ന്യൂയോര്‍ക്ക്: പൂജ്യമെണ്ണി തല പുകയ്‌ക്കേണ്ട, 194 ലക്ഷം കോടി രൂപ, ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ അമേരിക്ക് ചെലവഴിച്ചതാണ് എണ്ണിതിട്ടപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ള ഈ സംഖ്യ. 2011 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്നാണ് ഭീകരതയ്‌ക്കെതിരെ അമേരിക്ക സന്ധിയില്ലാ യുദ്ധം പ്രഖ്യാപിച്ചത്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഒടുവില്‍ പാകിസ്താനിലുമെത്തിയ യുഎസിന്റെ സൈനികനടപടി പത്ത് വര്‍ഷം പിന്നിടുമ്പോള്‍ അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിലെ വാട്‌സണ്‍ രാജ്യാന്തര പഠനകേന്ദ്രമാണ് യുദ്ധത്തിന് കൊടുക്കേണ്ടി വന്ന വില കണക്കാക്കിയിരിക്കുന്നത്.
3.7 ട്രില്യന്‍ ഡോളര്‍ മുതല്‍ 4.4ട്രില്യന്‍ ഡോളര്‍ മുതല്‍ വരെ (164 ലക്ഷം കോടി രൂപ മുതല്‍ 194 ലക്ഷം കോടി രൂപ) യുദ്ധത്തിനായി അമേരിക്ക സ്വന്തം ഖജനാവില്‍ നിന്നു ഇതുവരെ മുടക്കിയതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇതിനെല്ലാം പുറമെ പലിശയിനത്തില്‍ ഒരു ലക്ഷം കോടി ഡോളര്‍ (44 ലക്ഷം കോടി രൂപ) അധികച്ചെലവും പ്രതീക്ഷിയ്ക്കുന്നു.
ഈ അതിഭീമമായ ചെലവ് തന്നെയാണ് അഫ്ഗാനില്‍ നിന്നു യുഎസ് സൈന്യത്തെ പിന്‍വലിക്കാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നതെന്നും സൂചനയുള്ളതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ അവതരിപ്പിച്ച 'കോസ്റ്റ്‌സ് ഓഫ് വാര്‍' എന്ന ഗവേഷണ പ്രബന്ധത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ചതിലൂടെ അല്‍ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ ലക്ഷ്യമിട്ടത് അമേരിക്കയെന്ന സൈനികശക്തിയെയല്ല മറിച്ച് ആ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയായിരുന്നുവെന്ന് പല യുദ്ധവിദഗ്ധരും ചൂണ്ടിക്കാണിയ്ക്കാറുണ്ട്. ലാദനെ തേടിയുള്ള യുദ്ധങ്ങള്‍ അമേരിക്കന്‍ സമ്പദ്ഘടനയുടെ നട്ടെല്ലൊടിച്ചുവെന്ന് തന്നെ പറയാം. അങ്ങനെ നോക്കുമ്പോള്‍ ലാദന്‍ പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് പറയാനാവില്ല.

0 Comments:
Post a Comment