കുവൈത്ത് സിറ്റി : രാജ്യത്തെ മുഴുവന്‍ വിദേശികള്‍ക്കും സ്മാര്‍ട്ട് കാര്‍ഡ് നല്‍കാനുള്ള പദ്ധതി പരിഗണനയില്‍. കുവൈത്തിലുള്ള വിദേശികള്‍ക്ക് അവരുടെ മുഴുവന്‍ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന സ്മാര്‍ട്ട് കാര്‍ഡ് നല്‍കുക വഴി ഇഖാമ നിയമലംഘകരുടെയുള്‍പ്പെടെ കുറച്ചു കൊണ്ടുവരാനാകുമെന്നും നിലവിലുള്ള സംവിധാനങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയില്‍ കുറവുണ്ടാക്കാനാകുമെന്നാണ് കണക്കാക്കുന്നത്. സ്മാര്‍ട്ട് കാര്‍ഡ് സംബന്ധിച്ച് സമഗ്രപഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. താമസിയാതെ അംഗീകാരത്തിനായി ബന്ധപ്പെട്ട അധികൃതര്‍ക്കു സമര്‍പ്പിക്കും.
സ്മാര്‍ട്ട് കാര്‍ഡ് നിലവില്‍ വന്നാല്‍ നിലവിലുള്ളത് പോലെ ഇഖാമ പുതുക്കുന്നതിനു കുടിയേറ്റ വകുപ്പിനെ സമീപിക്കേണ്ടി വരില്ല. ഇഖാമ പുതുക്കുന്നതും ഫീസ് അടയ്ക്കുന്നതും വെബ്സൈറ്റ് വഴി നിര്‍വഹിക്കാനാകും. ഇഖാമ പുതുക്കുന്നതു പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യേണ്ട ആവശ്യമുണ്ടാകില്ല. പകരം എല്ലാം സ്മാര്‍ട്ട് കാര്‍ഡിലുണ്ടാകും. സുരക്ഷ പട്രോള്‍ സംഘത്തിനു പ്രത്യേക ഡിവൈസ് ഉപയോഗിച്ചു സ്മാര്‍ട്ട് കാര്‍ഡിലെ വിവരങ്ങള്‍ മനസ്സിലാക്കാനും സാധിക്കും. രാജ്യത്തെ പൗരന്‍മാര്‍ക്കു വേണ്ടി ഏര്‍പ്പെടുത്തിയ സ്മാര്‍ട്ട് കാര്‍ഡിന് പിന്നാലെയാണു വിദേശികള്‍ക്കും സ്മാര്‍ട്ട് കാര്‍ഡ് എന്ന തീരുമാനം.

0 Comments:
Post a Comment