പൂര്‍ണമായും ജൈവ സംയുക്തങ്ങള്‍ മാത്രം ഉപയോഗിച്ച് നിര്‍മിക്കുന്ന കാര്‍. സയന്‍സ് ഫിക്ഷന്‍ സിനിമയില്‍ മാത്രം പ്രതീക്ഷിക്കാവുന്ന ഇക്കാര്യം വിഭാവനം ചെയ്യുന്നത് ഹോളിവുഡിലെ കക്ഷികളല്ല. ലോകോത്തര ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന്റെ ഡിസൈന്‍ എന്‍ജിനിയര്‍മാരാണ്.

വിശ്വസിച്ചാലും ഇല്ലെങ്കിലും സംഭവം അങ്ങനെയാണ്. ഈ കാര്‍ ഉണ്ടാവുക ഒരു ജൈവ വസ്തുവോ ചെടിയോ വളരുന്നതുപോലെ കമ്പനിയുടെ നഴ്‌സറിയിലാണ്. നിരത്തിലിറങ്ങിയാലോ ഇന്നത്തെ വാഹനങ്ങളെപ്പോലെ കാര്‍ബണ്‍ മോണോക്‌സൈഡും ഡയോക്‌സൈഡും വിസര്‍ജിച്ച് അന്തരീക്ഷ മലിനീകരണവും ആഗോള താപനവും ഉണ്ടാക്കില്ല, പുകക്കുഴലിലൂടെ പുറത്തുവരിക പ്രാണവായുവാണ്, അതായത് ഓക്‌സിജന്‍. കാലാവധി കഴിഞ്ഞാലോ കാറിനെ കംപോസ്റ്റ് ആക്കി പറമ്പിലെ ചെടികള്‍ക്കിട്ടു കൊടുക്കാം.
സയന്‍സ് ഫിക്ഷന്‍ സിനിമയില്‍ മാത്രം പ്രതീക്ഷിക്കാവുന്ന ഇക്കാര്യം വിഭാവനം ചെയ്യുന്നത് ഹോളിവുഡിലെ കക്ഷികളല്ല, ലോകത്തില്‍ ആദ്യത്തെ മോട്ടോര്‍ കാറുകള്‍ വിപണിയിലെത്തിച്ച, ഇന്ന് ലോകോത്തര ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന്റെ ഡിസൈന്‍ എന്‍ജിനിയര്‍മാരാണെന്നത് കാര്യം കളിയല്ലെന്ന് വ്യക്തമാക്കുന്നു. ഇപ്പോള്‍ നടന്ന അന്താരാഷ്ട്ര പ്രസിദ്ധമായ ലോസ് ആഞ്ജലിസ് ഓട്ടോ ഷോ 2010-ല്‍ കാര്‍ ഡിസൈന്‍ വെല്ലുവിളി എന്ന മത്സരത്തിന് മെര്‍ക്കിന്റെ ഡിസൈന്‍ എന്‍ജിനിയര്‍മാര്‍ തയ്യാറാക്കിയ മോഡലിന്റെ പേര് തന്നെ ബയോം എന്നാണ്.

