ഏഴിമല : ഏഴിമല നാവിക അക്കാദമിയില്‍ തിങ്കളാഴ്ച രാവിലെ പാസ്സിങ് ഔട്ട് പരേഡ് നടന്നു. പരേഡില്‍ 222 കാഡറ്റുകള്‍ അണിനിരന്നു. ദക്ഷിണ മേഖലാ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ കെ.എന്‍. സുശീല്‍ കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പരേഡ്. അദ്ദേഹം മെഡലുകളും ബഹുമതികളും വിതരണം ചെയ്തു. നാവികസേന ഉദ്യോഗസ്ഥരും ഉന്നതാധികാരികളും കാഡറ്റുകളുടെ കുടുംബാംഗങ്ങളും അടങ്ങുന്ന പ്രൗഢമായ സദസ്സ് പരേഡിന് അഭിമാനപൂര്‍വ്വം സാക്ഷികളായി. പരേഡിന് മുന്നോടിയായി ഞായറാഴ്ച വൈകിട്ട് രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ക്ഷണിക്കപ്പെട്ട സദസ്സിനുമുന്നില്‍ കാഡറ്റുകള്‍ സാഹസിക പ്രകടനങ്ങള്‍ നടത്തി. കാഡറ്റുകളുടെ മാര്‍ച്ച് പാസ്റ്റും നേവി ബാന്റും ചുവടുവച്ചു. പാസ്സിങ് ഔട്ട് പരേഡിനായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി കാഡറ്റുകളുടെ ബന്ധുക്കള്‍ നേരത്തെതന്നെ ഏഴിമല നാവിക അക്കാദമിയില്‍ എത്തിയിരുന്നു. 57 കോസ്റ്റ് ഗാര്‍ഡുകളും 30 വനിതാ കാഡറ്റുകളും തിങ്കളാഴ്ച നടന്ന പരേഡില്‍ അണിനിരന്നു.












0 Comments:
Post a Comment