മുംബൈ: ലോകത്തെ തന്നെ ഏറ്റവും ആഡംബര ഭവനം പണിത് ലോകമാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഇതു കണ്ട് അനുജന്‍ അനില്‍ അംബാനി ചുമ്മാതിരിക്കുമെന്ന് കരുതിയെങ്കില്‍ തെറ്റി!മുകേഷിന്റെ മുംബൈയിലെ പുതിയ ഭവനമായ ആന്റിലയെ വെല്ലുന്ന വീടൊരുക്കുകയാണ് റിലയന്‍സ് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി. മുംബൈയിലെ ബാന്ദ്ര പാലി ഹില്‍സില്‍ നര്‍ഗീസ് ദത്ത് റോഡില്‍ അനില്‍ വീട് പണി തുടങ്ങിക്കഴിഞ്ഞതായി 'മുംബൈ മിറര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.
66 മീറ്റര്‍ നീളത്തിലുള്ള വീടാണ് പണിയുന്നത്. ഇത് 150 മീറ്ററായി ഉയര്‍ത്താന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. ഇത്ര പടുകൂറ്റന്‍ വീട് വരുന്നതിനെതിരെ പാലി ഹില്‍സ് റെസിഡന്റ്‌സ് അസോസിയേഷന്‍ രംഗത്തുവന്നിരിക്കുകയാണ്. മുകേഷ് അംബാനിയുടെ പുതിയ ഭവനത്തിന്റെ നീളം 170 മീറ്ററാണ്.
1537 ചതുരശ്ര മീറ്റര്‍ പ്ലോട്ടിലാണ് അനില്‍ വീട് പണിയുന്നത്. ഇവിടെ നേരത്തെ ബോംബെ സബ് അര്‍ബന്‍ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയുടെ ചെയര്‍മാന്റെ ബംഗ്ലാവായിരുന്നു. ഈ കമ്പനി 2000ത്തില്‍ റിലയന്‍സ് ഏറ്റെടുത്തിരുന്നു. 2005ല്‍ റിലയന്‍സ് സാമ്രാജ്യം വിഭജിച്ചപ്പോള്‍ ഊര്‍ജ മേഖല അനിലിന് ലഭിച്ചു. അങ്ങനെയാണ് ഈ പ്ലോട്ട് അനിലിന് സ്വന്തമായത്.
അനില്‍, ഭാര്യയും മുന്‍കാല ഹിന്ദി നടിയുമായ ടിനയും മക്കള്‍ക്കുമൊപ്പം കഫേ പരേഡിലെ സീ വിന്‍ഡ് ബില്‍ഡിങ്ങിലാണ് ഇപ്പോള്‍ താമസിക്കുന്നത്. അമ്മ കോകിലാ ബെന്നും ഇവര്‍ക്കൊപ്പമാണ് കഴിയുന്നത്. മുകേഷ് അംബാനിയും ഒന്നര മാസം മുമ്പ് വരെ അവിടെയായിരുന്നു താമസിച്ചിരുന്നത്. പുതിയ വീടിനായി അനില്‍ എത്ര കോടിയാണ് പൊടിക്കാന്‍ പോകുന്നതെന്ന് അറിവായിട്ടില്ല. മുകേഷ് അംബാനി ഏതാണ്ട് 4,500 കോടി രൂപ ചെലവിലാണ് വീട് പണിതത്.











0 Comments:
Post a Comment