.എ.അബൂബക്കര്‍ സാഹിബ്.

സെക്രട്ടറിമാര്‍ : ( പ്രസിഡണ്ടായവരെയും കഴിച്ച് ബാക്കി )

സി.എ.കുഞ്ഞിമൊയ്തീന്‍, പി.പി.മുഹമ്മദ്‌കുഞ്ഞിമാസ്റ്റര്‍, എസ്.മുഹമ്മദ്‌ മാസ്റ്റര്‍, എസ്.ഇബ്രാഹിം ഹാജി, പി.അബ്ദുള്ളഹാജി, ടി.പി.അബ്ബാസ് മാസ്റ്റര്‍, പി.പി.ഇബ്രാഹിം മാസ്റ്റര്‍, സി.എ.അബ്ദുസ്സലാം, പൊന്നിച്ചി ഹമീദ്, സി.എം.ടി.മുഹമ്മദ്കുഞ്ഞി ഹാജി, പി.കെ.മൊയ്തു ഹാജി, കെ.എം.മുന്തിര്‍ഹാജി, ചേനോത്ത് മുഹമ്മദ്കുഞ്ഞി ഹാജി, കെ.പി.മുഹമ്മദ്‌ സഹദ്, പി.വി.ശരീഫ്, കെ.എം.മുഹമ്മദ്കുഞ്ഞി ഹാജി, പി.കെ.അബ്ദുല്ലത്തീഫ്, ടി.കെ.മമ്മു, കെ.പി.മുഹിയിദ്ദീന്‍ റജബ് ഹാജി, പി.പി.ലത്തീഫ്


രാമന്തളി 17 ശുഹദാക്കള്‍


വിശ്വപ്രസിദ്ധമായ ഏഴിമലയുടെ വടക്കേ താഴ്വരയില്‍ പതിനാറാം നൂറ്റാണ്ടില്‍ താവളമടിച്ച പോര്‍ച്ചുഗീസുകാര്‍ അവിടെ താമസിച്ചിരുന്ന മുസ്ലിം കുടുംബങ്ങള്‍ക്കെതിരെയും അവരുടെ ആരാധനാലയമായ മസ്ജിടിനെതിരെയും അക്രമമഴിച്ചുവിടുകയുണ്ടായി. ഇതിനെതിരെ ചെറുത്ത് നിന്ന് വീരമൃത്യുവരിച്ച യോദ്ധാക്കളുടെ ദീപസ്മരനയിലാണ് രാമന്തളി 17 ശുഹദാക്കള്‍ ചരിത്രത്തില്‍ മഹത്തായ സ്ഥാനം പിടിച്ചത്.
സംഘടിതരായി ചെറുത്ത് നില്‍പ്പ് ആരംഭിച്ച മുസ്ലിം യുവാക്കള്‍ പറങ്കികലെന്നു വിളിച്ചുവരുന്ന  പോര്‍ച്ചുഗീസുകാരെ എതിരിട്ടുവെങ്കിലും സേനാബലവും ആയുധശക്തിയും കൂടുതലുണ്ടായിരുന്ന ശത്രുക്കള്‍ക്ക് മുന്നില്‍ 17 പേര്‍ മാത്രമുണ്ടായിരുന്ന മുസ്ലിം സംഘത്തിന് രക്തസാക്ഷിത്വം വരിച് ചരിത്രത്തിന്‍റെ ഭാഗമായി തീരേണ്ടി വന്നു.
                      പോര്‍ച്ചുഗല്‍ രാജാവിന്‍റെ കല്പനപ്രകാരം എ.ഡി.1498 (ഹിജ്റ 904 ) ലാണ് പോര്‍ച്ചുഗീസ് നാവികസേനാ പ്രമുഖന്‍  വാസ്കോ ഡ ഗാമയും സംഘവും കോഴിക്കോടിനു സമീപത്തെ കാപ്പാട് കപ്പലിറങ്ങിയത്‌. വാണിജ്യകുത്തക കൈക്കലാക്കുകയും കേരളമടക്കമുള്ള ഇന്ത്യന്‍ പ്രദേശങ്ങളില്‍ നിന്ന് മുസ്ലിംകളെ  ആക്രമിച്ച് ആട്ടിപ്പായ്ക്കുകയുമായിരുന്നു അവരുടെ ലക്‌ഷ്യം. കോഴിക്കോട്ടും മറ്റും അറബി വ്യാപാരികളെ തുരത്തി വാണിജ്യമേഖല ക്രമേണ പറങ്കികള്‍ കയ്യടക്കി. മുസ്ലിംകളെ വ്യാപകമായി കരയില്‍വെച്ചും കടലില്‍വെച്ചും കൊന്നൊടുക്കുകയും, മസ്ജിദുകള്‍ തകര്‍ക്കുകയും ചെയ്തു . കോഴിക്കോട്ട് മാത്രം 4000 മുസ്ലിംകളെ കൊലപ്പെടുത്തിയിരുന്നു . പ്രധാന മുസ്‌ലിം കേന്ദ്രങ്ങളായ പൊന്നാനി, കൊച്ചി,ചാലിയം,കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ്‌ പോര്‍ച്ചുഗീസുകാര്‍ ആക്രമണങ്ങള്‍ നടത്തിയത്. കോഴിക്കോട്ടെ സാമൂതിരി രാജാവ്‌ പോര്‍ച്ചുഗീസുകാരുമായി ആദ്യകാലത്ത്  സൗഹൃദത്തില്‍ ആയിരുന്നുവെങ്കിലും അവരുടെ വഞ്ചന മനസ്സിലാക്കിയതു മുതല്‍ നിരന്തര പോരാട്ടത്തിലായിരുന്നു. ചുരുക്കം ചില അവസരങ്ങളില്‍ അവരുമായി സാമൂതിരി സന്ധി ചെയ്തിരുന്നു.


