രാമന്തളി : ഏഴിമല നാവിക അക്കാദമിക്കു വേണ്ടി ഏറന്‍ പുഴ ആഴം കൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നു. ഡ്രഡ്ജിങ്ങ് മൂലമുണ്ടാകുന്ന ഉപ്പുവെള്ളം കുടിവെള്ളത്തില്‍ കലരുന്നതും കൃഷി നശിക്കുന്നതും പ്രശ്നമായിരിക്കുകയാണ്. രാമന്തളി കോട്ടം കടവിലേക്ക് പോകാനുള്ള റോഡരികില്‍ രാമന്തളി പഞ്ചായത്ത് നിര്‍മിച്ച തോട് ഇല്ലാതായി. മത്സ്യ തൊഴിലാളികളുടെ ജീവിത മാര്‍ഗവും തടസ്സപെടുകയാണ്. ഡ്രഡ്ജിങ്ങ് മൂലമുണ്ടാകുന്ന ഉപ്പുവെള്ളവും മണലും പരിസരവാസികള്‍ക്കും കൃഷിക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നാടുകാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ പ്രധിരോധ വകുപ്പിനും നാവിക അക്കാദമി അധികൃതര്‍ക്കും നിവേദനം നല്‍കിയിരുന്നു. വിഷയം കളക്ടറെ ബോധ്യപ്പെടുത്തിയെങ്കിലും കുടിവെള്ളം സംരക്ഷിക്കാനോ കുടിവെള്ള വിതരണത്തിനു സൗകര്യമൊരുക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല.











0 Comments:
Post a Comment