ന്യൂഡല്‍ഹി : മൊബൈല്‍ ഫോണ്‍, മൊബൈല്‍ ടവറുകള്‍ എന്നിവയില്‍ നിന്നും ഉണ്ടാകുന്ന റേഡിയേഷന്‍ ഗുരുതരമായ ശാരിരിക പ്രശ്‌നങ്ങള്‍ കാരണമാകുന്നതായി മിനിസ്റ്ററി ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നടത്തിയ "മൊബൈല്‍ ഫോണ്‍ ഉണ്ടാക്കുന്ന വിപത്തുകള്‍" എന്ന പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഓര്‍മ്മകുറവ്,ഏകാഗ്രത ഇല്ലായ്മ,ദഹനേന്ദ്രിയ പ്രശ്‌നങ്ങള്‍ ,ഉറക്കകുറവ് ,ക്യാന്‍സര്‍
തുടങ്ങി റേഡിയേഷന്‍ മനുഷ്യരില്‍ ഉണ്ടാകുന്ന രോഗങ്ങളുടെ നിരയേറുകയാണ് .മനുഷ്യര്‍ക്കുമാത്രമല്ല പ്രകൃതിയിലെ മറ്റു ജീവികളെയും ഇത് ബാധിക്കുന്നുണ്ട്.ഡല്‍ഹി പോലുള്ള മെട്രോ നഗരങ്ങളില്‍ കഴിഞ്ഞ പത്തു വര്‍ഷത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ ശലഭങ്ങള്‍,പ്രാണികള്‍ ,ചെറു പക്ഷി തുടങ്ങിയവയുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിട്ടുണ്ട് .പരിസ്ഥിതിക്കു കോട്ടം തട്ടുന്ന ഇത് റേഡിയേഷന്റ മറ്റൊരു പ്രത്യാഘാതമാണ്.
ആരോഗ്യമന്ത്രാലയം,ബയോടെക്‌നോളജി എന്നി വകുപ്പുകളിലെ എട്ട് അംഗങ്ങള്‍ അടങ്ങിയ ഈ പഠന കമ്മറ്റി റേഡിയേഷനെ പ്രതിരോധിക്കാന്‍ നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട് റേഡിയേഷന്‍ കൂടുതല്‍ പുറപ്പെടുവിക്കുന്ന ഫോണുകള്‍ ഉപയോഗിക്കാതിരിക്കുക. ഇത്തരം ഫോണുകള്‍ പുറപ്പെടുവിക്കുന്ന റേഡിയോഫ്രിക്വന്‍സി കൂടിയ തരംഗങ്ങള്‍ മനുഷ്യ ശരീരത്തിലെ കോശങ്ങള്‍ പെട്ടന്നു വലിച്ചെടുക്കുന്നു.1.6 watt/kg, ലവല്‍ ഫ്രിക്വന്‍സി കുറഞ്ഞ തരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന ഹാന്‍സെറ്റുകള്‍ നോക്കിവാങ്ങുക. . ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങള്‍ ,സ്‌കൂളുകള്‍ ,കളിസ്ഥലങ്ങള്‍ എന്നിവയ്ക്ക് അടുത്തു മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാതിരിക്കുക.ഇത് ഗവണ്‍മെന്റ് മുന്‍ കൈ എടുത്ത് നടപ്പിലാക്കേണ്ടതാണ് . വളരെ അധികനേരം ഫോണ്‍ ഉപയോഗിക്കുമ്പോള്‍ തലച്ചോറിലെ പുറം പാളി ചൂടാകുകയും അതുവഴി രക്തം ചൂടുപിടിച്ച് ശരിരത്തിന്റ താപനില ക്രമാതീതമായി ഉയരുന്നു ഇത് നമ്മുടെ കോശങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തനം തകര്‍ക്കുന്നു അപകടകരമായ ഈ അവസ്ഥ ക്യാന്‍സറിനു വഴിവെയ്ക്കുന്നു അതുകൊണ്ട് ഫോണ്‍ ചെവിയില്‍ നിന്നും മുപ്പതു സെ മി അകലത്തില്‍ മാത്രം മാറ്റിപിടിച്ചു സംസാരിക്കുക കൗമാരക്കാരിലും,കുട്ടികളിലും ബ്രയിന്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത 400% കൂടുതലാണ് കാരണം അവരുടെ തലയോട്ടിയിലെ എല്ലിനു കട്ടികുറമായിരിക്കും .
അടുത്തിടെ ജവഹര്‍ ലാല്‍ നെഹറു യുണിവേഴ്‌സിറ്റി ഇതേവിഷയത്തില്‍ പഠനം നടത്തിയിരുന്നു. പുരുഷന്‍വന്ധ്യകരണത്തിനു റേഡിയേഷന്‍ കാരണമാകുന്നുണ്ട് എന്നാണ് അവര്‍ കണ്ടെത്തിയത് .ഇതില്‍ നിന്നോക്കെ വെളിവാകുന്ന വസ്ഥുത റേഡിയേഷന്‍ മാരകമായ രീതിയില്‍ തന്നെ സമൂഹത്തെ ബാധിക്കുന്നു എന്നാണ് . ഗുണനിലവാരം കുറഞ്ഞ സെറ്റുകള്‍ ഉപയോഗിക്കാതിരിക്കുകയും,മൊബൈല്‍ ടവറുകളില്‍ നിന്ന് അകലം പാലിച്ചു താമസിക്കുകയും വഴി റേഡിയേഷനഷന്‍ എന്ന മഹാവിപത്തില്‍ നിന്ന് ഒരു പരിധിവരെ രക്ഷപെടാം.

0 Comments:
Post a Comment