ഏഴിമല


കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ ഒരു സ്ഥലമാണ് ഏഴിമല. പ്രസിദ്ധമായ ഈ നേവല്‍ അക്കാദമി രാമന്തളി പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. കടല്‍ നിരപ്പിന് 286 മീറ്റര്‍ ഉയരത്തിലുള്ള ഏഴിമല പുരാതനമായ മൂഷക രാജാക്കന്‍മാരുടെ  തലസ്ഥാനമായിരുന്നു. ഒരു ചരിത്ര പുരാതന സ്ഥലമായി ഏഴിമല കരുതപ്പെടുന്നു. ചുറ്റും മലകളാലും കടലിനാലും ഒറ്റപ്പെട്ടു കിടക്കുന്ന ഏഴിമല കണ്ണൂര്‍ ജില്ലാ ആസ്ഥാനത്തിനു 38 കിലോമീറ്റര്‍ വടക്കാണ്‌. ഒരു തുറമുഖവും വാണിജ്യ കേന്ദ്രവുമായിരുന്ന ഏഴിമല പതിനൊന്നാം നൂറ്റാണ്ടിലെ ചോള - ചേര രാജാക്കന്‍മാരുടെ പ്രധാന യുദ്ധക്കളമായിരുന്നു. വിശ്വപ്രസിദ്ധമായ ഏഴിമല പ്രാചീന കാലം മുതല്‍ നാവികര്‍ക്ക് സുപരിചിതമാണ്. പോര്‍ച്ചുഗീസ് നാവികപ്രമുഖനായിരുന്ന വാസ്കോ ഡ ഗാമയുടെ ദൃഷ്ടിയില്‍ ആദ്യം പതിഞ്ഞത് എഴിമലയായിരുന്നു .ഈ  തീരത്ത് അണയാനായിരുന്നു ഗാമയുടെ ശ്രമം.എന്നാല്‍ പ്രതികൂല കാലാവസ്ഥയാണ് കോഴിക്കോടിനു സമീപത്തെ കാപ്പാട് എന്ന സ്ഥലത്തേക്ക് പോകാനും അവിടെ കപ്പല്‍ ഇറങ്ങാനും ഇടയാക്കിയത്. കണ്ണൂരും എഴിമലയും കേന്ദ്രീകരിച്ചായിരുന്നു പോര്‍ച്ചുഗീസുകാര്‍ ഒരു ഘട്ടത്തില്‍ ആക്രമണം നടത്തിയിരുന്നത്. പോര്‍ച്ചുഗീസ് വൈസ്രോയി ആയിരുന്ന അല്‍ബുക്കര്‍ക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചുകൊണ്ട്‌ അദേഹത്തിന്‍റെ മകന്‍ ബ്രാഡ് ഡ അല്‍ബുക്കര്‍ക്ക് എഴുതിയ പുസ്തകത്തില്‍ ഇക്കാര്യം വിവരിച്ചിട്ടുണ്ട് .
                    പതിമൂന്നാം നൂറ്റാണ്ടില്‍ (1292 ) ഏഴിമല സന്ദര്‍ശിച്ച വെനീസ് സഞ്ചാരി മാര്‍ക്കോ പോളോ വിശദമായ സഞ്ചാരക്കുറിപ്പുകള്‍ എഴുതിയിട്ടുണ്ട് . പതിനാലാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച വിശ്വപ്രസിദ്ധ ആഫ്രിക്കന്‍ സഞ്ചാരി ഇബ്നു ബത്തൂത്ത തന്‍റെ രിഹല എന്ന സഞ്ചാര ഡയറിയില്‍ എഴിമലയെ പറ്റി ഇപ്രകാരം വിവരിച്ചിട്ടുണ്ട് :- ഞാന്‍ ഒരു വലിയ നദിയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന എഴിമലയിലെത്തി,വലിയ കപ്പലുകള്‍ ഇവിടെ നന്ഗൂരമിടാരുണ്ട്. ചൈനീസ്‌ കപ്പലുകള്‍ കൊല്ലവും കോഴിക്കോടും കഴിഞ്ഞാല്‍ ഈ തുറമുഖത്തു മാത്രമേ വരാറുള്ളൂ. നാടുവാഴി കോലത്തിരിയാണ്. മലബാറിലെ ശക്തനായ രാജാവാണദ്ദേഹം. ഈ രാജാവിന് ഒമാന്‍,പേര്‍ഷ്യ, യമന്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന ചരക്കു കപ്പലുകലുണ്ട്. ഇന്നത്തെ വലിയകടപ്രം അഴിമുഖ പ്രദേശത്തെയാണ് ഇബ്നു ബത്തൂത്ത വിവരിച്ചത്.


 

RAMANTHALI VADAKKUMBAD Copyright © 2010