രാമന്തളി വില്ലേജിലെ സ്ഥല വിസ്തൃതിയില്‍ മൂന്നിലൊന്ന് പ്രദേശവും എഴിമലയാണ്. ഇത്രയും സ്ഥലം മരങ്ങളും കാടുകളും നിറഞ്ഞ മലനിരകളും കുന്നുകളുമാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനം നാവിക അക്കാദമി സ്ഥാപിക്കുന്നത് വരെയും സ്ഥിതി ഇതു തന്നെയായിരുന്നു. പദ്ധതി പ്രദേശത്ത് ഇപ്പോഴും വളരെ ഉയരമുള്ള കൊടുമുടിയും മലമടക്കുകളും നിലനില്‍ക്കുന്നു. അക്കാദമിക്കാവശ്യമായ കെട്ടിടങ്ങളും റോഡുകളും നിര്‍മ്മിക്കുന്ന സ്ഥലങ്ങളില്‍ മാത്രം കാടുകള്‍ നീക്കിയും ചെറിയ കുന്നുകള്‍ ഇടിച്ചു നിരത്തിയും വന്‍ കുഴികള്‍ മണ്ണിട്ട് നികത്തി ഉയര്‍ത്തിയും നിരപ്പാക്കിയിട്ടുന്ടെന്നതൊഴിച്ചാല്‍ ഏഴിമല പൂര്‍വ്വ സ്ഥിതിയില്‍ തന്നെ കിടക്കുന്നു. കൊടുമുടിയോ മലനിരകളോ ഇനിയും ഇടിച്ചു നിരത്തി രൂപഭേദം വരുത്തുവാന്‍ ഇടയില്ലെന്നാണ് കരുതപ്പെടുന്നത്.
വന്യജീവികളും അപൂര്‍വ്വയിനം പക്ഷികളും ജന്തുക്കളും വിഹരിക്കുന്ന പ്രദേശമാണ് ഏഴിമലയെന്ന് ഇവിടം സന്ദര്‍ശിച്ച പ്രശസ്തരായ സഞ്ചാരികളും ചരിത്രകാരന്‍മാരും രേഖപ്പെടുത്തിയിട്ടുണ്ട്. എഴിമലയില്‍ കേന്ദ്രീകരിച്ച പുരാതനകാലത്തെ ഭരണചരിത്രം രാമന്തളിയുടെതാണെന്ന് വ്യക്തമാക്കുന്നുണ്ട്. എഴിമലയും രാമന്തളിയും ഒരു പ്രദേശമാണെന്ന തിരിച്ചറിവ് വ്യക്തമാക്കാന്‍ പില്‍ക്കാല ചരിത്രകാരന്‍മാര്‍ ശ്രമിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മുന്‍കാലത്തെ ചരിത്രകാരന്‍മാര്‍ക്കോ,സന്ചാരികള്‍ക്കോ എഴിമലയും രാമന്തളിയും ഒന്നുതന്നെയാണെന്ന് പറയേണ്ട കാര്യം ആവശ്യമില്ലായിരുന്നു. കാരണം ആ കാലത്ത് എഴിമലയെന്ന പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എ.ഡി.ആറാം നൂറ്റാണ്ടില്‍, കേരളത്തില്‍ എത്തിയ ഹസ്രത്ത് മാലിക് ബിന്‍ ദീനാറും സംഘവും സ്ഥാപിച്ച പത്ത് പള്ളികളില്‍ രണ്ടാമത്തെതായി സ്ഥാപിച്ച പള്ളി എഴിമാലയിലാണെന്നാണ് ചരിത്രം.
രാമന്തളിയിലെ മുന്‍കാല ജനവാസ കേന്ദ്രങ്ങള്‍ പ്രധാനമായും മലയുടെ വടക്കേ താഴ്വരയാണ്. മലയുടെ തെക്ക് ഭാഗത്ത് ഇടുങ്ങിയ താഴ്വരയും കടല്‍തീരവുമായ എട്ടിക്കുളത്താണ് പഴയകാലത്തെ മറ്റൊരു ജനവാസകേന്ദ്രം. രാമന്തളിയുടെ വടക്കേ അതിരിലുള്ള ഇന്നത്തെ വടക്കുമ്പാട് പ്രദേശത്തും, എട്ടിക്കുളത്തുമാണ് മുസ്ലിംകള്‍ മുന്‍കാലത്തെ പോലെ ഇപ്പോഴും കൂടുതലായും അധിവസിക്കുന്നത്. കുന്നരു അംശത്തില്‍ പെടുന്ന പാലക്കോടും മുസ്ലിംകള്‍ ഏറെ കാലം മുമ്പേ അധിവാസം ആരംഭിച്ചിരുന്നു.

0 Comments:
Post a Comment