ഈ കാറില്‍ ഒരിടത്തും ലോഹങ്ങളും പ്ലാസ്റ്റിക്കും ഉപയോഗിക്കുന്നില്ല, പൂര്‍ണമായും ജൈവ സംയുക്തങ്ങള്‍ (ഓര്‍ഗാനിക് കോംപൗണ്ട്‌സ്) മാത്രം. സ്റ്റീലിന്റെ കട്ടിയും മരത്തിന്റെ ഭാരക്കുറവും. കാറിന് മൊത്തം തൂക്കം കഷ്ടിച്ച് 400 കിലോ മാത്രം. പൂര്‍ണമായും ഓര്‍ഗാനിക് ആയതിനാല്‍ ഓര്‍ഗാനിക് സംയുക്തങ്ങള്‍ അടങ്ങിയ ലായനിയില്‍ കാറിനെ ഡി.എന്‍.എ. അടങ്ങിയ വിത്തില്‍ നിന്ന് മുളപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ വിത്ത് ഒരു കാറായി വളര്‍ന്നുവരും. പ്രായപൂര്‍ത്തിയായാല്‍ 'മെഴ്‌സിക്കുട്ടി'യെ കുളിപ്പിച്ച് റോഡിലിറക്കാം.
ഫോസില്‍ ഇന്ധനങ്ങള്‍ കത്തിയാലുണ്ടാകുന്ന വിഷവാതകങ്ങള്‍ നേരിടാന്‍ എല്ലാ ഓട്ടോ നിര്‍മാതാക്കളും ഭക്ഷ്യധാന്യങ്ങള്‍ പുളിപ്പിച്ച് ആല്‍ക്കഹോളുണ്ടാക്കുന്നതിനെപ്പറ്റിയും ബാറ്ററിയില്‍ ഓടുന്ന കാറുണ്ടാക്കുന്നതിനെപ്പറ്റിയുമൊക്കെയാണ് ചിന്തിക്കുന്നത്. എന്നാല്‍ മെര്‍ക്ക വിഭാവനം ചെയ്യുന്ന ഭാവി കാറിന് പെട്രോളും വേണ്ട ബാറ്ററിയും വേണ്ട. അത് പച്ചിലകള്‍ സൗരോര്‍ജം ഉപയോഗിക്കുന്ന അതേരീതിയില്‍ വെയിലില്‍ നിന്ന് ഇന്ധനമുണ്ടാക്കും. ബയോ നെക്ടര്‍ എന്നാണതിന്റെ പേര്. അധികമായി ഉത്പാദിപ്പിക്കുന്ന ഇന്ധനം വൃക്ഷങ്ങളിലേക്ക് പകരാനുള്ള സംവിധാനവും അവര്‍ വിഭാവനം ചെയ്യുന്നുണ്ട്. അങ്ങനെ ബയോനെക്ടര്‍ വനവത്കരണത്തിനും വഴിയൊരുക്കുകയും ചെയ്യും.

പക്ഷേ, ഇതെല്ലാം 'എത്ര നല്ല നടക്കാത്ത സ്വപ്നം' എന്ന് എഴുതിത്തള്ളുകയും ആവാം. കാരണം ബയോം ഒരു കണ്‍സെപ്റ്റ് മാത്രമാണ്. അതായത് യാഥാര്‍ഥ്യമായിമാറിയ കാര്യമല്ല. വിഭാവനം ചെയ്ത ആശയം മാത്രമാണെന്നര്‍ഥം. ഏതെങ്കിലും ഓര്‍ഗാനിക് ലായനിയില്‍ മെഴ്‌സിഡസ് പറയുന്നത് പോലെ പ്രോഗ്രാം ചെയ്ത് വിത്തുകളിട്ടാല്‍ അത് 48 മണിക്കൂറിനുള്ളില്‍ കാറായിവളരുന്ന ബയോടെക്‌നോളജി ആരും കണ്ടുപിടിച്ചിട്ടില്ല. ആ വിത്തിലെ ഡി.എന്‍.എ.യ്ക്ക് വളര്‍ന്ന് രൂപം പ്രാപിക്കാവുന്ന സ്റ്റീലിന്റെ ഉറപ്പും കടലാസിന്റെ ഭാരവുമുള്ള ജൈവപദാര്‍ഥവും കണ്ടെത്തിയിട്ടില്ല. ഇതൊക്കെ കണ്ടുപിടിക്കേണ്ട കാര്യങ്ങളാണ്.
പക്ഷേ, വാഹനങ്ങള്‍ സര്‍വവ്യാപിയായിക്കൊണ്ടിരിക്കുന്ന കാലത്ത് വാഹനനിര്‍മാണത്തിന്റെ പതിവ് രീതികളില്‍ നിന്ന് മാറ്റിച്ചിന്തിക്കാം എന്നതിന്റെ ഉറച്ച ഉദാഹരണമാണ് ഈ കണ്‍സെപ്റ്റ്.
Browse: Home > മണ്ണില്‍ തുടങ്ങി മണ്ണില്‍ ഒടുങ്ങുന്ന മോട്ടോര്‍ കാര്‍
മണ്ണില്‍ തുടങ്ങി മണ്ണില്‍ ഒടുങ്ങുന്ന മോട്ടോര്‍ കാര്‍
Labels: മറ്റു വാര്‍ത്തകള്‍











0 Comments:
Post a Comment