ക്ഷേമപദ്ധതികള്‍
ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ ക്ഷേമപദ്ധതികള്‍ പഞ്ചായത്ത് നടപ്പിലാക്കി വരുന്നു. കാലാകാലങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഈ പഞ്ചായത്തിലും ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നത്. ആശ്രയ പദ്ധതി വഴി അവശവിഭാഗത്തിന് ഭക്ഷണം, മരുന്ന്, പാര്‍പ്പിടം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സഹായം എത്തിക്കുന്നതോടൊപ്പം വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളും പഞ്ചായത്ത് വിതരണം ചെയ്യുന്നുണ്ട്. വാര്‍ദ്ധക്യകാല പെന്‍ഷന്‍, മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍, കര്‍ഷകതൊഴിവലാളി പെന്‍ഷന്‍, 50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, എന്നീ വിവിധ തരത്തിലുള്ള പെന്‍ഷന്‍ സ്കീമുകള്‍ വഴി പഞ്ചായത്ത് സാധുജനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കി വരുന്നു. കൂടാതെ അഭ്യസ്തവിദ്യരും തൊഴില്‍ രഹിതരുമായ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍രഹിതവേതനം നല്‍കി സഹായിക്കുന്നുണ്ട്. സാധുക്കളായ വിധവകളുടെ പെണ്‍ മക്കള്‍ക്കുള്ള വിവാഹധനസഹായവും പഞ്ചായത്ത് വിതരണം ചെയ്യുന്നു. 136 കുടുംബശ്രീ യൂണിറ്റുകളും, 2 അക്ഷയ കേന്ദ്രങ്ങളും രാമന്തളി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു.
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍
സ്വയം തൊഴിലും മറ്റ് തൊഴില്‍ പദ്ധതികളും പ്രോത്സാഹിപ്പിച്ച് ഗ്രാമങ്ങളിലെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സ്ഥായിയായ വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വാശ്രയ സംഘങ്ങളിലൂടെയാണ് ഇത് നടപ്പാക്കുക. സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരോസ്ഗര്‍ യോജന (എസ്.ജി.എസ്.വൈ) യെയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഗ്രാമീണ ഉപജീവന മിഷനാക്കി (നാഷണല്‍ ലൈവലിഹുഡ് മിഷന്‍ - എന്‍ .ആര്‍ .എല്‍ .എം) മാറ്റുന്നത്.











0 Comments:
Post a Comment