ലണ്ടന്‍: മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ഭാര്യാസഹോദരി ലോറന്‍ ബൂത്ത് ഇസ്‌ലാമിലേക്ക് മതംമാറി. ആറാഴ്ച മുന്‍പ് ഇറാന്‍ സന്ദര്‍ശനകാലത്തുണ്ടായ വിശുദ്ധ അനുഭവങ്ങളാണ് ലോറന്‍ ബൂത്തിനെ മതംമാറാന്‍ പ്രേരിപ്പിച്ചത്. ചെറി ബ്ലെയറുടെ അര്‍ദ്ധ സഹോദരിയാണ് 43കാരിയായ ലോറന്‍ ബൂത്ത്. ബ്രോഡ്കാസ്റ്ററും ജേര്‍ണലിസ്റ്റുമായ ലോറന്‍ ഇപ്പോള്‍ ഹിജാബ് ധരിച്ചാണ് നടക്കുന്നത്. ദിവസവും അഞ്ചു നേരം നിസ്‌കരിക്കുന്ന ലോറന്‍ സൗകര്യം കിട്ടുമ്പോഴൊക്കെ അടുത്തുള്ള പള്ളിയില്‍ നിസ്‌കരിക്കാനും പോകുന്നു. ആറാഴ്ച മുന്‍പ് ലോറന്‍ ഇറാനിയിന്‍ പട്ടണമായ ഖൂമില്‍ ഫാത്തിമ അല്‍ മസുമേയുടെ പള്ളി സന്ദര്‍ശിച്ചിരുന്നു. ആ സന്ദര്‍ശനകാലത്തുണ്ടായ വിശുദ്ധ അനുഭവങ്ങളാണ് തന്നെ മതംമാറാന്‍ പ്രേരിപ്പിച്ചതെന്ന് ലോറന്‍ പറയുന്നു.ഒരു ചൊവ്വാഴ്ചയാണ് ഞാന്‍ ദേവാലയം സന്ദര്‍ശിക്കാന്‍ പോയത്. ആ സന്ദര്‍ശനം പകര്‍ന്ന ആത്മീയ സുഖം വിവരണാതീതമാണ്. തിരിച്ചു വന്ന ഞാന്‍ പന്നിയിറച്ചി ഉപേക്ഷിച്ചു. നിത്യവും ഖുര്‍ആന്‍ വായിക്കാന്‍ തുടങ്ങി. 45 ദിവസമായി ഞാന്‍ മദ്യം തൊടുന്നില്ല. എന്‍റെ ഓര്‍മ്മയില്‍ ഇത്രയും ദീര്‍ഘനാള്‍ മദ്യം ഉപേക്ഷിച്ച അനുഭവം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. എന്നും കുറഞ്ഞത് 2 ഗ്ലാസ് വൈനെങ്കിലും അകത്താക്കിയിരുന്ന എനിക്ക് അതിനോടും താല്പര്യം തോന്നുന്നില്ല. ബുര്‍ഖ ധരിക്കാത്തതെന്തെന്ന ചോദ്യത്തിന്, ആരറിഞ്ഞു നാളെ ഞാന്‍,ബുര്‍ഖ ധരിച്ചു നടന്നാല്‍ എന്ന്‍ അല്‍പ്പം ആധ്യാത്മികത കലര്‍ന്ന മറുപടിയാണ് ലോറനില്‍നിന്നു വന്നത്. ഇറാനില്‍ പോകുന്നതിനു മുമ്പ് ഫലസ്തീനിലും പോയിട്ടുണ്ട് ലോറന്‍. അവിടെയുണ്ടായ അനുഭവങ്ങളും കാഴ്ചകളും തന്നെ മതം മാറാന്‍ പ്രേരിപ്പിച്ചുവെന്നും അവര്‍ പറയുന്നു. ഇറാനില്‍ നിന്നുള്ള ഒരു ഇംഗ്ലീഷ് ന്യുസ് ചാനലിന്‍റെ റിപ്പോര്‍ട്ടറായ ലോറന്‍ ബൂത്ത് ഇറാഖില്‍ അമേരിക്ക നടത്തിയ അധിനിവേശത്തെ ശക്തമായി എതിര്‍ക്കുന്നയാളാണ്.











0 Comments:
Post a Comment